സുരക്ഷിതമല്ലാത്തവയും പഴയതുമായ എല്ലാ എടിഎം കാർഡുകളും എസ്ബിഐ ബ്ലോക്ക് ചെയ്യാൻ തുടങ്ങി
ഓൺലൈൻ തട്ടിപ്പുകൾ, വൈറസ് ആക്രമണങ്ങൾ എന്നിവ തടയുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സുരക്ഷിതമല്ലാത്തവയും പഴയതുമായ എല്ലാ എടിഎം കാർഡുകളും ബ്ലോക്ക് ചെയ്യാൻ തുടങ്ങി. നിങ്ങളുടെ കാർഡുകൾ നിലവിലുണ്ടോയെന്ന് വേഗം പരിശോധിക്കൂ.
കാർഡിൽ മാറ്റം
നിലവിലുള്ള മാഗ്നെറ്റിക് സ്ട്രൈപ്പ് (മാഗ്സ്ട്രിപ്പ് ഡെബിറ്റ് കാർഡുകൾ) കാർഡുകളാണ് ബാങ്ക് ബ്ലോക്ക് ചെയ്യുന്നത്. പുതിയ കാർഡുകൾ ആർബിഐ അംഗീകൃത ഇവിഎം ചിപ്പ് ഡെബിറ്റ് കാർഡുകളായിരിക്കും. ഇവിഎം ചിപ്പ് കാർഡിലേയ്ക്ക് മാറ്റിയില്ലെങ്കിൽ നിങ്ങളുടെ എടിഎം കാർഡും ബ്ലോക്കാക്കിയിട്ടുണ്ടാകും. ഓണത്തിന് കാർ വാങ്ങാൻ പ്ലാനുണ്ടോ? എസ്ബിഐയുടെ വായ്പാ ഇളവ് കേട്ടാൽ ഞെട്ടും
മറ്റ് ബാങ്കുകൾ
എച്ച്ഡിഎഫ്സി, ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകളും ഇതേ നടപടി തുടരുന്നുണ്ട്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഇത്തരത്തിലൊരു മാറ്റം വരുത്തുമ്പോൾ നിരവധി ഉപഭോക്താക്കളെ ഇത് ബാധിക്കും. എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്...നിങ്ങളുടെ കൈയിൽ ഉന്നതി കാർഡുണ്ടോ??? അവയുടെ ഗുണങ്ങൾ എന്തൊക്കെ??
സൗജന്യ ഇവിഎം ചിപ്പ്
ബ്ലോക്ക് ചെയ്യപ്പെട്ട കാർഡുകൾ പിന്നീട് തിരികെ ലഭിക്കില്ലെന്ന് ബാങ്കിന്റെ വെബ്സൈറ്റിൽ പറയുന്നുണ്ട്. എന്നാൽ ഉപഭോക്താക്കൾക്ക് മാഗ്സ്ട്രീപ്പ് ഡെബിറ്റ് കാർഡുകൾക്ക് പകരം സൗജന്യ ഇവിഎം ചിപ്പ് കാർഡുകൾ നൽകും. എസ്ബിഐ പലിശനിരക്കില്‍ കുറവ് വരുത്തി, വായ്പയെടുത്തവര്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
പുതിയ കാർഡിന് അപേക്ഷിക്കാം
ഇഎംവി ചിപ്പ് കാർഡിനായി ഇന്റർനെറ്റ് ബാങ്കിംഗിലൂടെയോ അല്ലെങ്കിൽ അക്കൗണ്ടുള്ള സ്വന്തം ബ്രാഞ്ചിൽ നിന്നോ ഉപഭോക്താക്കൾക്ക് അപേക്ഷിക്കാം. കാർഡ് ബ്ലോക്കായാൽ ആ വിവരം മെസേജായി ബാങ്ക് അധികൃതർ നിങ്ങളെ അറിയിക്കും. എസ്ബിഐ എല്ലാ സേവനങ്ങള്‍ക്കും സര്‍വ്വീസ് ചാര്‍ജ് ഉയര്‍ത്തി, പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു
ഓൺലൈൻ അപേക്ഷ
www.onlinesbi.com എന്ന വെബ്സൈറ്റ് വഴി നിങ്ങൾക്ക് കാർഡിന് അപേക്ഷിക്കാവുന്നതാണ്. യൂസർ ഐഡിയും പാസ്വേർഡുമുപയോഗിച്ച് ലോഗിൻ ചെയ്യുക. ഇ - സർവ്വീസ് ടാബിൽ നിന്ന് എടിഎം കാർഡ് സർവ്വീസസ് തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങൾക്ക് പുതിയ കാർഡിന് അപേക്ഷിക്കുന്നതിനുള്ള ഓപ്ഷൻ ഉണ്ട്. വളര്‍ന്നത് കണ്‍മുന്നില്‍, മലയാളികളുടെ സ്വന്തം ഈ ബാങ്കുകള്‍
കാർഡ് എങ്ങനെ തിരിച്ചറിയാം?
നിങ്ങളുടെ കാർഡ് മാഗ്സ്ട്രൈപ്പ് ആണോ ആണോയെന്ന് എങ്ങനെ തിരിച്ചറിയാം. നിങ്ങളുടെ കാർഡിന്റെ മുൻവശത്ത് ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഇവിഎം ചിപ്പ് കാർഡാണ്. ഇല്ലെങ്കിൽ മാഗ്സ്ട്രൈപ്പും. എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്...നിങ്ങളുടെ ഫോണിൽ എസ്ബിഐ സമാധാൻ ആപ് ഉണ്ടോ???
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
