നിങ്ങളുടെ അക്കൌണ്ട് ഏത് ബാങ്കിലാണ്? ഈ എട്ട് ബാങ്കുകളിൽ നിക്ഷേപിച്ചാൽ പലിശ കുറയും

Posted By:
Subscribe to GoodReturns Malayalam

പ്രമുഖ പൊതുമേഖല ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് കുറച്ചിരുന്നു. ഏറ്റവും ഒടുവിൽ എച്ച്ഡിഎഫ്സി ബാങ്കും പലിശ നിരക്ക് കുറച്ചതായി അറിയിച്ചു. ഇതുവരെ ആറ് ബാങ്കുകളാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്.

എസ്ബിഐ

രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്ബിഐയാണ് ആദ്യം പലിശ നിരക്കുകൾ വെട്ടിക്കുറച്ചത്. ജൂലായ് 31നാണ് എസ്ബിഐ പലിശ നിരക്ക് 4 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായാണ് കുറച്ചത്. എന്നാൽ ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഇത് ബാധകം.

ബാങ്ക് ഓഫ് ബറോഡ

എസ്ബിഐയ്ക്ക് പിന്നാലെ ആഗസ്റ്റ് അഞ്ചിന് ബാങ്ക് ഓഫ് ബറോഡയും സേവിംഗ്സ് അക്കൗണ്ടിലെ പലിശ കുറച്ചു. 50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.5 ശതമാനമായാണ് ബാങ്ക് ഓഫ് ബറോഡ കുറച്ചിരിക്കുന്നത്. 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4 ശതമാനമായിരിക്കും.

കർണാടക ബാങ്ക്

കര്‍ണാടക ബാങ്കും സമാനമായ രീതിയില്‍ തന്നെയാണ് പലിശ നിരക്ക് പരിഷ്‌കരിച്ചിരിക്കുന്നത്. എന്നാൽ ഒരു ലക്ഷത്തിന് താഴെയാണ് നിക്ഷേപമെങ്കില്‍ മൂന്ന് ശതമാനമായാണ് പലിശ കുറച്ചത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവ് വരുത്തിയതോടെയാണ് വായ്പ പലിശ നിരക്കുകള്‍ കുറയാനുള്ള സാഹചര്യമൊരുങ്ങിയത്.

ആക്‌സിസ് ബാങ്ക്

അമ്പത് ലക്ഷം രൂപവരെയുള്ള എസ്ബി അക്കൗണ്ടിലെ നിക്ഷേപത്തിന് 3.5 ശതമാനമായാണ് പലിശ കുറച്ചത്. നിലവിൽ നാല് ശതമാനമായിരുന്നു പലിശ നിരക്ക്. എന്നാൽ 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് നിലവിലെ നിരക്കായ നാല് ശതമാനം പലിശ തന്നെ തുടരും.

ഇന്ത്യന്‍ ബാങ്ക്

50 ലക്ഷത്തിന് മുകളില്‍ എസ്ബി അക്കൗണ്ടില്‍ അവശേഷിച്ചാല്‍ നാല് ശതമാനം പലിശ ലഭിക്കും. 50 ലക്ഷത്തിന് താഴെയാണ് നിക്ഷേപമെങ്കില്‍ 3.5 ശതമാണ് പലിശ.

യെസ് ബാങ്ക്

ഒരു ലക്ഷം രൂപയ്ക്ക് താഴെ എസ്ബി അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അഞ്ച് ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് ആറ് ശതമാനമായിരുന്നു. അതേസമയം ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപവരെയുള്ള നിക്ഷേപത്തിന് ആറ് ശതമാനം പലിശ തുടരും.

എച്ച്ഡിഎഫ്സി

എച്ച്ഡിഎഫ്സി ബാങ്കും സേവിംഗ്സ് ബാങ്ക് പലിശ നിരക്കുകൾ കുറച്ചു. അര ശതമാനം പലിശയാണ് കുറച്ചത്. അതായത് 50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 3.50% ആണു പുതിയ നിരക്ക്.

പഞ്ചാബ് നാഷണൽ ബാങ്ക്

ഏറ്റവും ഒടുവുൽ പലിശ കുറച്ചത് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കാണ്. പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. 50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.5 ശതമാനമായാണ് പഞ്ചാബ് നാഷണൽ ബാങ്കും കുറച്ചിരിക്കുന്നത്. 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4 ശതമാനം തന്നെയായിരിക്കും.

malayalam.goodreturns.in

English summary

HDFC Bank, Yes Bank cut interest rate on savings

HDFC Bank and Yes Bank are the latest to reduce their savings bank account rate following the lead of the country's largest lender, State Bank of India (SBI). This takes the total number of banks to have reduced their savings account rate to seven.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns