വീട് വാങ്ങുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന 7 ചാര്‍ജുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വീട് സ്വന്തമാക്കുന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. പലരും ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുന്നതും ഇതാണ്. ഡൗണ്‍പേയ്‌മെന്റിനു ശേഷം നല്‍കേണ്ട പല ചാര്‍ജുകളും മിക്കവര്‍ക്കും അറിയില്ല.

വാങ്ങുന്ന വീടിന്റെ വിലയക്കനുസരിച്ച് പല അനുബന്ധ ചാര്‍ജുകളുമുണ്ടാവാം.ഡൗണ്‍പേയ്‌മെന്റിന് മാത്രം പണം കരുതിവെച്ചാല്‍ വീട് ഒരു സ്വപ്‌നമായി അവശേഷിക്കും. വീട് വാങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട 7 ചാര്‍ജുകള്‍ ഇതാ

രജിസ്‌ട്രേഷന്‍ ചിലവ്

രജിസ്‌ട്രേഷന്‍ ചിലവ്

വസ്തുവിന്റെ വിലയനുസരിച്ചാണ് രജിസ്‌ട്രേഷന്‍ ചിലവ്് ഈടാക്കുക. രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും 7 മുതല്‍ 10 ശതമാനം വരെയാകാം.
അഡ്വോക്കേറ്റ് ചാര്‍ജ്, നോട്ടറി ഫീസ് തുടങ്ങിയ ഫീസുകളുമുണ്ടാവും.

മെയിന്റനന്‍സ് ചാര്‍ജ്

മെയിന്റനന്‍സ് ചാര്‍ജ്

അപ്പാര്‍ട്ടമെന്റാണ് വാങ്ങുന്നതെങ്കില്‍ അഡ്വാന്‍സായി മെയിന്റനന്‍സ് ചാര്‍ജ് വാങ്ങാറുണ്ട്. ഇപ്പോള്‍ 10 വര്‍ഷത്തേക്ക് മെയിന്റനന്‍സ് ചാര്‍ജ് വാങ്ങുന്നവരുമുണ്ട്.

ഇന്റീരിയര്‍ ചിലവ്

ഇന്റീരിയര്‍ ചിലവ്

ബില്‍ഡര്‍മാര്‍ നമുക്ക് ചുമരുകള്‍ മാത്രമേ നല്‍കുകയുള്ളൂ ഇന്റീരിയറിനുള്ള തുക നമ്മള്‍ കണ്ടെത്തണം. ഉപയോഗിക്കുന്ന മറ്റീരിയലിനും ഡിസൈനിനുമനുസരിച്ച് ഇന്റീരിയറിന്റെ ചിലവ് വര്‍ധിക്കും.

പാര്‍ക്കിംഗ് സ്ഥലം

പാര്‍ക്കിംഗ് സ്ഥലം

മിക്കപ്പോഴും അപ്പാര്‍ട്ട്‌മെന്റിന്റെ വിലക്കൊപ്പം പാര്‍ക്കിംഗ് ഫീസ് കണക്കാക്കിയിട്ടുണ്ടാവില്ല.അത് വേറെ നല്‍കേണ്ടിവരും. വസ്തുവിന്റെ വിലക്കൊപ്പം ഇതുള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം.

പ്രൊജക്ട് വൈകുമ്പോള്‍

പ്രൊജക്ട് വൈകുമ്പോള്‍

പ്രൊജക്ട് കാലതാമസം വന്നു വൈകുന്നത് സാധാരണമാണ്്. ലോണിന്മേലാണ് വസ്തു വാങ്ങിയതെങ്കില്‍ ഹോം ലോണിനുള്ള നികുതിയിളവ് ലഭിക്കില്ല.

ഓരോ നിലയിലും വില വിത്യാസപ്പെടാം

ഓരോ നിലയിലും വില വിത്യാസപ്പെടാം

ബില്‍ഡര്‍മാര്‍ എപ്പോഴും അടിസ്ഥാന വില മാത്രമേ പറയൂ. താഴത്തെ നിലയില്‍ വില കുറവായിരിക്കും. നാല് നിലക്ക് മുകളിലാണെങ്കില്‍ പൈസ കൂടും.

ഹോം ലോണാണെങ്കില്‍

ഹോം ലോണാണെങ്കില്‍

ഹോം ലോണെടുക്കുകയാണെങ്കില്‍ പലിശനിരക്ക്, പ്രോസസിംഗ് ഫീസ്, മറ്റ് ചാര്‍ജുകള്‍ എന്നിവ പരിശോധിക്കണം. 0.05 ശതമാനത്തിന്റെ വ്യതിയാനം പോലും വലിയ കൂടുതലാണ്.

English summary

Real Estate: 7 Fees And Charges You Must Know Before Buying A Home

Individuals who are planning to own a home soon should be aware of additional costs and special arrangements should be made to pay them as most of the time these payments should be made in one shot.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X