ചെറിയ തുക മാറ്റി വച്ച് എങ്ങനെ ഭാവി ജീവിതെ സുരക്ഷിതമാക്കാം.
സമ്പാദ്യം എപ്പോൾ തുടങ്ങണം എന്നത് ചെറുപ്പക്കാരെ സംബന്ധിച്ച് ഉത്തരമില്ലാത്ത ചോദ്യമാണ്. കിട്ടുന്ന ശമ്പളം മുഴുവൻ അടിച്ചു പൊളിച്ചു തീർക്കാതെ മാസം വെറും 500 രൂപയെങ്കിലും സമ്പാദിക്കാനായാൽ നിങ്ങളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാം. പണം ഇരട്ടിയാക്കാൻ ഇതാ 5 എളുപ്പവഴികൾ
സമ്പാദ്യ ശീലം എപ്പോൾ തുടങ്ങണം?
നിങ്ങൾ ജോലി ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ സമ്പാദ്യശീലം വളർത്തിയെടുക്കണം. കാരണം ഇന്നത്തെ കാലത്ത് ജോലി സ്ഥിരത വളരെ പ്രധാനപ്പെട്ട കാര്യമാണ്. പല മേഖലകളിലും എപ്പോൾ വേണമെങ്കിലും ജോലി നഷ്ട്ടപ്പെടാവുന്ന സാഹചര്യമാണ്. അതുകൊണ്ട് തന്നെ ഭാവിയെക്കുറിച്ച് ചിന്തയുണ്ടെങ്കിൽ നിങ്ങൾ ശമ്പളം കിട്ടുന്ന ആദ്യകാലം മുതൽ സമ്പാദിച്ചു തുടങ്ങണം. ചെറിയ തുക മാറ്റി വച്ച് സമ്പാദിക്കാൻ ഇതാ ചില വഴികൾ... മകളുടെ വിവാഹത്തെക്കുറിച്ച് ടെന്‍ഷനുണ്ടോ..ഇതാ വിവാഹത്തിനുള്ള ചില നിക്ഷേപ മാര്‍ഗ്ഗങ്ങള്‍
ടേം ഇന്‍ഷുറന്‍സ്
ചെറിയ പ്രായത്തിൽ ടേം ഇന്‍ഷുറന്‍സ് തുടങ്ങുമ്പോൾ നിങ്ങളുടെ പ്രതിവര്‍ഷ പ്രീമിയം അടവിന് വളരെ കുറഞ്ഞ തുക മതിയാകും. അതായത് 20 മുതൽ 25 വയസ്സ് വരെയുള്ള സമയത്താണ് നിങ്ങൾ ദീര്‍ഘകാലത്തേക്കുള്ള ടേം ഇന്‍ഷുറന്‍സ് ആരംഭിക്കുന്നതെങ്കിൽ ഏറ്റവും കുറഞ്ഞ പ്രീമിയത്തില്‍ എടുക്കാം. നിങ്ങളുടെ വണ്ടിക്ക് പൊലൂഷൻ സർട്ടിഫിക്കറ്റുണ്ടോ??? ഇല്ലെങ്കിൽ ഇൻഷുറൻസ് പുതുക്കാനാകില്ല
പേഴ്‌സണല്‍ ആക്‌സിഡന്റ് പോളിസി
പ്രതിവാരം നേട്ടം കിട്ടുന്ന 10 ലക്ഷത്തിന്റെ പേഴ്‌സണല്‍ ആക്‌സിഡന്റ് പോളിസി പ്രതിവര്‍ഷം 700 രൂപ പ്രീമിയത്തില്‍ എടുക്കാവുന്നതാണ്. അപകടം സംഭവിച്ചാല്‍ ആശുപത്രി ചെലവും പിന്നീട് വിശ്രമിക്കേണ്ടി വന്നാല്‍ ആഴ്ചയില്‍ നിശ്ചിത തുകയും ഇതുവഴി നേടാനാകും. 20-25 വയസിനുള്ളില്‍ ഇവയിൽ ചേര്‍ന്നാല്‍ പ്രതിമാസം 500 മുതൽ 600 രൂപ വരെ മാറ്റി വച്ചാൽ മതി. ജോലി നഷ്ട്ടപ്പെട്ടാലും ഇനി ടെൻഷൻ വേണ്ട
മെഡിക്ലെയിം പോളിസി
ആക്സിഡന്റ് പോളിസ് പോലെ തന്നെ ചെറിയ തുക മാസം മാറ്റിവച്ചാൽ നിങ്ങൾക്ക് മെഡിക്ലെയിം പോളിസിയും എടുക്കാം. ഭാവിയിൽ ചികിത്സാ ചെലവുകള്‍ക്കും മറ്റും ഇത് ഗുണം ചെയ്യും. ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ??? ഇതാ നിങ്ങളെ കാത്തിരിക്കുന്ന ചില നൂലാമാലകള്‍
റിട്ടയര്‍മെന്റ് പ്ലാൻ
റിട്ടയര്‍മെന്റ് പ്ലാനിലേയ്ക്കായി പ്രതിമാസം 500 രൂപയെങ്കിലും മാറ്റിവെയ്ക്കാനായാൽ ഭാവിയിൽ നിങ്ങൾക്ക് ഗുണം ചെയ്യും. വളരെ നേരത്തെ തന്നെ നിക്ഷേപം തുടങ്ങുന്നവര്‍ക്ക് ജോലിയില്‍ നിന്ന് വിരമിക്കുന്ന കാലത്ത് പ്രതിമാസം നല്ലൊരു തുക തന്നെ ഇത്തരം പദ്ധതികളിലൂടെ ലഭിക്കും. അച്ഛനമ്മമാരുടെ മരണ ശേഷം മക്കൾ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇത്തരം നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.
- സുരക്ഷിതത്വം ഉറപ്പുവരുത്തുക
- വിശകലനം ചെയ്ത് മാത്രം നിങ്ങൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുക
- നേട്ടം കൃത്യമായി വിലയിരുത്തുക. പൈസയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട...പണം കൈയിൽ നിൽക്കാൻ ചില കുറക്കുവഴികൾ ഇതാ...
malayalam.goodreturns.in
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications