മകളുടെ വിവാഹത്തെക്കുറിച്ച് ടെന്‍ഷനുണ്ടോ..ഇതാ വിവാഹത്തിനുള്ള ചില നിക്ഷേപ മാര്‍ഗ്ഗങ്ങള്‍

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍കുഞ്ഞ് പിറന്നാല്‍ പലരുടേയും മനസ്സില്‍ ആധിയാണ്. പ്രായപൂര്‍ത്തി ആകുമ്പോള്‍ വിവാഹം ചെയ്തയക്കാനുള്ള ചിലവ് ആലോചിച്ചാണ് ഈ ആധി. എന്നാല്‍ ഇപ്പോഴേ ചെറിയ തുക മുടക്കി നേട്ട സാധ്യതയുള്ള നിക്ഷേപ പദ്ധതികളില്‍ ചേര്‍ന്നാല്‍ മകളുടെ വിവാഹപ്രായമാകുമ്പോള്‍ നല്ലൊരു തുക സ്വരുക്കൂട്ടാം. അതിന് സഹായിക്കുന്ന ചില ഫണ്ടുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം:-

 

നിക്ഷേപങ്ങളില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക്

നിക്ഷേപങ്ങളില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക്

നിങ്ങള്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുകയുടെ 60 ശതമാനം കാനറാ ബാങ്കിന്റെ റൊബേക്കോ ഫണ്ടിലും ബാക്കി 40 ശതമാനം റിലയന്‍സിന്റേയോ മറ്റോ ഗോള്‍ഡ് ഫണ്ടിലോ നിക്ഷേപിക്കുക. കാനറാ ബാങ്കിന്റെ റൊബേക്കോ ഇന്‍ഡിഗോ ഫണ്ട് ഹൈബ്രിഡ് ഫണ്ടാണ്. അതായത്, നിങ്ങളുടെ നിക്ഷേപത്തുകയുടെ പകുതിയോളം ഗോള്‍ഡ് ഇറ്റിഎഫിലും ബാക്കി ബോണ്ടുകളിലുമാണ് നിക്ഷേപിക്കുക.

 മകളുടെ വിവാഹത്തിന് 10 വര്‍ഷം സമയമുണ്ടോ?

മകളുടെ വിവാഹത്തിന് 10 വര്‍ഷം സമയമുണ്ടോ?

വിവാഹത്തിന് 10 വര്‍ഷത്തിലേറെ സമയമുണ്ടെങ്കില്‍ ഐസിഐസിഐ ബാങ്കിന്റ സ്മാര്‍ട്ട് കിഡ് പ്രീമിയര്‍ പ്ലാന്‍ മികച്ചതാണ്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും ഇന്‍ഷുറന്‍സ് കവര്‍ ലഭിക്കുമെന്നത് ഈ പ്ലാനിന്റെ പ്രത്യേകതയാണ്. പോളിസ് കാലാവധിയില്‍ രക്ഷകര്‍ത്താക്കളില്‍ ആരെങ്കിലും മരിച്ചാല്‍ അവരുടെ ആനുകൂല്യം കൂടെ കുട്ടിക്ക് ലഭിക്കും. തുടര്‍ന്നുള്ള പ്രീമിയം കമ്പനി തന്നെ അടക്കും. പദ്ധതിയുടെ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ഫണ്ട് വാല്യൂ മുഴുവന്‍ കിട്ടും.

സ്വര്‍ണാഭരണങ്ങളും അതില്‍ തിളങ്ങുന്ന കേരളത്തിന്റെ ആഭരണ വിപണിയും

15 വര്‍ഷത്തില്‍ കൂടുതല്‍ സമയമുള്ളവര്‍ക്ക്

15 വര്‍ഷത്തില്‍ കൂടുതല്‍ സമയമുള്ളവര്‍ക്ക്

ഇത്തരക്കാര്‍ക്ക് എല്‍ഐസി മാര്യേജ് എന്‍ഡോവ്‌മെന്റ്-എഡ്യൂക്കേഷണല്‍ ആന്വിറ്റി പ്ലാന്‍ വളരെ മികച്ചതാണ്. സം അഷ്വേര്‍ഡും കാലാവധി പൂര്‍ത്തിയാക്കുന്നത് വരെയുള്ള ബോണസും പോളിസിയുടെ മെച്വൂരിറ്റിയില്‍ ലഭിക്കും. കാലാവധിക്കുള്ളില്‍ പോളിസിയുടമ മരിക്കുകയാണെങ്കിലും അത് കിട്ടും. മാത്രമല്ല തുടര്‍ന്ന് പ്രീമിയം അടയ്‌ക്കേണ്ടതുമില്ല. നേട്ടം അല്‍പം കുറഞ്ഞാവും നിക്ഷേപിക്കുന്ന പണം ഒട്ടും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന യാഥാസ്ഥിക നിക്ഷേപകര്‍ക്ക് ഇത് നല്ല പോളിസിയാണ്.

നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഒന്നും കരുതിയിട്ടില്ലേ!!!ഇനിയും താമസിക്കരുത്

English summary

Introducing some best investment plans for your daughter's marriage

Introducing some best savings plans for your daughter's marriage
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X