പ്രധാനമന്ത്രി മുദ്രാ യോജന: 10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട

Posted By:
Subscribe to GoodReturns Malayalam

നിര്‍മ്മാണ വിതരണ സേവന മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂക്ഷ്മചെറുകിട സംരംഭങ്ങള്‍ക്ക് വായ്പാസഹായം ലഭ്യമാക്കുന്നതിനുള്ള ഏജന്‍സിയാണ് മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് റീഫൈനാന്‍സ് ഏജന്‍സി (മുദ്ര) ബാങ്ക്. മുദ്രാ യോജന വഴി ചെറുകിട സംരംഭകര്‍ക്ക് പത്തുലക്ഷം രൂപ വരെയാണ് മുദ്രബാങ്ക് വായ്പ നല്‍കുക.

നിധിയും വായ്പാ നിധിയും

ഇരുപതിനായിരം കോടി രൂപയുടെ നിധിയും മൂവായിരം കോടി രൂപയുടെ വായ്പാ നിധിയുമാണ് മുദ്ര ബാങ്കിനുണ്ടാകുക. പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം മൈക്രോ ബിസിനസ് യൂണിറ്റുകള്‍ക്ക് പുനര്‍ വായ്പ ലഭ്യമാക്കും. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?

വായ്പ ഓരോ ഘട്ടത്തിലും

ബിസിനസ് യൂണിറ്റിന്റെ വളര്‍ച്ചയുടെ ഘട്ടമനുസരിച്ച് 'ശിശു, കിഷോര്‍, തരുണ്‍' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വായ്പ ലഭ്യമാക്കും. 50,000 രൂപ വരെയുള്ള വായ്പ ശിശു വിഭാഗത്തില്‍പ്പെടും. 50,000 രൂപ മുതല്‍ അഞ്ച്‌ ലക്ഷം രൂപ വരെയുള്ള വായ്പ കിഷോര്‍ വിഭാഗത്തിലും അഞ്ചു ലക്ഷത്തിനുമേല്‍ പത്തുലക്ഷം രൂപവരെയുള്ള വായ്പ തരുണ്‍ വിഭാഗത്തിലും പെടും. പ്രധാനമന്ത്രി ചില്ലറക്കാരനല്ല; സാധാരണക്കാർക്കായി ഇതാ 15 പദ്ധതികൾ

വായ്പയ്ക്ക് അർഹരായവർ ആരൊക്കെ?

ചെറുകിട ബിസിനസ് ആരംഭിക്കുന്നവർക്കാണ് മുദ്രാ ബാങ്ക് വഴി വായ്പകൾ ലഭിക്കുക. യുവ സംരംഭകർ, തൊഴിൽ നൈപുണ്യമുള്ളവർ, വനിതാ സംരംഭകർ എന്നിവർക്ക് മുൻതൂക്കം നൽകും. ബിസിനസിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റും നിങ്ങൾക്ക് ഈ വായ്പ തുക ചെലവാക്കാം. മോഡിയുടെ തൊഴിൽദാന പദ്ധതി: വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?

ജാമ്യം വേണ്ട

ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ്‌), ക്രെഡിറ്റ്‌ ഗ്യാരണ്ടിയുമാണ്‌. ആൾ ജാമ്യമോ, വസ്തുവിന്മേലുള്ള ജാമ്യമോ ആവശ്യമില്ല. അതുകൊണ്ട് തന്നെ നിരവധി പേർക്ക് ഈ പദ്ധതി വഴി വായ്പ നേടാൻ സാധിക്കും. വാഹനവായ്പകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

വായ്പ എങ്ങനെ ലഭിക്കും?

മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഇല്ല. നിങ്ങളുടെ അടുത്തുള്ള സ്വകാര്യ പൊതുമേഖല മാങ്കുകളുടെ ബാങ്കിന്റെ ബ്രാഞ്ചിൽ പോയി വായ്പയ്ക്കായി അപേക്ഷിക്കാം. യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം നിങ്ങൾ അർഹരാണെങ്കിൽ വായ്പ ലഭിക്കും. അത്യാവശ്യഘട്ടങ്ങള്‍ക്കായി പണം കരുതിയിട്ടില്ലേ?ഇതാ വേഗത്തില്‍ ലഭിക്കുന്ന വായ്പകള്‍

അപേക്ഷ സമർപ്പിക്കേണ്ട വിധം

ബാങ്കിൽ നിന്ന് ലഭിക്കുന്ന വളരെ ലഭിതമായ ഫോമാണ് അപേക്ഷകർ പൂരിപ്പിച്ച് നൽകേണ്ടത്. അത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ശാഖകളിൽ നേരിട്ട് സമർപ്പിക്കണം. നിങ്ങൾക്കും നേടാം വെറും 2% പലിശയ്ക്ക് ഭവനവായ്പ; അപേക്ഷിക്കേണ്ടത് എങ്ങനെ???

ആവശ്യമായ രേഖകൾ

  • വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ് 
  • ആധാർ കാർഡ്
  • പാൻ കാർഡ് 
  • പാസ്സ്‌പോർട്ട് (സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളായിരിക്കണം ഇവ)
  • സ്ഥിരതാമസം തെളിയിക്കുന്ന രേഖകൾ (ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ, നികുതി അടച്ച രസീത്ര, ഇവ രണ്ടു മാസത്തിൽ അധികം പഴക്കം ഇല്ലാത്തതായിരിക്കണം)
  • എസ്‍സി/എസ്ടി/ഒബിസി/മൈനോറിറ്റി എന്നീ വിഭാ​ഗത്തിൽപ്പെട്ടവർ അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം
  • ബിസിനസ് സ്ഥാപനത്തിന്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്‌ട്രേഷൻ/ലൈസൻസ് തുടങ്ങിയവ
  • പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ (2 എണ്ണം).

കാശ് ഇരട്ടിയാക്കാം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ; ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം

പലിശ

ഏഴ് മുതൽ 12 ശതമാനം വരെയാണ് മുദ്രാ ബാങ്ക് വായ്പയുടെ പലിശ നിരക്ക്. സബ്‌സിഡികൾ ലഭിക്കുന്നതല്ല. നിങ്ങൾക്ക് ക്രെഡിറ്റ് കാർഡുണ്ടോ??? ഇന്ത്യയിലെ ഏറ്റവും മികച്ച 10 ക്രെഡിറ്റ് കാർഡുകൾ ഇവയാണ്

കാലാവധി

പണം തിരിച്ചടയ്ക്കാൻ 84 മാസത്തെ കാലാവധിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതിൽ 25 ശതമാനം സംരംഭകന്റെ വിഹിതമായാണ് കണക്കാക്കുക. നിങ്ങളുടെ അക്കൌണ്ട് സേവിംഗ്സ് അക്കൌണ്ടാണോ? പണം നഷ്ടമാകേണ്ടെങ്കിൽ വേഗം ഫിക്സഡിലേയ്ക്ക് മാറ്റിക്കൊള്ളൂ

പരാതികൾ

മതിയായ രേഖകൾ സമർപ്പിച്ചിട്ടും ഏതെങ്കിലും ബാങ്കുകൾ വായ്പ നിഷേധിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. പരാതി അയയ്ക്കേണ്ട വിലാസം:

Director (Information Technology)
Ministry of Finance
Department of Financial Services
Jeevan Deep Building
Parliament Street
New Delhi 110 001
Telephone No: 011 23346874
Email:wimdfs@nic.in

ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ??? ഇതാ നിങ്ങളെ കാത്തിരിക്കുന്ന ചില നൂലാമാലകള്‍

 

 

malayalam.goodreturns.in

English summary

MUDRA: What You Should Know About it?

The primary product of MUDRA will be refinance for lending to micro businesses / units under the aegis of the Pradhan Mantri MUDRA Yojana.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns