English हिन्दी ಕನ್ನಡ தமிழ் తెలుగు

മോഡിയുടെ തൊഴിൽദാന പദ്ധതി: വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?

Posted By: Swathimol
Subscribe to GoodReturns Malayalam

ഇന്ന്‌ ലഭ്യമായ തൊഴിൽ വായ്പാ പദ്ധതികളിൽ വച്ച്‌ ഏറ്റവും മികച്ചതാണ് പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി (പി.എം.ഇ.ജി.പി). കേന്ദ്രസർക്കാരിന്റെ ആർ.ഇ.ജി.പി, പി.എം.ആർ.വൈ.എന്നീ പദ്ധതികൾ കൂടിച്ചേർത്താണ് പി.എം.ഇ.ജി.പി എന്ന പദ്ധതി നിലവിൽ വന്നത്. കെ.വി.ഐ.സി, കെ.വി.ഐ.ബി. എന്നീ ഏജൻസികൾ ഗ്രാമ പ്രദേശങ്ങളിൽ മാത്രവും, ജില്ലാ വ്യവസായകേന്ദ്രങ്ങൾ ഗ്രാമ പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്.

പ്രധാന സവിശേഷതകൾ

പുതിയ യൂണിറ്റുകൾ തുടങ്ങുന്നതിനു മാത്രമാണ് പദ്ധതി വഴി സഹായം ലഭിക്കുക. നിരപ്പായ പ്രദേശങ്ങളിൽ സ്ഥിരമൂലധനത്തിന് 1 ലക്ഷം രൂപയ്ക്ക് ഏറ്റവും കുറഞ്ഞത് ഒന്ന് എന്ന നിരക്കിലും, മലയോര പ്രദേശങ്ങളില് 1.5 ലക്ഷം രൂപയ്ക്ക് ഒന്ന് എന്ന നിരക്കിലും ജോലി ലഭ്യത ഉറപ്പായിരിക്കണം.

പദ്ധതി തുക

എസ്.സി/ എസ്.ടി/ഒ.ബി.സി, ന്യൂനപക്ഷം, വനിത, വികലാംഗർ, വിമുക്തഭടന്മാർ എന്നിവർക്ക് 5 ശതമാനവും ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് 10 ശതമാനവുമാണ് മാർജിനായി കണ്ടെത്തേണ്ടത്. ഉത്പാദന വിഭാഗത്തിൽ 25 ലക്ഷവും സേവന വിഭാഗത്തിൽ 10 ലക്ഷം രൂപയുമാണ് പരമാവധി സമർക്കാവുന്ന പദ്ധതി തുക.

സബ്സിഡി/ ഗ്രാന്റ്

സബ്സിഡി നിരക്ക് ആകെ പദ്ധതി വിഹിതത്തിന്റെ 15ശതമാനം മുതൽ 35 ശതമാനം വരെയാണ്. സബ്‌സിഡി / ഗ്രാന്റ്‌ തുകയുടെ ലഭ്യത അനുസരിച്ചുള്ള അപേക്ഷകൾ മാത്രമേ അതതു വർഷം അനുവദിക്കുകയുള്ളൂ. ശേഷിക്കുന്നവ അടുത്ത വർഷമായിരിക്കും പരിഗണിക്കുക. സബ്‌സിഡി തുക മൂന്ന്‌ വർഷത്തേക്ക്‌ സ്ഥിര നിക്ഷേപമായി ബാങ്കിൽ സൂക്ഷിക്കുകയും അതിന്‌ ശേഷം പ്രവർത്തനം വിലയിരുത്തി വായ്പാ കണക്കിലേക്ക്‌ വരവ്‌ വയ്ക്കുകയുമാണ് ചെയ്യുന്നത്.

യോഗ്യതകൾ

18 വയസ്സ് തികഞ്ഞവർക്ക് മാത്രമേ വായ്പയ്ക്ക് അപേക്ഷിക്കാൻ സാധിക്കൂ. ഉയർന്ന പ്രായപരിധിയോ വാർഷികവരുമാന പരിധിയോ ഇല്ല. പുതുസംരംഭങ്ങൾക്കാണ്‌ വായ്പ ലഭിക്കുക. നിലവിലുള്ളവ വികസിപ്പിക്കാൻ വായ്പ ലഭിക്കില്ല. പദ്ധതിയുടെ നിർമ്മാണ ചെലവ് 10 ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ അപേക്ഷകൻ 8-ാം ക്ലാസ്സ് ജയിച്ചിരിക്കണം.

അപേക്ഷ അയയ്ക്കേണ്ട വിധം

2017-18 വർഷത്തേക്കുള്ള വായ്പാ അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാവുന്നതാണ്‌. ഖാദി ആൻഡ്‌ വില്ലേജ്‌ ഇൻഡസ്‌ട്രീസ്‌ കോർപ്പറേഷൻ, ബോർഡ്‌, ജില്ലാ വ്യവസായ കേന്ദ്രം എന്നീ ഓഫീസുകൾ വഴിയും www.kviconline.org.in എന്ന സൈറ്റ്‌ വഴിയും അപേക്ഷ സമർപ്പിക്കാം. സ്കൂൾ സർട്ടിഫിക്കറ്റ്‌, ആധാർ കാർഡ്‌, ജാതി സർട്ടിഫിക്കറ്റ്‌ (പ്രത്യേക വിഭാഗ ആനുകൂല്യത്തിന്‌ മാത്രം), സ്ഥിര നിക്ഷേപത്തിനുള്ള ക്വട്ടേഷനുകൾ, പ്രോജക്ട്‌ റിപ്പോർട്ട്‌ എന്നിവയും റൂറൽ ഏരിയാ സർട്ടിഫിക്കറ്റും (ഗ്രാമപ്രദേശത്തുള്ളവർ മാത്രം) ഹാജരാക്കുകയോ അപ്‌ലോഡ്‌ ചെയ്യുകയോ വേണം.

അപേക്ഷാ പരിശോധന

ജില്ലാ കളക്ടർ ചെയർമാനായുള്ള ഒരു ജില്ലാതല ടാസ്‌ക്‌ ഫോഴ്‌സ്‌ കമ്മിറ്റിയാണ്‌ അപേക്ഷ പരിശോധിക്കുന്നത്‌. ഇന്റർവ്യൂ നടത്തി അപേക്ഷ പാസാക്കി, ബന്ധപ്പെട്ട ബാങ്കുകൾക്ക്‌ ശുപാർശ ചെയ്ത്‌ അയയ്ക്കുന്നത്‌ ഈ കമ്മിറ്റിയാണ്‌. ബാങ്ക്‌ അപേക്ഷ അനുവദിച്ചു കഴിഞ്ഞാൽ സംരംഭ വികസന പരിപാടിയിലേക്ക്‌ അപേക്ഷകനെ ശുപാർശ ചെയ്ത്‌ അയയ്ക്കുന്നു.

പരിശീലന പരിപാടി

അഞ്ച്‌ ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക്‌ ആറു ദിവസത്തേയും, അതിന്‌ മുകളിൽ 10 ദിവസത്തേയും പരിശീലന പരിപാടിയാണ്‌ പൂർത്തിയാക്കേണ്ടത്‌. അങ്ങനെ പരിശീലനം പൂർത്തിയാക്കുകയും, ആദ്യ തുക വിതരണം ചെയ്യുകയും കഴിഞ്ഞാൽ സർക്കാർ ഗ്രാന്റ്‌ ലഭിക്കുന്നതാണ്‌. ഗ്രാന്റിന്‌ അപേക്ഷ നൽകുന്നത്‌ അതത്‌ ബാങ്കുകളാണ്‌.

 

 

malayalam.goodreturns.in

English summary

PMEGP applications invited

Applications on online portal from individuals and institutional applicants are invited under Prime Minister’s Employment Generation Programme (PMEGP) as per guidelines developed by the Ministry of Micro, Small and Medium Enterprises.
Please Wait while comments are loading...
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC