എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!! ബാലൻസ് അറിയാൻ മിസ്ഡ് കോൾ അടിക്കൂ

Posted By:
Subscribe to GoodReturns Malayalam

നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ എത്ര രൂപ ബാലൻസ് ഉണ്ടെന്ന് അറിയാൻ ഇനി ബാങ്കിലും എടിഎമ്മിലും പോകേണ്ട. കൈയിലുള്ള മൊബൈൽ ഫോണിൽ നിന്ന് ഒരു മിസ് കോൾ അടിച്ചാൽ മാത്രം മതി. ബാലൻസ് അറിയാൻ മാത്രമല്ല ലോൺ എൻക്വയറി, മിനി സ്റ്റേറ്റ്മെന്റ്, എടിഎം കാ‍ർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയ്ക്കും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിസ് കോൾ സംവിധാനം ഏ‍ർപ്പെടുത്തിയിട്ടുണ്ട്.

മിസ്ഡ് കോൾ സ‍ർവ്വീസ്

എസ്ബിഐ ക്വിക്ക് മിസ്ഡ് കോൾ സേവനം ഉപയോഗിക്കാൻ ഉപഭോക്താക്കൾ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം. എസ്ബിഐയിൽ നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതിന് 'REG അക്കൗണ്ട് നമ്പർ' എന്ന ഫോർമാറ്റിൽ 09223488888 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക. ഉദാഹരണത്തിന്, REG 123456789> 09223488888. ഇതിനു ശേഷം നിങ്ങൾക്ക് ഒരു കൺഫ‍ർമേഷൻ മെസേജ് ലഭിക്കും. എസ്ബിഐ എടിഎം കാ‍‍ർ‍ഡുകൾ ഉടൻ ബ്ലോക്കാകും!!! നിങ്ങളുടെ കാർഡ് നിലവിലുണ്ടോയെന്ന് പരിശോധിക്കൂ...

ശ്രദ്ധിക്കേണ്ട കാര്യം

നിങ്ങളുടെ മൊബൈൽ നമ്പ‍ർ ബാങ്കിന്റെ രേഖകളിൽ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് മിസ്‍ഡ് കോൾ സേവനം ലഭിക്കൂ. ഇല്ലെങ്കിൽ രജിസ്ട്രേഷൻ പരാജയപ്പെടും. നിങ്ങളുടെ നിലവിലുള്ള മൊബൈൽ നമ്പ‍ർ നൽകാൻ ബാങ്കിൽ നേരിട്ട് എത്തണം. എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്...നിങ്ങളുടെ കൈയിൽ ഉന്നതി കാർഡുണ്ടോ??? അവയുടെ ഗുണങ്ങൾ എന്തൊക്കെ??

ബാലൻസ് അറിയുന്നതെങ്ങനെ?

09223766666 എന്ന നമ്പറിലേക്ക് മിസ്സ് കോൾ അടിച്ചാൽ നിങ്ങൾക്ക് ബാലൻസ് പരിശോധിക്കാം. കൂടാതെ എസ്എംഎസ് വഴിയും ബാലൻസ് അറിയാനാകും. അതിനായി 'BAL' എന്ന് ടൈപ്പ് ചെയ്ത് 09223766666 എന്ന നമ്പറിലേയ്ക്ക് അയച്ചാൽ. 'HELP' എന്ന് ടൈപ്പ് ചെയ്ത് 09223588888 ഈ നമ്പറിലേക്ക് അയച്ചാൽ എസ്എംഎസ് വഴിയുള്ള എല്ലാ സേവനങ്ങളുടെയും ലിസ്റ്റ് ലഭിക്കും. എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!!! നിങ്ങൾ ഫ്ലെക്സി പേ ബുക്ക് ചെയ്തോ???

മിസ്ഡ് കോൾ സേവനം ആവശ്യമില്ലെങ്കിൽ

നിങ്ങൾക്ക് എസ്ബിഐയുടെ മിസ്ഡ് കോൾ സേവനം ആവശ്യമില്ലെങ്കിൽ ‘DREG account number' എന്ന ഫോ‍ർമാറ്റിൽ 09223488888 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയയ്ക്കാം. ഉദാഹരണത്തിന്, DREG 12345678901 എന്ന് 09223488888 എന്ന നമ്പറിലേയ്ക്ക് അയയ്ക്കുക. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും

മറ്റ് സേവനങ്ങൾ

എസ്ബിഐ അക്കൌണ്ടിന്റെ അവസാന 5 ഇടപാടുകളുടെ മിനി സ്റ്റേറ്റ്മെന്റിനായി നിങ്ങൾ 09223866666 എന്ന നമ്പറിലേയ്ക്ക് മിസ്ഡ് കോൾ നൽകിയാൽ മതി. നിങ്ങളുടെ എസ്ബിഐ എടിഎം കാർഡ് ബ്ളോക്ക് ചെയ്യാൻ 'BLOCK' എന്ന് ടൈപ്പ് ചെയ്ത ശേഷം കാർഡ് നമ്പറിന്റെ അവസാന 4 അക്കവും നൽകി 567676 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയയ്ക്കുക. ഉദാഹരണത്തിന് BLOCK1234> 567676. ഹോം ലോണിനെക്കുറിച്ചോ കാ‍ർ ലോണിനെക്കുറിച്ചോ അറിയുന്നതിന് 09223588888 എന്ന നമ്പറിലേക്ക് 'ഹോം' അല്ലെങ്കിൽ 'CAR' എന്ന് ടൈപ്പ് ചെയ്ത് എസ്എംഎസ് അയയ്ക്കാം. കൈയിൽ കാശുണ്ടോ??? ഒരു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാം; സം​ഗതി വളരെ സിമ്പിളാണ്!!!

malayalam.goodreturns.in

English summary

How To Check Your SBI Balance By Missed Call?

The country's largest lender State Bank of India provides quick missed call service for account balance enquiry, loan enquiry, mini statement, blocked ATM cards or much more. So you can you keep an eye on your bank account by just a missed call.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns