ഭവന വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.
നിങ്ങൾ ലോൺ എടുത്താണോ വീട് വയ്ക്കുന്നത്? എങ്കിൽ തീർച്ചയായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ പല അബദ്ധങ്ങളും നിങ്ങൾക്ക് പറ്റിയേക്കാം. ലോൺ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
ഭവന വായ്പക്കുള്ള അടിസ്ഥാന യോഗ്യത
- ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരനോ വിദേശ ഇന്ത്യക്കാരനോ ആയിരിക്കണം.
- ഭവന വായ്പ അനുവദിക്കുമ്പോള്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കണം.
- വായ്പാ കാലാവധി തീരുമ്പോള്‍ 65 വയസ്സ് കവിയരുത്.
- മാസ ശമ്പളക്കാരനോ സ്വയം തൊഴില്‍ കണ്ടത്തെിയ ആളോ ആയിരിക്കണം. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?
ബാങ്ക് തിരഞ്ഞെടുക്കുക
പൊതുമേഖലാ സ്ഥാപനങ്ങളും അതോടൊപ്പം സ്വകാര്യമേഖല സ്ഥാപനങ്ങളും ഭവന വായ്പകള്‍ നല്‍കിവരുന്നുണ്ട്. ലോണ്‍ എടുക്കുന്നതിനു മുന്‍പ് ബാങ്കുകളുടെ വ്യവസ്ഥകള്‍ അടക്കമുള്ള വിവരങ്ങള്‍ കൃത്യമായി മനസിലാക്കിയിരിക്കണം. നിങ്ങൾക്കും നേടാം വെറും 2% പലിശയ്ക്ക് ഭവനവായ്പ; അപേക്ഷിക്കേണ്ടത് എങ്ങനെ???
ആവശ്യമായ രേഖകൾ
- ആധാര്‍ കാര്‍ഡ്
- പാന്‍ കാര്‍ഡ്
- ജോലിയുണ്ടെങ്കില്‍ അത് തെളിയിക്കുന്ന എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റ്
- സാലറി സര്‍ട്ടിഫിക്കറ്റ്
- റെന്റ്, പലിശ തുടങ്ങിയ മറ്റ് വരുമാനങ്ങളുണ്ടെങ്കില്‍ അതിനുള്ള രേഖകള്‍
- അവസാനത്തെ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്
- മൂന്ന് വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണുകള്‍
- ആധാരം അംഗീകരിച്ച ബില്‍ഡിംഗ് പ്ലാന്‍
- കരം അടച്ച രസിത്
- സാധിക്കുമെങ്കില്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നുള്ള എല്ലാ രേഖകളും അനുമതിയും. കൂട്ടത്തില്‍ നല്ലത് ഗോള്‍ഡ് ലോണ്‍ ആണോ പേഴ്സണല്‍ ലോണ്‍ ആണോ, ഒന്നു താരതമ്യം ചെയ്ത് നോക്കാം
തിരിച്ചടവ്
എത്ര തുക ലോണ്‍ എടുക്കാമെന്നും, എത്ര രൂപ വെച്ച് മാസം തിരിച്ചടയ്ക്കാമെന്നും കൃത്യമായ ധാരണയുണ്ടായിരിക്കണം. ലോണ്‍ തിരിച്ചടവ് നിങ്ങളുടെ ദൈന്യംദിന കുടുംബ ബജറ്റിനെ ബാധിക്കുന്നതാവരുത്. അങ്ങനെ സംഭവിച്ചാല്‍ ലോണ്‍ അടവ് തെറ്റും. അത് പിന്നീട് വന്‍ സാമ്പത്തിക ബാധ്യതയിലേയ്ക്ക് നയിക്കും. വിദ്യാഭ്യാസ വായ്പകള്‍: നിങ്ങള്‍ അറിയേണ്ട വിവരങ്ങളെല്ലാം
സര്‍വ്വീസ് ചാര്‍ജ്ജ് അറിഞ്ഞിരിക്കുക
തിരിച്ചടവ് അറിഞ്ഞിരിക്കുന്നതിനോടൊപ്പം തന്നെ വായ്പ ലഭിക്കാന്‍ വേണ്ടി വരുന്ന കാലയളവിനെ കുറിച്ചും അതിന്റെ പ്രോസസിംഗ് ഫിസും മറ്റു ചാര്‍ജ്ജുകളെ കുറിച്ചും കൃത്യമായി മനസ്സിലാക്കണം. ഹോം ലോണ്‍ എടുക്കാന്‍ മികച്ച ബാങ്കുകള്‍
ഇന്‍ഷുറന്‍സ്
ഭവനവായ്പ എടുക്കുന്ന വ്യക്തിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ തിരിച്ചടവ് മുടങ്ങും. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് വായ്പാതുക തിരികെ ലഭിക്കാനാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയത്. ഭവന വായ്പ എടുക്കുന്നവര്‍ ഇത്തരം ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ഉറപ്പുവരുത്തുന്നത് നല്ലതാണ്. വാഹനവായ്പകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
കുറഞ്ഞ ചെലവില്‍ വീട്
കുറഞ്ഞ ചെലവില്‍ പരമാവധി സൗകര്യങ്ങളുള്ള വീടാവണം ലക്ഷ്യം. വീടു പണിയാന്‍ തയ്യാറെടുക്കുമ്പോള്‍ നമ്മുടെ അഭിരുചിക്കും സാമ്പത്തികത്തിനുമിണങ്ങുന്ന തരത്തില്‍ വീടിന്റെ പ്ളാന്‍ തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിർമ്മാണത്തിനുപയോഗിക്കുന്ന സാധന സാമഗ്രികള്‍ തെരഞ്ഞെടുക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. അല്ലെങ്കില്‍ കീശ കാലിയാകും. ഗോള്‍ഡ് ലോണ്‍ എവിടെ നിന്നെടുക്കാം?ഇതാ ചില മുന്‍നിര സ്ഥാപനങ്ങള്‍
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications