ബാങ്കിൽ പോകേണ്ട...നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് ഇന്ത്യയിലെവിടേയ്ക്കും മാറ്റാം

Posted By:
Subscribe to GoodReturns Malayalam

നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് ഇന്ത്യയിൽ എവിടേയ്ക്കും മാറ്റാം ബാങ്കിൽ പോകാതെ തന്നെ. ഓൺലൈൻ വഴി വെറും ഒരാഴ്ച്ചയ്ക്കുള്ളിൽ നിങ്ങളുടെ അക്കൗണ്ട് ഏത് ശാഖയിലേയ്ക്കും മാറ്റാനാകും. ഇത് തികച്ചും സൗജന്യവുമാണ്.

സ്റ്റെപ് 1

അക്കൗണ്ട് മാറ്റേണ്ട ശാഖയുടെ കോഡ് കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ അക്കൗണ്ടുള്ള ശാഖയിലേയ്ക്ക് വിളിച്ച് ചോദിച്ചാൽ മറ്റ് ശാഖകളുടെ കോഡ് ലഭിക്കും. എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!! ബാലൻസ് അറിയാൻ മിസ്ഡ് കോൾ അടിക്കൂ

സ്റ്റെപ് 2

കോഡ് ലഭിച്ചു കഴിഞ്ഞാൽ ഓൺലൈൻ നടപടികൾ ആരംഭിക്കാം. ആദ്യം www.onlinesbi.com എന്ന സൈറ്റ് സന്ദര്‍ശിക്കുക. ഈ പേജിൽ നിന്ന് 'പേഴ്‌സണല്‍ ബാങ്കിം​ഗ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും

സ്റ്റെപ് 3

അടുത്ത ഘട്ടം ലോ​ഗിൻ ചെയ്യുക എന്നതാണ്. യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. തുട‍ർന്ന് ഇ-സര്‍വീസസ്-എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കൈയിൽ കാശുണ്ടോ??? ഒരു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാം; സം​ഗതി വളരെ സിമ്പിളാണ്!!!

സ്റ്റെപ് 4

തുറന്നു വരുന്ന വിൻ‍ഡോയിൽ നിന്ന് ട്രാന്‍സ്ഫര്‍ ഓഫ് സേവിങ്‌സ് അക്കൗണ്ടില്‍-ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ അക്കൗണ്ട് നമ്പര്‍, ബ്രാഞ്ചിന്റെ പേര് എന്നിവ കാണാം. ന്നിലധികം അക്കൗണ്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും ഉണ്ടാകും. എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്...നിങ്ങളുടെ കൈയിൽ ഉന്നതി കാർഡുണ്ടോ??? അവയുടെ ഗുണങ്ങൾ എന്തൊക്കെ??

സ്റ്റെപ് 5

ട്രാന്‍സ്ഫര്‍ ചെയ്യേണ്ട അക്കൗണ്ട് സെലക്ട് ചെയ്യുക. തുട‍ർന്ന് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ശാഖയുടെ കോഡ് നല്‍കുക. ഈ കോഡ് നല്‍കിയാല്‍ ശാഖയുടെ പേര് തെളിഞ്ഞു വരും. സബ്മിറ്റ് ചെയ്താല്‍ അടുത്ത പേജില്‍ നിലവിലുള്ള ബ്രാഞ്ചിന്റെ കോഡ്, മാറ്റാനുദ്ദേശിക്കുന്ന ബ്രാഞ്ചിന്റെ കോഡ് തുടങ്ങിയവ കാണാം. കാശ് ഇരട്ടിയാക്കാം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ; ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം

സ്റ്റെപ് 6

കണ്‍ഫേം ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി വരും. അടുത്ത പേജില്‍ ഒടിപി നല്‍കി കണ്‍ഫേം ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ശാഖാ മാറ്റത്തിനുള്ള അപേക്ഷ നിങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു എന്ന സന്ദേശം തെളിഞ്ഞുവരും. ഒരാഴ്ചകൊണ്ട് ബ്രാഞ്ച് മാറ്റം പൂര്‍ത്തിയാകും. വൈദ്യുതി ബില്ലടയ്ക്കാൻ ഇനി കെഎസ്ഇബിയിൽ ക്യൂ നിൽക്കേണ്ട!!! ബാങ്കിലടച്ചാൽ മതി

ശ്രദ്ധിക്കേണ്ട കാര്യം

കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള സേവിങ് അക്കൗണ്ടുകളാണ് ഇങ്ങനെ മാറ്റാന്‍ കഴിയുക. നെറ്റ് ബാങ്കിങ് സൗകര്യവും ആവശ്യമാണ്. എസ്ബിഐ എടിഎം കാ‍‍ർ‍ഡുകൾ ഉടൻ ബ്ലോക്കാകും!!! നിങ്ങളുടെ കാർഡ് നിലവിലുണ്ടോയെന്ന് പരിശോധിക്കൂ...

malayalam.goodreturns.in

English summary

How to transfer your SBI account to another branch online

If you have a State Bank of India (SBI) savings account, transferring it to another branch has now become easier. Gone are the days where you had to fill up numerous forms and wait for several weeks for the transfer to happen.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns