സ്വപ്‌ന ഭവനം സ്വന്തമാക്കാം, കരുതലോടെ; ഭവന വായ്പയെക്കുറിച്ച് എല്ലാം അറിയാം

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രേഖകള്‍ എല്ലാം റെഡിയാണെങ്കില്‍ ഏറ്റവും എളുപ്പം കിട്ടുന്ന വായ്പയാണ് ഭവന വായ്പ. തിരിച്ചടവില്‍ ഏറ്റവും കുറവ് വീഴ്ച്ച ഭവന വായ്പയിലാണ് എന്നത് തന്നെയാണ് കാരണം. റിസ്‌ക് കുറഞ്ഞ വായ്പകളിലൊന്നായിട്ടാണ് ധനകാര്യ സ്ഥാപനങ്ങള്‍ ഹോം ലോണിനെ കണക്കാക്കുന്നത്.

 

ഭവന വായ്പകള്‍ പലതരം

ഭവന വായ്പകള്‍ പലതരം

 • വീട് വാങ്ങാനുള്ള ലോണ്‍
 • വീട് പണിയുന്നതിനുള്ള വായ്പ
 • വീട് വിപുലപ്പെടുത്തുന്നതിനുള്ള വായ്പ
 • വീട് മോടി പിടിപ്പിക്കുന്നതിനുള്ള ലോണ്‍
 • ഭൂമി വാങ്ങുന്നതിനുള്ള ലോണ്‍
 • ബാലന്‍സ് ട്രാന്‍സ്ഫര്‍ ലോണ്‍
 • ലോണ്‍ തിരിച്ചടക്കുന്നതിനുള്ള കഴിവുണ്ടോ

  ലോണ്‍ തിരിച്ചടക്കുന്നതിനുള്ള കഴിവുണ്ടോ

  വായ്പ നല്‍കുന്ന ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനം പരിശോധിക്കുന്ന പ്രധാന കാര്യം നിങ്ങള്‍ക്ക് വായ്പ നല്‍കിയാല്‍ അത് തിരിച്ചടക്കാനുള്ള ശേഷി നിങ്ങല്‍ക്കുണ്ടോയെന്നാണ്. ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ജോലി ചെയ്യുന്ന കമ്പനിയുടെ സ്ഥാനവും കൂടി വായ്പ അനുവദിക്കുന്നതിനായി പരിഗണിക്കും.തുടര്‍ച്ചയായി ജോലി മാറുന്ന ആളാണെങ്കില്‍ അതും ധനകാര്യ സ്ഥാപനങ്ങള്‍ കണക്കിലെടുക്കും.

   ഹോം ലോണിനായി പരിഗണിക്കുന്ന ഘടകങ്ങള്‍

  ഹോം ലോണിനായി പരിഗണിക്കുന്ന ഘടകങ്ങള്‍

  ലോണെടുക്കുന്ന വ്യക്തിയുടെ പ്രായം, വരുമാനം/ശമ്പളം, വിദ്യാഭ്യാസം, ആസ്തി-ബാധ്യതകള്‍, ആശ്രിതര്‍, ക്രെഡിറ്റ് ഹിസ്റ്ററി, ജോലിസ്ഥിരത, പങ്കാളിയുണ്ടെങ്കില്‍ അവരുടെ വരുമാനം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് എത്ര വായ്പാ തുകയ്ക്ക് നിങ്ങള്‍ അര്‍ഹനാണെന്ന് കണക്കാക്കുന്നത്.

  എന്തൊക്കെ രേഖകള്‍ വേണം

  എന്തൊക്കെ രേഖകള്‍ വേണം

  ഹോം ലോണിനായി സ്ഥാപനങ്ങളെ സമീപിക്കുന്നതിന് മുന്‍പ് തന്നെ ഇതിന് ആവശ്യമായ അടിസ്ഥാന രേഖകള്‍ തയ്യാറാക്കി വയ്ക്കുന്നത് നല്ലതാണ്. നിങ്ങള്‍ എത്ര വായ്പയ്ക്ക് അര്‍ഹനാണെന്ന് ഈ രേഖകള്‍ പരിശോധിച്ചാല്‍ ബാങ്കുകള്‍ക്ക് പറയാന്‍ സാധിക്കും.

  • ആധാര്‍ കാര്‍ഡ്
  • പാന്‍ കാര്‍ഡ്
  • ജോലിയുണ്ടെങ്കില്‍ അത് തെളിയിക്കുന്ന എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്
  • സാലറി സര്‍ട്ടിഫിക്കറ്റ്
  • റെന്റ്, പലിശ തുടങ്ങിയ മറ്റ് വരുമാനങ്ങളുണ്ടെങ്കില്‍ അതിനുള്ള രേഖകള്‍
  • അവസാനത്തെ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്
  • മുന്ന് വര്‍ഷത്തെ ഇന്‍കം ടാക്‌സ് റിട്ടേണുകള്‍
  • ആധാരം
  • അംഗീകരിച്ച ബില്‍ഡിംഗ് പ്ലാന്‍
  • കരം അടച്ച രസിത്
  • സാധിക്കുമെങ്കില്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്

  നിങ്ങളുടെ ആധാര്‍ നമ്പര്‍ എങ്ങനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതെന്ന് അറിയണ്ടേ, ഇവിടെ ശ്രദ്ധിക്കൂ

  പലിശ നിരക്ക്

  പലിശ നിരക്ക്

  വിവിധ ബാങ്കുകളുടെ പലിശ നിരക്കുകള്‍ വ്യത്യസ്തമായിരിക്കും. ഇന്ത്യയില്‍ ഭവന വായ്പയുടെ പലിശ കണക്കാക്കുന്നത് മന്ത്‌ലി റെഡ്യൂസിംഗ് അല്ലെങ്കില്‍ ഇയര്‍ലി റെഡ്യൂസിംഗി രീതിയിലാണ്. കൂടാതെ പ്രൊസസ്സിംഗ് ചാര്‍ജുകള്‍, പ്രീപേമെന്റ് ചാര്‍ജുകള്‍, കമ്മിറ്റ്‌മെന്റ് ഫീസ്, ലീഗല്‍ ഫീസ് തുടങ്ങിയവ നല്‍കേണ്ടതാണ്. ഇതും ഓരോ സ്ഥാപനത്തിനനുസരിച്ച് വ്യത്യാസപ്പെടും.

  വീട്ടിലെ ഒഴിവ് സമയങ്ങള്‍ ആനന്ദകരവുമാക്കാം ഒപ്പം വരുമാനവും ഉണ്ടാക്കാം

English summary

Take home loan and build your dream home

Take home loan and build your dream home
Story first published: Friday, March 31, 2017, 15:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X