ഭവനവായ്പകളുടെ പലിശ നിരക്കിൽ കുറവ്. ഏറ്റവും കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്ന ചില ബാങ്കുകൾ ഇതാ
കൈയിൽ പണമില്ലാത്തതിനാൽ സ്വന്തമായൊരു വീട് എന്ന നിങ്ങളുടെ ആഗ്രഹത്തെ ഇനി മാറ്റി വയ്ക്കേണ്ട. കാരണം ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം തന്നെ ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. താങ്ങാവുന്ന ഭവനവായ്പകളിൽ ഇനി നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നഭവനം പണിതുയർത്താം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) മുതൽ ഐ.സി.ഐ.സി.ഐ ബാങ്ക് വരെ ഭവന വായ്പകളിൽ വലിയ ഇളവാണ് വരുത്തിയിരിക്കുന്നത്. ഭവന വായ്പകൾക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന നാല് ബാങ്കുകൾ ഇതാ...
1. എസ്.ബി.ഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഭവനവായ്പകളുടെ പലിശ നിരക്ക് കുറച്ചു. 8.35 ശതമാനമാണ് എസ്.ബി.ഐയുടെ പുതിയ നിരക്ക്. അർഹരായ വായ്പക്കാർക്ക് പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2.67 ലക്ഷം രൂപയ്ക്ക് പലിശ സബ്സിഡിയും ലഭിക്കും. ഇടത്തരക്കാർക്ക് സബ്സിഡി നിരക്കിൽ ഭവന വായ്പ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിങ്ങളുടെ നിലവിലുള്ള ഭവന വായ്പകൾ എസ്.ബി.ഐയുടെ കുറഞ്ഞ നിരക്കിലേയ്ക്ക് മാറ്റാവുന്നതാണ്. ഭവന വായ്പ ക്ലോസ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും!!
2. ഐ.സി.ഐ.സി.ഐ ബാങ്ക്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കും ഭവനവായ്പകളുടെ പലിശ നിരക്ക് കുറച്ചു. ശമ്പളക്കാരായ സ്ത്രീകൾക്ക് 8.35 ശതമാനവും മറ്റ് ശമ്പളം വാങ്ങുന്ന വായ്പകക്കാർക്ക് 8.4 ശതമാനവുമാണ് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്. വീടു വയ്ക്കാൻ ലോൺ ഭാര്യയുടെ പേരിലെടുക്കൂ...നേട്ടങ്ങൾ പലതാണ്!!!
3. എച്ച്.ഡി.എഫ്.സി ബാങ്ക്
ഐ.സി.ഐ.സി.ഐ ബാങ്കിന്റേതു പോലെ തന്നെ ശമ്പളക്കാരായ സ്ത്രീകൾക്ക് 8.35 ശതമാനവും മറ്റുള്ളവർക്ക് 8.4 ശതമാനവുമാണ് എച്ച്.ഡി.എഫ്.സി ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഭവന വായ്പാ പലിശ നിരക്ക്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഭവന വായ്പകൾ എടുക്കുന്നവർക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്. ബാങ്ക് സേവനങ്ങൾ നിങ്ങൾക്ക് പാരയാകും!! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
4. ആക്സിസ് ബാങ്ക്
മെയ് 16 മുതൽ ആക്സിസ് ബാങ്ക് ഭവന വായ്പകൾക്കുള്ള പലിശ നിരക്ക് കുറച്ചു. ശമ്പളക്കാരായ വായ്പക്കാർക്ക് 8.35 ശതമാനമാണ് പലിശനിരക്ക്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പലിശ നിരക്ക് 8.4 ശതമാനമായിരിക്കും. ലോൺ എടുത്താണോ വീട് വയ്ക്കുന്നത്??? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications