നിങ്ങളുടെ വണ്ടിക്ക് പൊലൂഷൻ സർട്ടിഫിക്കറ്റുണ്ടോ??? ഇല്ലെങ്കിൽ ഇൻഷുറൻസ് പുതുക്കാനാകില്ല

Posted By:
Subscribe to GoodReturns Malayalam

പൊലൂഷൻ സർട്ടിഫിക്കറ്റില്ലാത്ത വണ്ടികൾക്ക് ഇനി മുതൽ ഇൻഷുറൻസ് പുതുക്കാൻ സാധിക്കില്ല. മലിനീകരണ നിയന്ത്രണത്തിന്റെ ഭാ​ഗമായി സുപ്രീം കോടതി ഇന്ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവാണിത്.

പൊലൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത വാഹന ഉടമകൾക്കാണ് ഇനി മുതൽ ഇൻഷുറൻസ് പുതുക്കാൻ സാധിക്കാത്തത്. ജസ്റ്റിസ് മദൻ ബി ലോകൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് ഉത്തരവിറക്കിയത്.

പൊലൂഷൻ സർട്ടിഫിക്കറ്റില്ലെങ്കിൽ ഇൻഷുറൻസ് പുതുക്കാനാകില്ല

ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) എല്ലാ പെട്രോൾ പമ്പുകളിലും പുകപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കണമെന്ന് ബെഞ്ച് ​ഗതാ​ഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതിനായി നാലാഴ്ച്ചയാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്.

1985 ൽ മലിനീകരണത്തിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ എം.സി മേത്ത സമർപ്പിച്ച ഒരു പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് ബഞ്ച് തീരുമാനമെടുത്തത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിട്ടി നൽകിയ നിർദേശങ്ങളും കോടതി പരിഗണിച്ചിരുന്നു. കാര്‍ ലോണ്‍ ആപ്‌ളിക്കേഷന്‍സ് എന്തുകൊണ്ട് റിജെക്റ്റ് ചെയ്യുന്നു?

malayalam.goodreturns.in

English summary

No renewal of insurance for vehicles without pollution certificate, says SC

In a bid to curb pollution, the Supreme Court today issued a slew of directions including that insurance companies will not renew insurance of a vehicle unless the owner provides pollution under control (PUC) certificate.
Story first published: Thursday, August 10, 2017, 16:56 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns