ഇന്ത്യയിലെ ഏറ്റവും മികച്ച 10 ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയെന്ന് നോക്കാം
പണമിടപാടുകൾ നടത്താൻ ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന പ്ലാസ്സ്റ്റിക്ക് നിർമ്മിതമായ കാർഡാണ് ക്രെഡിറ്റ് കാർഡ്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ ഇന്ന് വളരെ വിരളമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളും ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നുണ്ട്. ഓൺലൈൻ പണമിടപാടുകൾക്കാണ് ക്രെഡിറ്റ് കാർഡ് ഉപയോഗപ്പെടുത്തുന്നത്. പണം കടം വാങ്ങാൻ അനുവദിക്കുന്നതിനു പുറമേ, ഈ കാർഡുകൾ ഡിസ്കൗണ്ട്, കാഷ്ബാക്ക്, അംഗത്വങ്ങൾ തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം
നിങ്ങൾക്ക് അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പല ബാങ്കുകളും പല വാഗ്ദാനങ്ങളാണ് നൽകുക. അതുകൊണ്ട് കാർഡ് തിരഞ്ഞെടുക്കുമ്പോൾ താരതമ്യം ചെയ്ത് വാങ്ങണം. ഇന്ത്യയിലെ ഏറ്റവും മികച്ച 10 ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയെന്ന് നോക്കാം... ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടുണ്ടോ??? മൂന്ന് ദിവസത്തിനകം വിവരം അറിയിച്ചാൽ...
ഇന്ത്യൻ ഓയിൽ സിറ്റി പ്ലാറ്റിനം കാർഡ്
സ്റ്റാൻഡേർഡ് ചാട്ടേർഡ് സൂപ്പർ വാല്യൂ ടൈറ്റാനിയം ക്രെഡിറ്റ് കാർഡ്
വെറും 499 രൂപ മാത്രം മതി ഈ കാർഡ് നേടാൻ. ടെലിഫോൺ, ഇന്ധന ബില്ലുകളടയ്ക്കുമ്പോൾ പണം ലാഭിക്കാൻ ഈ കാർഡ് ഉപയോഗിക്കാവുന്നതാണ്. ഈ കാർഡ് ഉപയോഗിച്ച് ഇന്ത്യയിലെ ഏത് പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം വാങ്ങിയാലും 5% (പ്രതിമാസം 200 രൂപ വരെ) കാഷ്ബാക്ക് ലഭിക്കും. ടെലിഫോൺ, വൈദ്യുതി, വെള്ളം, ഗ്യാസ് ബില്ലുകൾ അടയ്ക്കുമ്പോഴും ഇതേ ഇളവ് ലഭിക്കും. ഇന്ത്യയിലെ 4 ക്രഡിറ്റ് ലോണ്‍ കമ്പനികള്‍
യാത്ര എസ്ബിഐ ക്രെഡിറ്റ് കാർഡ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) യാത്രയും സംയുക്തമായി വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡാണ് യാത്ര എസ്ബിഐ ക്രെഡിറ്റ് കാർഡ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ട്രാവൽ ക്രെഡിറ്റ് കാർഡുകളിൽ ഒന്നാണ് ഇത്. ആഭ്യന്തര, അന്തർദ്ദേശീയ യാത്രകൾക്കുള്ള ഓഫറുകൾ കൂടാതെ കാർഡുടമകൾക്ക് ഒന്നിലധികം ആനുകൂല്യങ്ങൾ ഇവ നൽകുന്നുണ്ട്. കടക്കെണിയില്‍ നിന്നു രക്ഷപ്പെടാന്‍ ഒന്പത് മാര്‍ഗ്ഗങ്ങള്‍
ജെറ്റ് എയർവെയ്സ് അമേരിക്കൻ എക്സ്പ്രസ് പ്ലാറ്റിനം കാർഡ്
മറക്കാനാവാത്ത ഒരു യാത്രാ അനുഭവമായിരിക്കും ഈ കാർഡ് ഉടമകൾക്ക് ലഭിക്കുക. ജെറ്റ് എയർവയറുമായി സഹകരിച്ച് അമേരിക്കൻ എക്സ്പ്രസാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. നിരവധി ഓഫറുകളുള്ളതിനാൽ ഇത് വളരെ ജനപ്രിയമാണ്. ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു ശുഭവാര്‍ത്ത
എസ്ബിസി വിസ പ്ലാറ്റിനം കാർഡ്
എച്ച്എസ്ബിസി ബാങ്ക് നൽകി വരുന്ന ഈ ക്രെഡിറ്റ് കാർഡ് അനേകം ആളുകളാണ് ഇഷ്ടപ്പെടുന്നത്. കാർഡ് ഹോൾഡർക്ക് നിരവധി ക്യാഷ്ബാക്ക്, റിവാർഡ് പോയിന്റുകൾ, ഡിസ്കൗണ്ടുകൾ തുടങ്ങിയവ ആസ്വദിക്കാം.
സിറ്റി ക്യാഷ്ബാക്ക് കാർഡ്
ഈ കാർഡ് ഉപയോഗിച്ച് നിങ്ങൾ സാധനങ്ങളും മറ്റും വാങ്ങുമ്പോൾ കൂടുതൽ ക്യാഷ്ബാക്ക് ലഭിക്കും. സിനിമാ ടിക്കറ്റുകൾക്കും ഫോൺ ബില്ലുകൾക്കും മറ്റും 5% കാഷ്ബാക്കാണ് ലഭിക്കുക.
എച്ച്ഡിഎഫ്സി ബാങ്ക് ഡൈനേഴ്സ് ക്ലബ്ബ് ബ്ലാക്ക് കാർഡ്
ഈ ക്രെഡിറ്റ് കാർഡ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പ്രീമിയം കാർഡുകളിൽ ഒന്നാണ്. റിവാർഡ് പോയിന്റുകൾ മാത്രമല്ല മികച്ച ഗോൾഫ് ആനുകൂല്യങ്ങൾ, യാത്രാ ആനുകൂല്യങ്ങൾ, ജീവിതശൈലി ആനുകൂല്യങ്ങൾ മുതലായവയും ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇൻഡസ്ഇൻഡ് ബാങ്ക് പ്ലാറ്റിനം കാർഡ്
ആഢംബര ജീവിതം ആഗ്രഹിക്കുന്നവർക്കായിരിക്കും ഈ പ്രീമിയം ക്രെഡിറ്റ് കാർഡ് കൂടുതൽ അനുയോജ്യം. ഈ കാർഡ് ഉപയോഗിച്ചാൽ വിവിധ യാത്രാ, ഷോപ്പിംഗ് പങ്കാളികളിൽ നിന്ന് നിങ്ങൾക്ക് ഡിസ്കൗണ്ടുകൾ ലഭിക്കും.
ആക്സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡ്
സിനിമാ പ്രേമികൾക്കും ഷോപ്പിംഗിൽ താത്പര്യമുള്ളവർക്കുമാകും ഈ കാർഡ് പ്രയോജനപ്പെടുക. ഇന്ത്യയിലെ ഏറ്റവും മികച്ച ഡൈനിംഗ്, ഷോപ്പിങ്, വിനോദം എന്നിവയെല്ലാം ഈ കാർഡ് വഴി നിങ്ങൾക്ക് ലഭിക്കും. കാർഡുടമകൾക്ക് അവരുടെ ചെലവുകൾക്കനുസരിച്ച് റിവാർഡ് പോയിൻറുകൾ സ്വന്തമാക്കുകയും ഇഎംഐയിൽ സാധനങ്ങൾ വാങ്ങുകയും ചെയ്യാം.
കോട്ടക് പിവിആർ ഗോൾഡ് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡ് സിനിമാ പ്രേമികൾക്ക് മാത്രമുള്ളതാണ്. പി.ടി.ആർ സിനിമാസുമായി ചേർന്ന് കൊട്ടക് മഹീന്ദ്ര ബാങ്കാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications