English हिन्दी ಕನ್ನಡ தமிழ் తెలుగు

ബാങ്ക് ജീവനക്കാർക്ക് എട്ടിന്റെ പണി!!! രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറയ്ക്കാൻ കേന്ദ്രസർക്കാ‍ർ നീക്കം

Posted By:
Subscribe to GoodReturns Malayalam

രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറയ്ക്കാൻ കേന്ദ്രസർക്കാ‍ർ നീക്കം. നിലവിലുള്ള 21 പൊതുമേഖല ബാങ്കുകളുടെ എണ്ണം 10 മുതൽ 12 വരെയാക്കി കുറയ്ക്കാനാണ് കേന്ദ്രസർക്കാ‍ർ ഒരുങ്ങുന്നത്. സ്റ്റേറ്റ് ബാങ്ക് ലയനത്തിന്റെ തുടർച്ചയായി കൂടുതൽ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.

ലയിപ്പിക്കാൻ ശ്രമം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെപ്പോലെ മൂന്നോ നാലോ ബാങ്കുകളെ ആ​ഗോള വലിപ്പത്തിലുള്ള ബാങ്കുകളാക്കി മാറ്റാനാണ് സർക്കാരിന്റെ ശ്രമം. ബാക്കിയുള്ളവയെ ലയിപ്പിച്ച് എണ്ണം കുറയ്ക്കാനും ശ്രമം നടക്കുന്നുണ്ട്.

നിലനിൽക്കുന്ന ബാങ്കുകൾ

പഞ്ചാബ് നാഷണൽ ബാങ്ക്, സിന്ധ് ബാങ്ക്, ആന്ധ്രാ ബാങ്ക് തുടങ്ങിയ ബാങ്കുകളെ അതേപടി നിലനിർത്താനാണ് സാധ്യത. എന്നാൽ ഇവയ്ക്ക് കീഴിൽ മറ്റ് ചെറു ബാങ്കുകളെ ലയിപ്പിക്കും. കേരള ബാങ്ക് ഉടൻ എത്തും; റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു

 

എസ്ബിഐ ലയനം നൽകിയ ആവേശം

പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണത്തിനായി സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എസ്ബിഐ ലയനം നൽകിയ വിജയത്തിന്റെ ആവേശമാണ് വീണ്ടും ബാങ്കുകളുടെ ലയന പദ്ധതിയെക്കുറിച്ച് ആലോചിക്കാൻ കാരണം. നിങ്ങളുടെ പുതിയ എസ്ബിഐ ഐഎഫ്എസ്സി കോഡ് ഏതെന്ന് അറിയണ്ടേ?

കിട്ടാക്കടം

പൊതുമേഖല ബാങ്കുകളുടെ ലയനത്തിന് തടസ്സമായി നിൽക്കുന്ന പ്രധാന പ്രശ്നം ബാങ്കുകളുടെ കിട്ടാക്കടമാണ്. ഇത് ഉയർത്തുന്ന സമ്മർദ്ദം കുറയ്ക്കാനായാൽ ലയന നടപടികൾ ഉടൻ നടത്തിയേക്കാം. ഈ സാമ്പത്തിക വർഷം ഒരു ലയന പരിപാടിയെങ്കിലും നടക്കാനാണ് സാദ്ധ്യത.

ലയനത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രണ്ട് ബാങ്കുകൾ തമ്മിൽ ലയിപ്പിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഈ ഘടകങ്ങൾ ലയന തീരുമാനത്തെ സ്വാധീനിക്കുന്നവയാണ്. എന്തൊക്കെയാണ് അവയെന്ന് നോക്കാം.

  • ബാങ്കുകൾ തമ്മിലുള്ള പ്രാദേശിക അടിത്തറ
  • സാമ്പത്തിക ഭാരം
  • സുഗമമായ മനുഷ്യ വിഭവപരിവർത്തനം.

 

ലയനത്തിന്റെ ​ഗുണങ്ങൾ

എല്ലാത്തരം ലയനങ്ങളും ചില പ്രത്യേക ഗുണങ്ങള്‍ നേടാനാണ് ശ്രമിക്കുന്നത്. ബാങ്ക് ലയനത്തിന്റെ പ്രധാന ​ഗുണങ്ങൾ...

 

എസ്ബിഐ ലയനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഭാരതീയ മഹിളാ ബാങ്ക് എന്നിവയാണ് എസ്ബിഐയുമായി ലയിച്ച ബാങ്കുകൾ. ലയനം പൂ‍ർത്തിയായതോടെ എസ്ബിഐയുടെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം 37 കോടിയായി ഉയർന്നു. ഏകദേശം 24,000 ശാഖകളും 59,000 എടിഎമ്മുകളും ഇപ്പോൾ എസ്ബിഐയ്ക്കുണ്ട്.

അടുത്ത നീക്കം

ദേനാ ബാങ്ക്, വിജയ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെക്കൊണ്ട് ഏറ്റെടുപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ അടുത്ത നീക്കം. ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് തുടങ്ങിയവയും ലയിക്കാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോ​ഗിക വ‍‍ൃത്തങ്ങളിൽ നിന്നുള്ള വിവരം. വിജയ ബാങ്കും ദേന ബാങ്കും കാനറാ ബാങ്കിൽ ലയിക്കും

സംഘടനകളിൽ എതിർപ്പ്

പൊതുമേഖലാ ബാങ്കുകളുടെ ലയനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യുമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആരോപണം. വലിയ ബാങ്കുകളില്‍ ലയിക്കുന്നതോടെ ബ്രാഞ്ചുകളുടെയും ജീവനക്കാരുടെയും എണ്ണം കുറയാനും സാധ്യതയുണ്ട്. ആധാ‍ർ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കാം വളരെ എളുപ്പത്തിൽ, എങ്ങനെയെന്ന് നോക്കൂ...

ജീവനക്കാര്‍ക്ക് വിആര്‍എസ്

എസ്ബിഐ ലയനം നടന്നപ്പോൾ നിരവധി ജീവനക്കാർക്ക് വിആർഎസ് ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടി വന്നു. സ്ഥലംമാറ്റം അല്ലെങ്കില്‍ വിആര്‍എസ് എന്നാണ് ബാങ്കുകള്‍ ചൂണ്ടിക്കാണിച്ച മാര്‍ഗ്ഗം.

malayalam.goodreturns.in

English summary

Number of public sector banks may go down to 12 as govt mulls consolidation

The 21 public sector banks would get consolidated to 10- 12 in the medium term, some region-centric banks like Punjab and Sind Bank and Andhra Bank will continue as independent entities
Story first published: Monday, July 17, 2017, 12:19 [IST]
Please Wait while comments are loading...
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC