കേരള ബാങ്ക് ചിങ്ങം ഒന്നിന്; സഹകരണ ബാങ്കിംഗ് മേഖലയിൽ അടിമുടി മാറ്റം

കേരള ബാങ്ക് ചിങ്ങം ഒന്നിന് ആരംഭിക്കും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരള സഹകരണ ബാങ്ക് ചിങ്ങം ഒന്നിന് (2018 ആഗസ്റ്റ് 16ന്) യാഥാര്‍ഥ്യമാകും. പദ്ധതി അവലോകനത്തിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫീസാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാനനിര്‍ദേശങ്ങളിലൊന്നായിരുന്നു കേരളാ ബാങ്ക്.

ആ‍ർബിഐയ്ക്ക് അപേക്ഷ നല്‍കി

ആ‍ർബിഐയ്ക്ക് അപേക്ഷ നല്‍കി

ബാങ്ക് തുടങ്ങുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപ-വായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ് പോളിസി ആര്‍ബിഐക്ക് സമര്‍പ്പിച്ചു. പ്രാഥമിക സഹകരണ ബാങ്കുകളുടെ ആധുനിക വത്കരണത്തിന് നടപടി ആരംഭിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മലയാളികൾക്ക് സന്തോഷ വാർത്ത...കേരളത്തിൽ സാമ്പത്തിക വിപ്ലവം, വരുന്നു കേരള ബാങ്ക്

കേരളത്തിന്റെ സ്വന്തം ബാങ്ക്

കേരളത്തിന്റെ സ്വന്തം ബാങ്ക്

സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ആശയം ആദ്യം മുന്നോട്ടുവച്ചത്. കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സർക്കാറിന്റെ പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പാക്കാൻ സാധ്യയുണ്ടെന്നാണ് സൂചന. കൂടാതെ സ്വകാര്യ ബാങ്കുകളും മറ്റും ഉയർന്ന സർവ്വീസ് ചാർജ്ജ് ഈടാക്കുമ്പോൾ കേരള ബാങ്ക് കുറഞ്ഞ നിരക്കിലുള്ള സർവ്വീസ് ചാർജ്ജ് ആകും ഈടാക്കുക. കേരള ബാങ്ക് ഉടൻ!!! 5050 ജീവനക്കാരുടെ ജോലി ആശങ്കയിൽ

ലക്ഷ്യം വളർച്ച

ലക്ഷ്യം വളർച്ച

കേരള ബാങ്കിന്റെ പ്രധാന ലക്ഷ്യം സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി ഫണ്ട് ലഭ്യമാക്കുക എന്നതാണ്. ബാങ്ക് രൂപീകരിക്കുന്നതോടെ കേരളത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾക്ക് ഫണ്ട് കണ്ടെത്താനാകും. ധനകാര്യ മേഖലയിലെ കേരള ബാങ്കിന്റെ വളർച്ച സ്വകാര്യമേഖലയുടെ വളർച്ചയെ പരോക്ഷമായി സഹായിക്കും. ഇത് കൂടുതൽ എൻ.ആർ.ഐ പണം സ്വരൂപിക്കാൻ ബാങ്കിന് സഹായകമാകും. ഗിഫ്റ്റ് വാങ്ങാൻ പൈസയില്ലേ?? വിഷമിക്കേണ്ട എസ്ബിഐ ലോൺ നൽകും

സഹകരണ ബാങ്കിംഗ്

സഹകരണ ബാങ്കിംഗ്

സഹകരണ ബാങ്കിംഗ് ഇപ്പോൾ ഒരു ത്രിതല സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളാണ് തലപ്പത്തുള്ളത്. ജില്ലാ സഹകരണ ബാങ്കുകൾ രണ്ടാമത്തെ തലത്തിൽ വരുന്നു. ഏറ്റവും താഴത്തെ തലത്തിലാണ് പ്രാദേശിക സഹകരണ സംഘങ്ങൾ. എന്നാൽ കേരളാ ബാങ്ക് രൂപീകരിക്കുന്നതോടെ ബാങ്കിന്റെ പ്രവർത്തനം രണ്ട് തലത്തിലുള്ള സംവിധാനമായി മാറും. കൂടാതെ റിസ‍ർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചയിരിക്കും ബാങ്ക് പ്രവർത്തിക്കുക. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആ‍ർഇ നിക്ഷേപങ്ങൾ ഇതാ...

പ്രാരംഭ മൂലധനം

പ്രാരംഭ മൂലധനം

50000 കോടിയാണ് കേരളാ ബാങ്കിന്റെ പ്രാരംഭ മൂലധനമായി കണക്കാക്കിയിരിക്കുന്നത്. വിവിധ ബാങ്കുകളിലുള്ള ഡിപ്പോസിറ്റ് ഫണ്ടുകളുടെ ഭാഗിക കൈമാറ്റമോ പരിവർത്തനമോ വഴിയാകും ഈ തുക കണ്ടെത്തുക. നിങ്ങൾക്ക് ഫെഡറൽ ബാങ്ക് അക്കൗണ്ടുണ്ടോ?? ആധാ‍ർ ബന്ധിപ്പിക്കുന്നതെങ്ങനെ?

ശാഖകളും ജീവനക്കാരും

ശാഖകളും ജീവനക്കാരും

മൂന്ന് മേഖലാ ഓഫീസുകളും 100 ശാഖകളുമാണ് എം.എസ്. ശ്രീറാം അദ്ധ്യക്ഷനായ സമിതി നിര്‍ദേശിച്ചിട്ടുള്ളത്. 703 ശാഖകളാണ് ഇതോടെ ഒഴിവാക്കേണ്ടി വരുന്നത്. 100 ശാഖകളിൽ ആകെ 1341 ജീവനക്കാരും മതിയാകും. ബാങ്കിൽ പോകേണ്ട...നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് ഇന്ത്യയിലെവിടേയ്ക്കും മാറ്റാം

malayalam.goodreturns.in

English summary

Kerala Bank to be ready by August next year

The Left Democratic Front (LDF) government’s much-awaited project, Kerala Bank, is expected to become a reality by 16 August next year.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X