വീടു വയ്ക്കാൻ ലോൺ ഭാര്യയുടെ പേരിലെടുക്കൂ...നേട്ടങ്ങൾ പലതാണ്!!!

Posted By:
Subscribe to GoodReturns Malayalam

നിങ്ങൾ ഭവന വായ്പയെടുക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഒട്ടും സംശയിക്കേണ്ട, ഭാര്യയുടെ പേരിൽ തന്നെയാകട്ടെ വായ്പ. കാരണം മറ്റൊന്നുമല്ല ഭാര്യയുടെ പേരില്‍ ഹോം ലോണ്‍ എടുത്താല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാമെന്നാണ് ബാങ്കിം​ഗ് മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും വിധം കുറഞ്ഞ നിരക്കിലാണ് ബാങ്കുകള്‍ ഹോം ലോൺ നൽകുന്നത്. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരം തന്നെയാണ്.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് 30 ലക്ഷം രൂപ വരെയുള്ള വായ്പകളുടെ പലിശ നിരക്കുകളിൽ കുറവ് വരുത്തിയിരുന്നു. സ്ത്രീകൾക്ക് ആനുകൂല്യം അതിലും കൂടും. ശമ്പളക്കാരയ സ്ത്രീകൾക്ക് ഐസിഐസിഐ ബാങ്ക് 8.35 ശതമാനം പലിശയ്ക്കാണ് വായ്പ നൽകുന്നത്. എന്നാൽ മറ്റുള്ളവരിൽ നിന്ന് 8.4 ശതമാനം പലിശ ഈടാക്കും.

മറ്റ് ബാങ്കുകൾ

എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകളും ഇതേ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. ജോലിക്കാരായ സ്ത്രീകളെ ഭവന വായാപയെടുക്കാൻ പ്രേരിപ്പിക്കുകയാണ് ഇതിന് പിന്നിലുള്ളത്.

സ്റ്റാമ്പ് ഡ്യൂട്ടി

വസ്തുവിലയുടെ ഒരു നിശ്ചിത തുകയാണ് സ്റ്റാമ്പ് ഡ്യൂട്ടി. സ്റ്റാമ്പ് ഡ്യൂട്ടിയിൽ സ്ത്രീകൾക്ക് 1 മുതൽ 2 ശതമാനം വരെ ഇളവ് ലഭിക്കും. 30 ലക്ഷം രൂപ വരെ വായ്പയെടുക്കുന്ന ഒരു സ്ത്രീക്ക് 30,000 മുതൽ 60,000 രൂപ വരെ ലാഭിക്കാം.

ഭാര്യയും ഭ‍ർത്താവും ഒരുമിച്ച് അപേക്ഷിച്ചാൽ

ഭാര്യയും ഭ‍ർത്താവും ഒരുമിച്ച് ഭവന വായ്പയ്ക്ക് അപേക്ഷിച്ചാലും ചില ഇളവുകൾ ലഭിക്കും. വായ്പാ തിരിച്ചടിവിന്റെ നിശ്ചിത അനുപാതത്തിൽ നികുതി ഇളവാണ് ഇങ്ങനെ അപേക്ഷിക്കുമ്പോൾ ലഭിക്കുക.

malayalam.goodreturns.in

English summary

Why taking a home loan in your wife’s name is more beneficial for you

Many banks and lending institutions have women-friendly products. Home loans, especially, are tailored to meet the special needs of women. Women-centric home loans can provide significant long-term interest savings.
Story first published: Thursday, July 27, 2017, 16:32 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns