ഓണത്തിന് കാർ വാങ്ങാൻ പ്ലാനുണ്ടോ? എസ്ബിഐയുടെ വായ്പാ ഇളവ് കേട്ടാൽ ഞെട്ടും

ഓണത്തോടനുബന്ധിച്ച് എസ്ബിഐ വമ്പൻ വായ്പാ ഇളവ് നൽകുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തോടനുബന്ധിച്ച് ബാങ്കുകൾ വമ്പൻ ഓഫറുകളുമായി രംഗത്ത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കാർ വായ്പ, സ്വർണ്ണ വായ്പ, വ്യക്തിഗത വായ്പകൾ എന്നിവയ്ക്ക് പ്രോസസിംഗ് ഫീസ് ഇനത്തിൽ 100 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആക്സിസ് ബാങ്കിന്റെ ഭവന വായ്പ: 20 വർഷത്തെ വായ്പ ഇനി 19 വർഷം അടച്ചാൽ മതി

 

കാർ വായ്പ

കാർ വായ്പ

ഓണത്തിന് കാർ വാങ്ങാൻ പ്ലാനുള്ളവർക്ക് ഒരു സുവർണാവസരമാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്. കാർ വായ്പയ്ക്ക് ഉത്സവ സീസണിനോടനുബന്ധിച്ച് പ്രോസസിങ് ഫീസ് ഉണ്ടായിരിക്കില്ല. ഡിസംബർ 31 വരെ ഈ ഇളവ്‌ ഇടപാടുകാർക്കു ലഭിക്കും. സൂപ്പ‌ർ ബൈക്കുകൾ സ്വന്തമാക്കാം ഇനി വളരെ എളുപ്പത്തിൽ...ആക്സിസ് ബാങ്ക് ഉണ്ടല്ലോ...

ഇഎംഐ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇഎംഐ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇഎംഐ ഫിക്സഡ് ആണോ അല്ലയോ എന്നു അറിഞ്ഞിരിക്കണം. ഫിക്സഡ് ഇഎംഐ അല്ലെങ്കിൽ ഒരു മാസം പതിനായിരം വച്ചാണ് അടയ്ക്കേണ്ടത് എന്നു കരുതുക. തൊട്ടടുത്ത മാസം ഒരു ലക്ഷം രൂപ അധികമായി നിങ്ങളുടെ കൈയ്യിലെത്തി അപ്പോൾ ആ തുക അപ്പാടെ ഇഎംഐ ആയി അടയ്ക്കാം. മോഡിയുടെ തൊഴിൽദാന പദ്ധതി: വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?

പലിശ

പലിശ

ലോണിന്റെ പലിശ ഫ്ലാറ്റ് ആണോ ഡിമിനിഷിങ് ആണോ എന്നു നോക്കുക. ഫ്ലാറ്റ് ആണെങ്കിൽ ആകെ വായ്പ്പാത്തുകയുടെ ഇത്ര ശതമാനം എല്ലാ മാസവും അടയ്ക്കേണ്ടിവരും. സ്വപ്‌ന ഭവനം സ്വന്തമാക്കാം, കരുതലോടെ; ഭവന വായ്പയെക്കുറിച്ച് എല്ലാം അറിയാം

സ്വർണ വായ്പയ്ക്കും ഇളവ്

സ്വർണ വായ്പയ്ക്കും ഇളവ്

വ്യക്തിഗത വായ്പ, സ്വർണ വായ്പ എന്നിവയ്ക്കുള്ള പ്രോസസിംഗ് ഫീസിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണ വായ്പയ്ക്ക് ഒക്‌ടോബർ 31 വരെയും വ്യക്തി വായ്പയ്ക്ക് സെപ്റ്റംബർ 30 വരെയും ഇളവ് ലഭിക്കും. എന്നാൽ ഡിമിനിഷിങ് പലിശ നിരക്ക് ആണെങ്കിൽ തിരിച്ചടയ്ക്കാൻ ബാക്കിയുള്ള തുക അനുസരിച്ചാകും പലിശ. കൂട്ടത്തില്‍ നല്ലത് ഗോള്‍ഡ് ലോണ്‍ ആണോ പേഴ്‌സണല്‍ ലോണ്‍ ആണോ, ഒന്നു താരതമ്യം ചെയ്ത് നോക്കാം

ഭവന വായ്പ

ഭവന വായ്പ

എസ്ബിഐ കേരളത്തിലെ ഉപഭോക്താക്കൾക്ക് നവംബർ 30 വരെ ഭവന വായ്പയ്ക്കുള്ള പ്രോസസിങ് ഫീസും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. എസ്ബിഐ മാത്രമല്ല മറ്റ് ചില ബാങ്കുകളും ഉത്സവസീസണിനോടനുബന്ധിച്ച് ചില ഓഫറുകൾ നൽകുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്...നിങ്ങളുടെ കൈയിൽ ഉന്നതി കാർഡുണ്ടോ??? അവയുടെ ഗുണങ്ങൾ എന്തൊക്കെ??

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

ഓഗസ്റ്റ് രണ്ടാം വാരത്തിൽ ഐസിഐസിഐ ബാങ്ക് ഓൺലൈൻ ഷോപ്പിംഗിനായി പ്രത്യേക ക്രെഡിറ്റ് കാർഡ് ഓഫർ നൽകിയിരുന്നു. മുൻകൂട്ടി പരിശോധിച്ച ബ്യൂറോ സ്കോറുകളുടെ അടിസ്ഥാനത്തിൽ നാലു ലക്ഷം രൂപ വരെ വായ്പയാണ് ഐസിഐസിഐ ബാങ്ക് അനുവദിച്ചിരിക്കുന്നത്. ഷോപ്പിംഗ്, യാത്രാ, വിനോദം എന്നിവയ്ക്ക് ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാവുന്നതാണ്. എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!!! നിങ്ങൾ ഫ്ലെക്സി പേ ബുക്ക് ചെയ്തോ???

പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്കിന്റെ മൺസൂൺ ബൊനാൻസാ സീസൺ ഓഫർ ജൂൺ മുതൽ പ്രവർത്തിക്കുന്നുണ്ട്. ഹോം, ഓട്ടോ വായ്പകൾക്കുള്ള പ്രോസസിംഗ് ഫീസാണ് ബാങ്ക് ഒഴിവാക്കിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍!!!!ബില്‍ തുക ആരാണ് അടക്കേണ്ടത്

സിറ്റി യൂണിയൻ ബാങ്ക്

സിറ്റി യൂണിയൻ ബാങ്ക്

സിറ്റി യൂണിയൻ ബാങ്ക് മാസ്റ്റർ കാർഡുമായി ചേർന്ന് 3 ലക്ഷം രൂപവരെയുള്ള ക്രെഡിറ്റ് കാർഡ് ഓഫറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഈ അവസരവും മുതലാക്കാവുന്നതാണ്. കടങ്ങളില്ലാതെ ടെന്‍ഷന്‍ഫ്രീ ആയി ജീവിക്കണോ?ഇതാ ചില വഴികള്‍

ജപ്തി ഒഴിവാക്കും

ജപ്തി ഒഴിവാക്കും

കൃഷിഭൂമി പണയപ്പെടുത്തി എടുത്തിട്ടുള്ള വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത കർഷകരെ ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. 5 ലക്ഷം വരെയുള്ള വായ്പയുടെ തിരിച്ചടവിൽ ഗ്രാമപ്രദേശങ്ങളിൽ ഒരേക്കറും നഗര പരിധിയിൽ 50 സെന്റും വരെയുള്ള കൃഷിഭൂമിയെ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാക്കും. വസ്തുവിന്‍മേല്‍ ലോണ്‍ എടുത്തിട്ടുണ്ടോ?സൂക്ഷിക്കണം, ഇല്ലെങ്കില്‍ മുട്ടന്‍ പണിവരും

malayalam.goodreturns.in

English summary

SBI waives off up to 100% processing fee on car, gold, personal loans

With the festival season starting soon, banks are beginning to introduce their annual festive offers. The country’s largest bank, the State Bank of India (SBI), announced a waiver of up to 100 per cent of processing fees on car loans, gold loans, and personal loans on Monday.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X