എസ്ബിഐ റിയാൽറ്റി: 3000 വീടുകളിൽ നിന്ന് നിങ്ങളുടെ സ്വപ്നഭവനം തിരഞ്ഞെടുക്കൂ...

എസ്ബിഐ പുതിയ വെബ്സൈറ്റ് ആരംഭിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുതിയ വെബ്സൈറ്റ് ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 3000 അംഗീകൃത പ്രോജക്ടുകളിൽ നിന്ന് നിങ്ങളുടെ സ്വപ്ന ഭവനം തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്.

 

എസ്ബിഐ റിയാൽറ്റി

എസ്ബിഐ റിയാൽറ്റി

വീട് വാങ്ങാൻ പ്ലാനുള്ളവർക്ക് ഇനി വീട് അന്വേഷിച്ച് അലയേണ്ട. പണി പൂർത്തിയായ 3000ത്തോളം വീടുകളെ ഒരു കുടക്കീഴിൽ കൊണ്ടു വരുന്ന പദ്ധതിയ്ക്കാണ് എസ്ബിഐ തുടക്കം കുറിച്ചിരിക്കുന്നത്. എസ്ബിഐ റിയാൽറ്റി എന്ന വെബ്സൈറ്റ് വഴിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. www.sbirealty.in എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് വീടുകൾ സ്വന്തമാക്കാവുന്നതാണ്.

13 സംസ്ഥാനങ്ങളിൽ

13 സംസ്ഥാനങ്ങളിൽ

13 സംസ്ഥാനങ്ങളിലായി 30 നഗരങ്ങളിലും കേന്ദ്രങരണ പ്രദേശങ്ങളിലുമുള്ള വീടുകളാണ് നിങ്ങൾക്ക് വെബ്സൈറ്റിലൂടെ ലഭിക്കുക. നഗരത്തിലെ വിവിധ പ്രദേശങ്ങളിലുള്ള വസ്തുക്കളുടെ നിലവിയും മുൻകാലങ്ങളിലെയും വിലവിവരങ്ങൾ നിങ്ങൾക്ക് താരതമ്യം ചെയ്യാനും സാധിക്കും. ഇത് നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ചുള്ള മികച്ച വീടുകൾ തെരെഞ്ഞെടുക്കാൻ സഹായിക്കും.

ലോൺ തുക

ലോൺ തുക

ഉപഭോക്താവിന് ആദായവും ക്രെഡിറ്റ് പ്രൊഫൈലും അടിസ്ഥാനമാക്കി ഉചിതമായ ലോൺ തുക കണക്കുകൂട്ടാനും വെബ്സൈറ്റ് ഉപഭോക്താക്കളെ സഹായിക്കും. വിശ്വസനീയമായ പ്രൊജക്ടുകളാണ് ബാങ്ക് വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ പറയുന്നു.

വെബ്സൈറ്റ് വികസനം

വെബ്സൈറ്റ് വികസനം

എസ്ബിഐകാപ് സെക്യൂരിറ്റീസും പ്രോപ്ഇക്വറ്റിയും സംയുക്തമായാണ് എസ്ബിഐ റിയാലിറ്റി വെബ്സൈറ്റ് വികസിപ്പിരിക്കുന്നത്. ഇന്ത്യയിൽ 24,000 ശാഖകളും മറ്റ് 35 രാജ്യങ്ങളിലായി 194 ഓഫീസുകളും എസ്ബിഐയ്ക്കുണ്ട്.

English summary

State Bank of India launches ‘SBI Realty’ portal for home buyers

India’s largest commercial bank State Bank of India (SBI) on Tuesday said it has launched a dedicated portal ‘SBI Realty’ that will help home buyers to choose flats from its 3,000 approved projects across the country.
Story first published: Wednesday, July 19, 2017, 16:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X