അത്യാവശ്യഘട്ടങ്ങള്‍ക്കായി പണം കരുതിയിട്ടില്ലേ?ഇതാ വേഗത്തില്‍ ലഭിക്കുന്ന വായ്പകള്‍

അത്യാവശ്യ സാഹചര്യങ്ങളില്‍ വേഗത്തില്‍ ലഭിക്കുന്ന ചില വായ്പകളുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ വായ്പകളെപ്പോഴും ഗുണത്തോടൊപ്പം ദോഷവുമാണ്. പക്ഷേ അത്യാവശ്യങ്ങള്‍ക്ക് ഏതാനം ചില വായ്പകളെ ആശ്രയിക്കാം.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്യാവശ്യഘട്ടങ്ങള്‍ക്ക് വേണ്ടി പണം കരുതിവയ്ക്കുന്നത് നമ്മളില്‍ പലരും മറന്നുപോകുന്ന കാര്യമാണ്. ആവശ്യങ്ങള്‍ പെട്ടെന്നൊരു ദിവസം വരുമ്പോള്‍ മാത്രമാണ് പോംവഴികളെക്കുറിച്ച് ആലോചിക്കുന്നത്. മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങി അപ്പോഴത്തെ കാര്യം നടത്തുകയാണ് ഒട്ടുമിക്ക ആളുകളും ചെയ്യുന്നത്. എന്നാല്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ വേഗത്തില്‍ ലഭിക്കുന്ന ചില വായ്പകളുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ വായ്പകളെപ്പോഴും ഗുണത്തോടൊപ്പം ദോഷവുമാണ്. പക്ഷേ അത്യാവശ്യങ്ങള്‍ക്ക് ഏതാനം ചില വായ്പകളെ ആശ്രയിക്കാം.

വാഹനം ഈട് വച്ചുള്ള വായ്പ

വാഹനം ഈട് വച്ചുള്ള വായ്പ

നിങ്ങള്‍ പണയം വയ്ക്കുന്ന കാറിന്റേയോ മറ്റ് വാഹനത്തിന്റേയോ മൂല്യത്തിന്റെ 70 മുതല്‍ 75 ശതമാനം വരെ വായ്പ ബാങ്കുകള്‍ വായ്പ നല്‍കുന്നുണ്ട്. കാറിന്റെ മോഡല്‍ ജനകീയവും റീസെയില്‍ മൂല്യം കൂടിയതുമാണെങ്കില്‍ കൂടുതല്‍ തുക വായ്പയായി ലഭിക്കും. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സ്വകാര്യവാഹനങ്ങളുടെ ഈടിന്മേലും ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാണിജ്യ വാഹനങ്ങളുടെ ഈടിന്മേലും ബാങ്കുകള്‍ പൊതുവെ വായ്പ കൊടുക്കാറില്ല.

 

 

പേഴ്‌സണല്‍ ലോണ്‍

പേഴ്‌സണല്‍ ലോണ്‍

പണം എളുപ്പത്തില്‍ ലഭിക്കുന്ന മറ്റൊരു മാര്‍ഗ്ഗമാണ് വ്യക്തിഗത വായ്പകള്‍. കൂടാതെ ഇത്തരത്തിലുള്ള വായ്പയുടെ തിരിച്ചടവില്‍ മുടക്കംവരുത്തിയാല്‍ നിങ്ങളുടെ ആസ്തികള്‍ പിടിച്ചെടുക്കില്ല. അതുകൊണ്ടുതന്നെ പേഴ്‌സണല്‍ ലോണിന് പലിശ നിരക്ക് കൂടുതലാണ്. പല ബാങ്കുകള്‍ 15% മുതല്‍ 30% വരെ പലിശയാണ് ഈടാക്കുന്നത്. ശമ്പളവരുമാനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പ്രൊഫഷണലുകള്‍ക്കും മാത്രമാണ് വ്യക്തിഗത വായ്പ ലഭിക്കുക. നിങ്ങളുടെ ക്രഡിറ്റ് പ്രൊഫൈല്‍ മികച്ചതാണെങ്കില്‍ കൂടുതല്‍ പണം കിട്ടുകയും ചെയ്യും.

 പേഴ്‌സണല്‍ ലോണെടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? പേഴ്‌സണല്‍ ലോണെടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

 

ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്നും ലോണെടുക്കാം

ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്നും ലോണെടുക്കാം

ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസിയുടെ സറണ്ടര്‍ മൂല്യത്തിന്റെ 85 മുതല്‍ 90 ശതമാനം വരെ വായ്പ നല്‍കുന്നുണ്ട്. 15% മാണ് ഇത്തരം ലോണുകളുടെ പലിശ. എല്ലാ പോളിസികളിന്മേലും വായ്പ ലഭിക്കില്ല. പലിശയും മുതലും കൂടിച്ചേര്‍ന്ന് പോളിസിയുടെ സറണ്ടര്‍മൂല്യത്തില്‍ കൂടുതലായാല്‍ പോളിസി ലാപ്സാകും. വായ്പയെടുക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

 

 

ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്നുള്ള ലോണ്‍

ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്നുള്ള ലോണ്‍

നിക്ഷേപം നടത്തിയതിന്റെ അടുത്ത ദിവസം വേണമെങ്കില്‍ നിങ്ങളുടെ ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്നും വായ്പയെടുക്കാം. പ്രായപൂര്‍ത്തിയാകാത്തവരുടെ പേരിലുള്ള നിക്ഷേപത്തിന് വായ്പ ലഭിക്കില്ല. സംയ്കുത നിക്ഷേപമാണെങ്കില്‍ വായ്പ വ്യവസ്ഥകള്‍ സമ്മതിച്ചുകൊണ്ടുള്ള ഫോമില്‍ നിക്ഷേപകര്‍ എല്ലാവരും ഒപ്പിടേണ്ടിവരും. ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ നിക്ഷേപം ക്ലോസ് ചെയ്ത് തുക ഈടാക്കാനും ബാങ്കിന് കഴിയും.

 

 

English summary

Alternative ways to get loans in urgent situations

There are alternative ways to raise funds in urgent situations. Personal loans, car finance, loans from FD and insurance policies are some of the best of getting funds.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X