ഈടില്ലാതെ ഓൺലൈനായി വായ്പയെടുക്കാം പി ടു പി വഴി
വായ്പയ്ക്ക് അപേക്ഷിക്കലും ആവശ്യമായ രേഖകൾ സമർപ്പിക്കലും അതിന് പിന്നാലെയുള്ള നടപ്പുമൊക്കെ പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാൽ ഇനി ഈ ബുദ്ധിമുട്ടുകളുടെ ആവശ്യമില്ല. ഓൺലൈനായി വായ്പ ലഭിക്കുന്ന പി ടു പി (പിയർ ടു പിയർ) സംവിധാനത്തിന് റിസർവ് ബാങ്ക് അംഗീകാരം നൽകി.
ഈട് വേണ്ട
ഈടില്ലാതെയാണ് ഈ സംവിധാനം വഴി വായ്പ നൽകുക. ഇത്തരം പ്ലാറ്റ്ഫോമുകളെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളായി അംഗീകരിക്കാനാണ് റിസർവ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം
എന്താണ് പി ടു പി
പി ടു പി കടം കൊടുക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഒരു ജനകീയ ഫണ്ടിംഗ് മാതൃകയാണ്. കടം വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് കടം കൊടുക്കാൻ താത്പര്യമുള്ളവർക്ക് നേരിട്ട് പണം നൽകാം. സേവിംഗിനു പകരം അവരുടെ പണം കടം കൊടുക്കുകയും വായ്പക്കാർക്ക് താരതമ്യേന കുറഞ്ഞ പലിശനിരക്കിൽ ലോൺ ലഭിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ലോൺ എടുത്താണോ വീട് വയ്ക്കുന്നത്??? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...
സ്റ്റാർട്ട് അപ് കമ്പനികൾ
നിലവിൽ ഒട്ടേറ സ്റ്റാർട്ട് അപ് കമ്പനികൾ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഇനി അവയ്ക്ക് ആർബിഐയുടെ ലൈസൻസ് വേണ്ട് വരും. ലൈസൻസുള്ള പി ടു പി കമ്പനി ആകുമ്പോൾ നിക്ഷേപം കൂടും. പ്രധാനമന്ത്രി മുദ്രാ യോജന: 10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട
ചെറുകിട വ്യവസായികൾക്ക് ഗുണം
ചെറുകിട വ്യവസായികൾക്കാണ് ഈ സേവനത്തിന്റെ പ്രയോജനം ഏറെ ലഭിക്കുക. ബ്ലേഡ് മാഫിയകളിൽ നിന്ന് അല്ലാതെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ജനങ്ങൾക്ക് ഇനി വായ്പടുക്കാം. കൈയിൽ കാശുണ്ടോ??? ഒരു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാം; സംഗതി വളരെ സിമ്പിളാണ്!!!
പലിശയും തവണയും തെരെഞ്ഞെടുക്കാം
ആവശ്യമായ വായ്പ തുക ചോദിക്കുന്നതോടെ വിവിധ പലിശാ നിരക്കുകളും കാലാവധികളും നൽകുന്ന നിരവധി ഓഫറുകൾ ലഭിക്കും. ഈ ഓഫറുകളിൽ നിന്ന് അനുയോജ്യമായവ ആവശ്യക്കാരന് തെരെഞ്ഞെടുക്കാം. വൈദ്യുതി ബില്ലടയ്ക്കാൻ ഇനി കെഎസ്ഇബിയിൽ ക്യൂ നിൽക്കേണ്ട!!! ബാങ്കിലടച്ചാൽ മതി
ഓൺലൈൻ കമ്പനികളുടെ സേവനം
വായ്പ കൊടുക്കുന്ന ആളെയും വാങ്ങുന്ന ആളെയും തമ്മിൽ ബന്ധിപ്പിക്കുകയാണ് ഓൺലൈൻ കമ്പനികളുടെ ജോലി. ഇരു കൂട്ടരിൽ നിന്നും ചെറിയ ഫീസ് കമ്പനി ഈടാക്കും. കടം വാങ്ങുന്നവരുടെ പശ്ചാത്തലം അന്വേഷിക്കുന്നതും കമ്പനിയുടെ ചുമതലയാണ്. കാശ് ഇരട്ടിയാക്കാം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ; ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം
റേറ്റിംഗ്
കടം വാങ്ങുന്നയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മുമ്പ് കടം വാങ്ങിയതിനെക്കുറിച്ചുമൊക്കെ ഓൺലൈൻ കമ്പനി വിശദമായ അന്വേഷനം നടത്തി റേറ്റിംഗ് നൽകും. റേറ്റിംഗ് മോശമാണെങ്കിൽ കടം ലഭിക്കില്ല. നിങ്ങൾക്കും നേടാം വെറും 2% പലിശയ്ക്ക് ഭവനവായ്പ; അപേക്ഷിക്കേണ്ടത് എങ്ങനെ???
വായ്പ തുക
25000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് സാധാരണയായി പി ടു പി വഴി വായ്പ ലഭിക്കുക. 25000 രൂപ വരെ കൈയ്യിലുള്ളയാൾക്ക് രജിസ്റ്റർ ചെയ്ത് പണം കടം കൊടുക്കുകയും ചെയ്യാം. സൂപ്പർ ബൈക്കുകൾ സ്വന്തമാക്കാം ഇനി വളരെ എളുപ്പത്തിൽ...ആക്സിസ് ബാങ്ക് ഉണ്ടല്ലോ...
ആവശ്യമായ രേഖകൾ
- അപേക്ഷകരുടെ ഫോട്ടോ
- തിരിച്ചറിയൽ രേഖകൾ
- വരുമാനം സംബന്ധിച്ച രേഖകൾ
ക്രെഡിറ്റ് സ്കോർ
ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയ്ക്കൊപ്പം അപ്‍ലോഡ് ചെയ്യാം. ക്രെഡ്റ്റ് ബ്യൂറോകളിൽ നിന്ന് നിങ്ങളുടെ ക്രെഡിറ്റ് സ്കോറുകളും അപ്‍ലോഡ് ചെയ്യാം. ക്രെഡിറ്റ് സ്കോറുകൾ നോക്കിയാകും പണം കടം നൽകുക. ക്രെഡിറ്റ് കാര്‍ഡ് ആദ്യമായി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കടമെടുക്കുന്നത് സൂക്ഷിച്ച് വേണം!
സോഷ്യൽ സ്കോർ
ക്രെഡിറ്റ് സ്കോർ മാത്രമാകില്ല ചിലർ പരിശോധിക്കുക. സോഷ്യൽ സ്കോറും പരിശോധിക്കുന്നവരുണ്ട്. അതായത് ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിൽ നിന്ന് അപേക്ഷന്റെ ബന്ധുക്കളുടെ സുഹൃത്തുക്കളുടെയും വിവരങ്ങൾ അടങ്ങിയതാണ് സോഷ്യൽ സ്കോർ. സ്വപ്‌ന ഭവനം സ്വന്തമാക്കാം, കരുതലോടെ; ഭവന വായ്പയെക്കുറിച്ച് എല്ലാം അറിയാം
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
