നിങ്ങൾക്ക് ഫെഡറൽ ബാങ്ക് അക്കൗണ്ടുണ്ടോ?? ആധാ‍ർ ബന്ധിപ്പിക്കുന്നതെങ്ങനെ?

Posted By:
Subscribe to GoodReturns Malayalam

യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുറത്തിറക്കിയ ആധാ‍ർ കാ‍ർഡുകൾ ഇപ്പോൾ ഇന്ത്യയിൽ ഒരു നിർബന്ധിത രേഖയാണ്. ആധാർ കാ‍‍ർഡുകൾ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതും കേന്ദ്ര സർക്കാ‍ർ നിർബന്ധമാക്കി. നിങ്ങളുടെ അക്കൗണ്ട് ഫെഡറൽ ബാങ്കിലാണെങ്കിൽ എങ്ങനെ ആധാറുമായി ബന്ധിപ്പിക്കാമെന്ന് നോക്കാം..

എങ്ങനെ ബന്ധിപ്പിക്കാം

ആധാർ കാർഡുമായി ഫെഡറൽ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ:

  • നിങ്ങളുടെ ഫെഡറൽ ബാങ്ക് അക്കൌണ്ടുള്ള ശാഖയിൽ എത്തുക.
  • ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരോട് ആധാർ കാർഡ് ലിങ്കിം​ഗ് ഫോം ആവശ്യപ്പെടുക.
  • ഫോമിൽ ആവശ്യപ്പെടുന്ന എല്ലാ വിശദാംശങ്ങളും നൽകുക. 
  • ഇവയ്ക്കൊപ്പം നിങ്ങളുടെ ആധാർ കാർഡിന്റെ കോപ്പി സ്വയം സാക്ഷ്യപ്പെടുത്തുന്നതിനായി ഒപ്പിട്ട് നൽകുക. 
  • തുട‍ർന്ന് ഉദ്യോഗസ്ഥർ നിങ്ങളുടെ യഥാർത്ഥ കാർഡ് പരിശോധനയ്ക്കായി ആവശ്യപ്പെടും. അവ കാണിച്ചു കൊടുക്കുക. 
  • അതിന് ശേഷം ആധാർ കാർഡ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കും. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഈ വിവരം എസ്എംഎസായി ലഭിക്കും.

എസ്എംഎസ്, ഓൺലൈൻ

ഇന്ത്യയിലെ എല്ലാ ബാങ്കുകളിലും ആധാ‍ർ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കുന്നതിന് നിരവധി ഓപ്ഷനുകൾ ഉണ്ട്. നെറ്റ് ബാങ്കിംഗ്, എടിഎം, ഫോൺ, എസ്എംഎസ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് തുടങ്ങിയവയും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ നിർഭാഗ്യവശാൽ ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്ക് ഈ അവസരങ്ങൾ നൽകുന്നില്ല. ഫെഡറൽ ബാങ്ക് ശാഖയിൽ നേരിട്ടെത്തി മാത്രമേ നിങ്ങളുടെ അക്കൗണ്ടുമായി ആധാ‍ർ ബന്ധിപ്പിക്കാൻ സാധിക്കൂ.

​ഗുണങ്ങൾ

ആധാർ കാർഡുമായി ഫെഡറൽ ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിച്ചാൽ അക്കൗണ്ട് ഉടമകൾക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കും.
പാചകവാതകം, മണ്ണെണ്ണ, പഞ്ചസാര തുടങ്ങിയവയ്ക്ക് ലഭിക്കുന്ന സബ്സിഡികൾ നേരിട്ട് അക്കൗണ്ടിൽ ക്രെഡിറ്റാകും.
ക്ഷേമ ഫണ്ടുകൾ, പെൻഷനുകൾ, സ്കോളർഷിപ്പുകൾ തുടങ്ങിവ അക്കൗണ്ടിൽ നേരിട്ടെത്തും.
കെവൈസി രേഖയായി ആധാർ പ്രവർത്തിക്കും.

അവസാന തീയതി

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഡിസംബ‍ർ 31 ആണ്. ഉപഭോക്താവിന്റെ കെവൈസി നമ്പറുമായാണ് ആധാ‍ർ ബന്ധിപ്പിക്കുന്നത്.

malayalam.goodreturns.in

English summary

How To Link Aadhaar To Your Federal Bank Account?

Federal Bank provides the facility for linking Aadhaar number with bank accounts. Know how to seed Aadhaar to Federal Bank account.
Story first published: Thursday, September 28, 2017, 13:18 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns