കടക്കെണിയില്‍ നിന്നു രക്ഷപ്പെടാന്‍ ഒന്പത് മാര്‍ഗ്ഗങ്ങള്‍

By Parvathy ES
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടം ഒഴിവാക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടോ? ജീവിതത്തില്‍ മുന്നോട്ടു കുതിക്കുന്നതിന് പലപ്പോഴും നിങ്ങളെ തടസ്സപ്പെടുത്തുന്നത് കടബാധ്യതയായിരിക്കും. ഈ കെണിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? കടം ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്.

വായ്പകള്‍ നിയന്ത്രിക്കുക

വായ്പകള്‍ നിയന്ത്രിക്കുക

മൂന്നുലക്ഷത്തിനു മുകളില്‍ പണം വേണ്ടി വരുന്ന കാര്യങ്ങള്‍ക്കു മാത്രം വായ്പയെടുക്കുക. ഉദാഹരണത്തിന് വീട്, കാറ് എന്നിവ. കൈയിലുള്ള പണമോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുക.

ലിസ്റ്റ് ചെയ്യുക

ലിസ്റ്റ് ചെയ്യുക

കൊടുക്കാനുള്ള പണം, മാസ തവണകള്‍, വരാവുന്ന ചെലവുകള്‍ എന്നിവ ലിസ്റ്റാക്കി വെയ്ക്കുക. ഇടക്കിടെ ഇത് റിവ്യു ചെയ്യുക.

ക്രെഡിറ്റ് കാര്‍ഡും ഒരു കെണിയാണ്

ക്രെഡിറ്റ് കാര്‍ഡും ഒരു കെണിയാണ്

അധിക പരിധിയുള്ള കാര്‍ഡ് സ്‌നേഹത്തോടെ നിരസിക്കുക. ക്രെഡിറ്റ് കാര്‍ഡിലുള്ള പര്‍ച്ചേസിന് പ്രതിമാസം ഒരു പരിധി നിശ്ചയിക്കുക. ഒരു ലക്ഷം പരിധിയുണ്ടെന്ന് കരുതി റിവാര്‍ഡ് പോയിന്റ് കിട്ടാന്‍ എല്ലാം ക്രെഡിറ്റ് കാര്‍ഡിലൂടെ ചെയ്യേണ്ട കാര്യമില്ലെന്ന് ചുരുക്കം.

കരുതല്‍ ധനം

കരുതല്‍ ധനം

എന്തെങ്കിലും പണം അപ്രതീക്ഷിതമായി വന്നാല്‍ അത് സൂക്ഷിച്ചു വെയ്ക്കണം. ഈ മിച്ച ഫണ്ട് അപ്രതീക്ഷിതമായെത്തുന്ന അത്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. പിന്നീട് ഏതെങ്കിലും ഒരു കടം വീട്ടുന്നതിന് ഈ പണം സഹായിക്കുകയും ചെയ്യും.

ഭക്ഷണം വീട്ടിലാക്കുക

ഭക്ഷണം വീട്ടിലാക്കുക

കഴിയുന്നതും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. ഇത് നിങ്ങളെ സാമ്പത്തികമായും ആരോഗ്യകരമായും സഹായിക്കും.

എല്ലാത്തിനും കണക്ക് വേണം

എല്ലാത്തിനും കണക്ക് വേണം

പ്രതിദിനം വരവ്-ചെലവ് കണക്കുകള്‍ എഴുതാന്‍ ശ്രമിക്കണം. ഈ ശീലം വളര്‍ത്തിയെടുത്താല്‍ അത് ഭാവിയില്‍ പുതിയ കടങ്ങള്‍ കടന്നു വരുന്നതില്‍ നിന്നും നിങ്ങളെ രക്ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ആര്‍ഭാടം കാണിക്കരുത്

ആര്‍ഭാടം കാണിക്കരുത്

ചില സാമുഹിക മാനദണ്ഡങ്ങളുണ്ടെന്ന തോന്നലില്‍ പലരും ആര്‍ഭാടം കാണിയ്ക്കുന്നത് കാണാറുണ്ട്. കടക്കെണിയിലാണെങ്കിലും അല്ലെങ്കിലും വരവിനനുസരിച്ച് മാത്രം ചെലവ് ചെയ്യുക. ആവശ്യങ്ങളും ആര്‍ഭാടങ്ങളും തിരിച്ചറിയാന്‍ സാധിക്കണം.

ഭാവി എങ്ങനെയായിരിക്കണമെന്ന ധാരണ

ഭാവി എങ്ങനെയായിരിക്കണമെന്ന ധാരണ

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ജീവിതം എങ്ങനെയായിരിക്കണമെന്ന ഒരു ലക്ഷ്യം വേണം. അതിനനുസരിച്ചുള്ള പ്ലാനിങാണ് നടത്തേണ്ടത്. അല്ലാതെ അതാതു ദിവസത്തെ പ്രശ്‌നങ്ങള്‍ മാത്രം നേരിട്ടു പോകുന്ന പ്രവണത അവസാനിപ്പിക്കണം.

ആഗ്രഹം, അതിനെ എങ്ങനെ പിടിച്ചു നിര്‍ത്താം

ആഗ്രഹം, അതിനെ എങ്ങനെ പിടിച്ചു നിര്‍ത്താം

നമുക്ക് പല സാധനങ്ങളും വാങ്ങണമെന്ന് ആഗ്രഹം തോന്നും. അത് മനസ്സില്‍ കിടന്ന് വേട്ടയാടുകയും ചെയ്യും. ചിലപ്പോള്‍ കടം വാങ്ങി അതു വാങ്ങുകയും ചെയ്യും. ഈ കെണിയില്‍ നിന്നു രക്ഷപ്പെടാനുള്ള ഒരു മാര്‍ഗം. എന്തെങ്കിലും സാധനം വാങ്ങണമെന്നു തോന്നിയാല്‍ പണം കൂട്ടി വെച്ച് വാങ്ങാന്‍ ശ്രമിക്കണം. പലപ്പോഴും ഇത്തരത്തില്‍ പണം കൂട്ടി വരുമ്പോഴേക്കും നമ്മുടെ അത്യാവശ്യം ആവശ്യമേ അല്ലാതായി മാറും.

English summary

How to reover from debt? Use the tips for less debt and smarter spending habits

How to reover from debt? Use the tips for less debt and smarter spending habits
English summary

How to reover from debt? Use the tips for less debt and smarter spending habits

How to reover from debt? Use the tips for less debt and smarter spending habits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X