ബാങ്ക് സേവനങ്ങൾ നിങ്ങൾക്ക് പാരയാകും!! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് സേവനങ്ങള്‍ ചിലപ്പോഴെങ്കിലും നിങ്ങൾക്ക് പാരയാകാറില്ലേ? എന്നാൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ ചില കാര്യങ്ങൾ തീ‍ർച്ചയായും ശ്രദ്ധിക്കണം. താഴെ പറയുന്നവ അവയിൽ ചിലതാണ്.

 

ലോക്കറിലെ പൂട്ടുകള്‍ അറിയുക

ലോക്കറിലെ പൂട്ടുകള്‍ അറിയുക

പല ബാങ്കുകളും ബാങ്ക് ലോക്കറിന് ഒരു പ്രൈസ് ടാഗ് അല്ലെങ്കില്‍ സ്ഥിര നിരക്ക് വെച്ചിരിക്കാനിടയുണ്ട്. ബാങ്ക് നിങ്ങളോട് സ്ഥിരനിക്ഷേപങ്ങളോ മ്യൂച്ചല്‍ ഫണ്ടുകളോ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സോ ബാങ്ക് ലോക്കറിനൊപ്പം എടുക്കാന്‍ ആവശ്യപ്പെട്ടേക്കാം. ആര്‍ബിഐ ഇതിനെ വിലക്കിയിട്ടുണ്ട് എന്നറിയുക. ലോക്കര്‍ സൗകര്യത്തിനായി ഒരു വാര്‍ഷിക വാടക ബാങ്കിന് നല്‍കേണ്ടതാണ് എന്ന കാര്യം അറിയണം.

നേരത്തെ അടച്ചാലും പിഴ

നേരത്തെ അടച്ചാലും പിഴ

വ്യക്തിഗത വായ്പകള്‍ കാലാവധിക്കു മുന്‍പ് അടച്ചു തീര്‍ക്കുന്നതിന് കടുത്ത നിബന്ധനകളാണ് ബാങ്കുകള്‍ക്കുള്ളത്.ഭവന വായ്പ ഒഴികെയുള്ള വ്യക്തിഗത വായ്പകള്‍ കാലാവധിക്കു മുമ്പ് തിരിച്ചടയ്ക്കുന്നതിന് ബാങ്കുകള്‍ പിഴ ഈടാക്കുന്നുണ്ട്. ചില ബാങ്കുകള്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ ഇത്തരത്തില്‍ പിഴയായി വാങ്ങുന്നു. ആദ്യ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ വായ്പകള്‍ മുന്‍കൂര്‍ തിരിച്ചടവ് അനുവദിക്കാത്ത ബാങ്കുകളുമുണ്ട്.

ഭവന വായ്പയിലെ നിര്‍ബന്ധങ്ങള്‍

ഭവന വായ്പയിലെ നിര്‍ബന്ധങ്ങള്‍

ഒരു ഭവന വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ബാങ്ക് നിങ്ങളില്‍ ഇന്‍ഷുറന്‍സുകള്‍ അടിച്ചേല്‍പ്പിച്ചേക്കാം. വസ്തുവിനുണ്ടാകുന്ന നാശ നഷ്ടത്തില്‍ നിന്നു പരിരക്ഷ നല്‍കുന്ന പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ്, ലോണ്‍ എടുത്ത വ്യക്തി മരിച്ചാല്‍ ബാങ്കിന് ഇന്‍ഷുറന്‍സ് തുകയിലൂടെ ലോണ്‍ തുക തിരിച്ചു കിട്ടുന്നതിന് മോര്‍ട്ഗേജ് പ്രൊട്ടക്ഷന്‍ ടേം ഇന്‍ഷുറന്‍സ് എന്നിവയാണിത്.ബാങ്കുമായി ധാരണയുള്ള ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നിങ്ങള്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് നിര്‍ബന്ധമില്ല. ഇന്‍ഷുറന്‍സ് പ്രീമിയത്തെ വായ്പയുമായി കൂട്ടിയോജിപ്പിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തുക.

ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ്

ആദ്യ വര്‍ഷം യാതൊരു ചാര്‍ജുകളും ഈടാക്കില്ലെന്ന വാഗ്ദാനത്തിലാണ് പല ബാങ്കുകളും കാര്‍ഡുകള്‍ വില്‍പ്പന നടത്തുക. ഇടപാടുകാര്‍ക്ക് വേണമെങ്കില്‍ കാര്‍ഡ് വേണ്ടെന്നു വെക്കാനുള്ള അവകാശവും അവര്‍ നല്‍കും. എന്നാല്‍ രണ്ടാം വര്‍ഷം ഇത് സൂചിപ്പിക്കുന്നതിനായി ഒരു ഇ- മെയ്ല്‍ മാത്രമാണ് അയക്കുന്നത്. ഇടപാടുകാര്‍ക്ക് കാര്‍ഡ് ഉപേക്ഷിക്കാന്‍ അവസരമുണ്ട്. എന്നാല്‍ ഇ- മെയ്ല്‍ ശ്രദ്ധയില്‍പ്പെടാതിരുന്നാല്‍ സ്വാഭാവികമായി നിങ്ങളുടെ കാര്‍ഡ് പുതുക്കപ്പെടുകയും ഫീസ് നല്‍കേണ്ടി വരികയും ചെയ്യും.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരം നെഗറ്റീവ് ഓപ്ഷനുകള്‍ നല്‍കുന്നതില്‍ നിന്ന് ബാങ്കുകളെ വിലക്കിയിട്ടുണ്. സേവിംഗ്സ് എക്കൗണ്ട് ഇല്ലാത്ത ബാങ്കില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണം. ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാല്‍ നിങ്ങളുടെ എക്കൗണ്ടില്‍ നിന്ന് ബാങ്കുകള്‍ പണമെടുക്കാന്‍ സാധ്യതയുണ്ട്.

സ്ഥിര നിക്ഷേപങ്ങളില്‍ ഓട്ടോ റിന്യൂവല്‍

സ്ഥിര നിക്ഷേപങ്ങളില്‍ ഓട്ടോ റിന്യൂവല്‍

സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ ഓട്ടോ റിന്യൂവല്‍ (സ്വാഭാവികമായി പുതുക്കുന്നത്) തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം. ഓട്ടോ റിന്യൂവല്‍ തെരഞ്ഞെടുത്തില്ലെങ്കില്‍ കാലാവധി കഴിയുമ്പോള്‍ നിക്ഷേപങ്ങള്‍ സേവിംഗ്സ് എക്കൗണ്ടിലേക്ക് മാറും. ഇതോടെ ഏഴ് മുതല്‍ ഒമ്പത് ശതമാനം വരെ പലിശ ലഭിച്ചിരുന്നത് നാല് ശതമാനമായി കുറയും.നിക്ഷേപം പുതുക്കാന്‍ ബാങ്ക് നിങ്ങളെ ഓര്‍മപ്പെടുത്തില്ല എന്നും വരാം. 'ഓട്ടോ റിന്യൂവല്‍' എന്ന കോളത്തില്‍ ഒരു ശരി അടയാളം നല്‍കിയാല്‍ ഭാവിയില്‍ കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ ഉണ്ടാകുന്ന പിഴയില്‍ നിന്നും രക്ഷ നേടാം.

malayalam.goodreturns.in

English summary

common bank fees explained

Banks often waive their fee if you keep a minimum amount in your account or meet other requirements such as linking checking and savings accounts. Some banks may require a minimum balance and may charge a fee if you drop below it.
Story first published: Saturday, February 17, 2018, 10:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X