സ്ത്രീ സംരംഭക‍ർക്ക് ലോൺ റെഡി!! ഇതാ മികച്ച 9 പദ്ധതികൾ

Posted By:
Subscribe to GoodReturns Malayalam

സ്ത്രീ സംരംഭക‍ർ ധാരാളമുള്ള രാജ്യങ്ങളിലൊന്നായി മാറുകയാണ് ഇന്ത്യ. അടുക്കളയിൽ നിന്ന് അരങ്ങേത്ത് ഇറങ്ങി കഴിഞ്ഞു ഇന്ത്യയിലെ സ്ത്രീകൾ. എന്നാൽ ഏതൊരു ബിസിനസിന്റെയും അടിസ്ഥാനം മൂലധനമാണ്. അതുകൊണ്ട് തന്നെ സ്ത്രീ സംരംഭകർക്ക് വായ്പ വാ​ഗ്ദാനം ചെയ്യുന്ന ചില പദ്ധതികൾ ഏതൊക്കെയാണെന്ന് നോക്കാം.

അന്നപൂർണ പദ്ധതി

കാറ്ററിം​ഗ് വ്യവസായം നടത്തുന്ന സ്ത്രീകൾക്കുവേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ ആരംഭിച്ച പദ്ധതിയാണ് അന്നപൂ‍ർണ പദ്ധതി. ആണ് ഈ സ്കീം വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതി വഴി ലഭിക്കുന്ന വായ്പാ തുക ഉപയോ​ഗിച്ച് ബിസിനസിന് ആവശ്യമായ പാത്രങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോ​ഗിക്കാവുന്നതാണ്. വായ്പ ലഭിക്കുന്ന പരമാവധി തുക 50,000 രൂപയാണ്. 36 മാസത്തിനുള്ളിൽ ഇത് അടച്ചു തീ‍ർത്താൽ മതി. 2018ൽ ബിസിനസ് ചെയ്ത് കാശുകാരാകാം... ബിസിനസിന് പറ്റിയ 30 രാജ്യങ്ങൾ

സ്ത്രീശക്തി പാക്കേജ്

സ്വന്തമായി ഒരു സ്ഥാപനമോ ബിസിനസിൽ 50 ശതമാനം ഉടമസ്ഥതയോ ഉണ്ടെങ്കിൽ സ്ത്രീകൾക്ക് എസ്ബിഐ ശാഖകൾ വഴി ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കും. വായ്പ തുക 2 ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ പലിശ 0.50 ശതമാനം കുറവുണ്ടായിരിക്കും. വിദേശത്തേയക്ക് പറക്കേണ്ട; സ്വന്തം നാട്ടിൽ നിന്ന് കാശുണ്ടാക്കാൻ ചില വഴികൾ ഇതാ...

ഭാരതീയ മഹിളാ ബാങ്ക് ബിസിനസ് ലോൺ

ചില്ലറവിൽപ്പന മേഖലകളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ഈ പദ്ധതി വഴി വായ്പ ലഭിക്കും. പരമാവധി വായ്പ തുക 20 കോടി രൂപ വരെയാകാം. പലിശ നിരക്കിൽ 0.25 ശതമാനം വരെ കുറവുണ്ടാകും. 10.15 ശതമാനം മുതലാണ് പലിശ നിരക്ക് ആരംഭിക്കുന്നത്. കോളേജിൽ നിന്ന് പുറത്താക്കിയാലെന്താ? ഇവ‍ർ കോടീശ്വരന്മാരായില്ലേ...

ദേന ശക്തി പദ്ധതി

കാർഷിക, ഉല്പാദനം, മൈക്രോ ക്രെഡിറ്റ്, റീട്ടെയിൽ സ്റ്റോറുകൾ, ചെറുകിട സംരംഭങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവ‍‍ർത്തിക്കുന്ന സ്ത്രീ സംരംഭകർക്ക് ദേന ബാങ്ക് വായ്പ നൽകും. പലിശ നിരക്ക് 0.25 ശതമാനം വരെ കുറവായിരിക്കും. 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഒരു ലക്ഷം രൂപയ്ക്ക് ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന ബാങ്കുകൾ ഇതാ...

ഉദ്യോഗിനി പദ്ധതി

കൃഷി, ചെറുകിട, ചെറുകിട വ്യവസായ സംരംഭകർക്ക് പഞ്ചാബ്, സിന്ധ് ബാങ്ക് നൽകുന്ന വായ്പ പദ്ധതിയാണ് ഉദ്യോഗിനി പദ്ധതി. 18 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ഈ പദ്ധതി വഴി ലോൺ ലഭിക്കുക. പരമാവധി തുക 1 ലക്ഷമാണ്. നിങ്ങളുടെ കുടുംബ വരുമാനം കൂടി കണക്കിലെടുത്താകും വായ്പ. ബാങ്കുകളോട് നോ പറഞ്ഞോളൂ... വെറും 2 ശതമാനം പലിശയ്ക്കും ലോൺ കിട്ടും!!

സെന്റ് കല്യാണി സ്കീം

പുതിയ സംരംഭം ആരംഭിക്കുന്നതിനോ നിലവിലുള്ള എന്റർപ്രൈസ് വികസിപ്പിക്കുന്നതിനോ അല്ലെങ്കിൽ പരിഷ്കരിക്കുന്നതിനോ സ്ത്രീകളെ പിന്തുണയ്ക്കുന്നതിനാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഗ്രാമീണ, കുടിൽ വ്യവസായങ്ങൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, സ്വയം തൊഴിൽ, കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ, റീട്ടെയിൽ വ്യാപാരം, സർക്കാർ സ്പോൺസേർഡ് പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് ഈ വായ്പ പ്രയോജനപ്പെടുത്താം. ഈ സ്കീം വഴി ലഭിക്കുന്ന പരമാവധി തുക 100 ലക്ഷം രൂപയാണ്. പ്രധാനമന്ത്രി ചില്ലറക്കാരനല്ല; സാധാരണക്കാർക്കായി ഇതാ 15 പദ്ധതികൾ

മഹിളാ ഉദ്യം നിധി സ്കീം

പഞ്ചാബ് നാഷണൽ ബാങ്കാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചെറുകിട വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വനിതാ സംരംഭകർക്ക് 10 വർഷത്തെ കാലാവധിയ്ക്ക് വായ്പ ലഭിക്കും. ബ്യൂട്ടിപാർലറുകൾ, ഡേ കെയർ സെന്ററുകൾ എന്നിവ ആരംഭിക്കുന്നതിനും ബിസിനസിനോ സ്വയം തൊഴിലിനോ ആയി ഓട്ടോ റിക്ഷകൾ, ഇരുചക്രവാഹനങ്ങൾ, കാറുകൾ മുതലായവ വാങ്ങുന്നതിനും പദ്ധതി വഴി ലോൺ ലഭിക്കും. കാ‍ർ ലോണെടുത്ത് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്!! എസ്ബിഐ കാർ ലോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മുദ്ര യോജന സ്കീം

ബ്യൂട്ടിപാർലറുകൾ, ടെയിലറിം​ഗ് യൂണിറ്റുകൾ, ട്യൂഷൻ സെന്ററുകൾ മുതലായ ചെറുകിട സംരംഭങ്ങളും ബിസിനസ്സുകളും തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വേണ്ടി കേന്ദ്ര സർക്കാ‍ർ ആരംഭിച്ച പദ്ധതിയാണ് മുദ്ര യോജന. ലോൺ അനുവദിച്ച് കഴിഞ്ഞാൽ ക്രെഡിറ്റ് കാ‍ർഡ് പോലുള്ള മുദ്ര കാ‍ർഡുകൾ നിങ്ങൾക്ക് ലഭിക്കും. ഇതു വഴി പണമെടുക്കാവുന്നതാണ്. ഇൻഷുറൻസ് പോളിസിയിൽ നിന്നും ലോൺ എടുക്കാം; എങ്ങനെയെന്ന് അറിയണ്ടേ??

ഓറിയന്റ് മഹിളാ വികാസ് യോജന സ്കീം

ബിസിനസ് സംരഭത്തിൽ 51 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ത്രീകൾക്ക് ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ് നൽകുന്ന വായ്പ പദ്ധതിയാണിത്. 10 ലക്ഷം മുതൽ 25 ലക്ഷം വരെ വായ്പ ലഭിക്കും. തിരിച്ചടവ് കാലാവധി 7 വർഷമാണ്. 2% വരെ പലിശ നിരക്കിൽ ഇളവും ലഭിക്കും. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും

malayalam.goodreturns.in

English summary

9 Schemes For Women Entrepreneurs In India

Women Entrepreneurs can be seen everywhere in the startup-up ecosystem of India. Women too are seen leaving their high-profile jobs as well as some stepping out of the four walls of their homes and joining the pool of Entrepreneurship in India.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns