ഭവന വായ്പ ക്ലോസ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും!!

ഭവന വായ്പകള്‍ അടച്ചു തീര്‍ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭവന വായ്പകള്‍ ക്ലോസ് ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍ വായ്പ അടച്ചു തീര്‍ക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ താഴെ പറയുന്നവയാണ്.

യഥാര്‍ഥ രേഖകള്‍ തിരിച്ചു വാങ്ങണം

യഥാര്‍ഥ രേഖകള്‍ തിരിച്ചു വാങ്ങണം

വായ്പ ക്ലോസ് ചെയ്യുമ്പോൾ ലോണിനായി നിങ്ങൾ സമര്‍പ്പിച്ച എല്ലാവിധ ഒറിജിനല്‍ രേഖകളും തിരിച്ചു ലഭിച്ചുവെന്ന് ഉറപ്പാക്കണം. രേഖകള്‍ നിങ്ങളുടെ വീട്ടിലേക്ക് എത്തിക്കാമെന്ന് ബാങ്കുകള്‍ അറിയിച്ചാലും ധൈര്യമായി അത് വേണ്ടെന്ന് പറയാം. ക്ലോസ് ചെയ്യുന്ന തീയതി ബാങ്കിനെ നേരത്തെ അറിയിച്ചാല്‍ ഇക്കാര്യം എളുപ്പമാകും. വീടു വയ്ക്കാൻ ലോൺ ഭാര്യയുടെ പേരിലെടുക്കൂ...നേട്ടങ്ങൾ പലതാണ്!!!

കണക്കു തെറ്റാം, സൂക്ഷിക്കണം

കണക്കു തെറ്റാം, സൂക്ഷിക്കണം

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് നിങ്ങള്‍ തയ്യാറാക്കി വച്ച കണക്കുകള്‍ ചിലപ്പോള്‍ തെറ്റിയേക്കാം. കാലാ കാലങ്ങളില്‍ ബാങ്ക് നയങ്ങളില്‍ മാറ്റം വരാറുണ്ട്. കൃത്യമായി തവണകള്‍ അടച്ചാലും ക്ലോസിങില്‍ ചിലപ്പോള്‍ കുറച്ചു കൂടി തുക നല്‍കേണ്ടി വരും. ഈ തുക ബാക്കിയാക്കി വയ്ക്കുന്നത് ബുദ്ധിപരമല്ല. അത് അപ്പോൾ തന്നെ അടച്ചു തീർക്കുന്നതാണ് നല്ലത്. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ ലഭിക്കുന്ന 4 ബാങ്കുകൾ

എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം

എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം

ഏത് ലോണ്‍ ക്ലോസ് ചെയ്തു കഴിഞ്ഞാലും ബാങ്കില്‍ നിന്ന് എന്‍ഒസി വാങ്ങാന്‍ മറക്കരുത്. ലോണ്‍ കൃത്യമായി അടിച്ചു കഴിഞ്ഞുവെന്നും ഇനി യാതൊരു ബാധ്യതയും ബാങ്കുമായില്ല എന്നും തെളിയിക്കാനുള്ള രേഖയാണ് ഈ ക്ലോസര്‍ സര്‍ട്ടിഫിക്കറ്റ്. ലോൺ എടുത്താണോ വീട് വയ്ക്കുന്നത്??? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

അവസാന കണക്കുകള്‍ പരിശോധിക്കണം

അവസാന കണക്കുകള്‍ പരിശോധിക്കണം

വായ്പയുമായി ബന്ധപ്പെട്ടുളള അവസാനവട്ട കണക്കുകൂട്ടലുകള്‍ നടത്തുമ്പോള്‍ പ്രസ്തുത ബാങ്ക് ജീവനക്കാരനൊപ്പമിരിക്കുന്നത് നന്നായിരിക്കും. പല അനാവശ്യ ചാര്‍ജ്ജുകളും ഈടാക്കുന്നത് തടയാന്‍ ഇതു മൂലം സാധിക്കും. നിലവില്‍ ലോണ്‍ പ്രീപെയ്മെന്‍റിന് പെനാല്‍റ്റിയില്ലെന്നത് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. വീട് വാങ്ങുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന 7 ചാര്‍ജുകള്‍

ജാമ്യം നല്‍കിയ ചെക്കുകളും പേപ്പറുകളും

ജാമ്യം നല്‍കിയ ചെക്കുകളും പേപ്പറുകളും

ഭവനവായ്പകള്‍ അനുവദിക്കുന്ന സമയത്ത് ബാങ്കുകള്‍ സെക്യൂരിറ്റി ചെക്കുകളും സ്റ്റാമ്പ് പേപ്പറുകളും ഒപ്പിടുവിച്ച് വാങ്ങാറുണ്ട്. ഇത്തരം ജാമ്യ രേഖകള്‍ തിരിച്ചു കിട്ടുന്ന ഡോക്യുമെന്‍റ്സിന്‍റെ കൂടെയുണ്ടെന്ന് ഉറപ്പ് വരുത്തണം. സിബില്‍ സ്‌കോര്‍ നിര്‍ണയിക്കുന്നത് ഈ 4 ഘടകങ്ങള്‍

ഉപദേശം തേടാം

ഉപദേശം തേടാം

ഭവനവായ്പകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചാലുടന്‍ വിദഗ്ധരുടെ ഉപദേശങ്ങള്‍ തേടാവുന്നതാണ്. ഭവനവായ്പകള്‍ നേരത്തെ പിന്‍വലിക്കുമ്പോള്‍ നികുതിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ പിന്‍വലിക്കലിന്റെ ഗുണങ്ങളും ദോഷങ്ങളും നന്നായി ചോദിച്ച് മനസ്സിലാക്കണം. നേരത്തെ ഭവനവായ്പകള്‍ പിന്‍വലിച്ചിട്ടുളള വ്യക്തികളോട് കാര്യങ്ങള്‍ ചോദിച്ചറിയാം. ഹോം ലോണ്‍ എടുക്കാന്‍ മികച്ച ബാങ്കുകള്‍

malayalam.goodreturns.in

English summary

Things You Must Do Upon Your Home Loan Pre-Closure

After you have cleared the debt to the bank, they will give you all your documents in original, including the sale deed and the mother deed.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X