കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?

Posted By:
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  2022 ഓടെ ഇന്ത്യയിലെ മുഴുവൻ പൗരന്മാ‍ർക്കും വീട് എന്ന ലക്ഷ്യവുമായി ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഈ പദ്ധതി പ്രകാരം നിങ്ങൾക്ക് വെറും 2% പലിശയ്ക്ക് ഭവനവായ്പ ലഭിക്കും. എന്നാൽ പദ്ധതിയ്ക്ക് അർഹരായവർ ആരൊക്കെയാണെന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുകയാണ്. ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ആർക്കൊക്കെ ലഭിക്കുമെന്ന് നോക്കാം.

  അർഹരായവർ

  സ്ത്രീകൾക്കും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പട്ടികജാതി/പട്ടികവർഗക്കാർക്കുമാണ് പദ്ധതി കൂടുതൽ പ്രയോജനപ്പെടുക. എന്നാൽ ഈ വിഭാഗങ്ങളെ തന്നെ പലതായി തരംതിരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ചില്ലറക്കാരനല്ല; സാധാരണക്കാർക്കായി ഇതാ 15 പദ്ധതികൾ

  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ

  പ്രധാൻ മന്ത്രി ആവാസ് യോജനയിൽ ചില വ്യക്തികൾക്ക് മുൻഗണനയുണ്ട്. സ്ത്രീകളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാണ് ഈ പദ്ധതിയുടെ പ്രാഥമിക ഗുണഭോക്താക്കൾ. ഇതിന് മതിയായ തെളിവുകൾ നൽകേണ്ടതുണ്ട്. കൂടാതെ ഇവരുടെ കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയായിരിക്കണം. നിങ്ങൾക്കും നേടാം വെറും 2% പലിശയ്ക്ക് ഭവനവായ്പ; അപേക്ഷിക്കേണ്ടത് എങ്ങനെ???

  ലോ ഇൻകം ഗ്രൂപ്പ്

  കുറഞ്ഞ വരുമാനക്കാരായ ലോ ഇൻകം ഗ്രൂപ്പുകൾ (LIG) ആനുകൂല്യങ്ങൾ നേടാൻ അർഹരാണ്. എന്നാൽ ലോ ഇൻകം ഗ്രൂപ്പിന് കീഴിലാകമമെങ്കിൽ നിങ്ങളുടെ വാർഷിക കുടുംബ വരുമാനം 3 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയ്ക്കാകണം എന്ന് തെളിയിക്കേണ്ടതുണ്ട്. കൈയിൽ കാശുണ്ടോ??? ഒരു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാം; സം​ഗതി വളരെ സിമ്പിളാണ്!!!

  മീഡിയം ഇൻകം ഗ്രൂപ്പ് 1

  ഇടത്തരം വരുമാനക്കാർ ഉൾപ്പെടുന്നതാണ് മീഡിയം ഇൻകം ഗ്രൂപ്പ്. ഒരു വ്യക്തി പ്രതിവർഷം 12 ലക്ഷത്തിൽ കുറവാണ് സമ്പാദിക്കുന്നതെങ്കിൽ അവർ മീഡിയം ഇൻകം ഗ്രൂപ്പ് വണ്ണിൽ ഉൾപ്പെടും. അവർക്ക് 9 ലക്ഷം രൂപ വരെ വായ്പ എടുക്കാം. കാശ് ഇരട്ടിയാക്കാം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ; ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം

  മീഡിയം ഇൻകം ഗ്രൂപ്പ് 2

  18 ലക്ഷം രൂപ വരെ വർഷം സമ്പാദിക്കുന്നവർ മീഡിയം ഇൻകം ഗ്രൂപ്പ് 2വിൽ ഉൾപ്പെടും. ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് 12 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം

  പിന്നാക്ക വിഭാഗം

  എസ്സി / എസ്.ടി / ഒബിസി പോലുള്ള ന്യൂനപക്ഷ സമുദായക്കാർക്ക് ആനുകൂല്യങ്ങൾ ലഭ്യമാണ്. എന്നാൽ ഇവർ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് നൽകണം. പ്രധാന്‍മന്ത്രി ആവാസ് യോജന: 2508 നഗരങ്ങളെ തിരഞ്ഞെടുത്തു

  സ്ത്രീകൾ

  ഈ പദ്ധതി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകളെയാണ്. ലോ ഇൻകം ഗ്രൂപ്പിലും മൈനോരിറ്റി വിഭാഗത്തിലുമുൾപ്പെട്ട സ്ത്രീകളാണ് പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് അർഹരായവർ. എസ്ബിഐ റിയാൽറ്റി: 3000 വീടുകളിൽ നിന്ന് നിങ്ങളുടെ സ്വപ്നഭവനം തിരഞ്ഞെടുക്കൂ...

  നിബന്ധനകൾ

  പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് അപേക്ഷിക്കുന്നവർ കുടുംബത്തോടൊപ്പം താമസിക്കുന്നവരായിരിക്കണം
  പ്രായപരിധി 70ൽ കൂടാൻ പാടില്ല.
  അപേക്ഷകനോ ഒപ്പം താമസിക്കുന്നവർക്കോ സ്വന്തം പേരിൽ വീട് ഉണ്ടാകാൻ പാടില്ല. വീട് വാടകയ്ക്ക് എടുത്തോ...റെന്റല്‍ എഗ്രിമെന്റിനെക്കുറിച്ച് എന്തൊക്കെ അറിയാം?

  യോ​ഗ്യത ഉറപ്പുവരുത്തുക

  അപേക്ഷിക്കുന്നതിനു മുമ്പ് നിങ്ങൾക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ടെന്ന് ഉറപ്പ് വരുത്തണം. കൂടാതെ നിങ്ങളുടെ ആധാർ നമ്പർ, വാർഷിക വരുമാനത്തിന്റെ കൃത്യമായ വിശദാംശങ്ങൾ എന്നിവ നൽകണം. ഇത് വീടോ അതോ കൊട്ടാരമോ!!! ഇന്ത്യയിലെ ഏറ്റവും വില കൂടിയ 10 വീടുകൾ കാണൂ...

  കാലാവധി

  വായ്പ ഉപയോഗിച്ച് കാർപെറ്റ് ഏരിയ 110 ചതുരശ്ര മീറ്റർ (1184 ചതുരശ്ര അടി) വരെയുള്ള വീടുകൾ വാങ്ങുകയോ നി‍‍ർമ്മിക്കുകയോ ചെയ്യാം. പരമാവധി തിരിച്ചടവു കാലാവധി 20 വർഷമാണ്. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ ലഭിക്കുന്ന 4 ബാങ്കുകൾ

  malayalam.goodreturns.in

  English summary

  Who Can Get A Home Under Pradhan Mantri Awas Yojana?

  Pradhan Mantri Awas Yojana established with an objective of affordable housing for all by 2022. It is focused that the benefits of the scheme are enjoyed by women, economically backward groups of Indian society and the Scheduled Castes and Scheduled Tribes.
  Story first published: Friday, September 8, 2017, 13:58 [IST]
  Company Search
  Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
  Thousands of Goodreturn readers receive our evening newsletter.
  Have you subscribed?

  Find IFSC

  Get Latest News alerts from Malayalam Goodreturns

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more