ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടുണ്ടോ??? മൂന്ന് ദിവസത്തിനകം വിവരം അറിയിച്ചാൽ...

ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച വിവരം മൂന്ന് ദിവസത്തിനകം അറിയിച്ചാൽ 10 ദിവസത്തിനകം നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് സംരക്ഷണം നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. തട്ടിപ്പുകൾക്ക് ഇരയാകുന്നവർ മൂന്ന് ദിവസത്തിനകം വിവരം അതത് ബാങ്കുകളെ അറിയിച്ചാൽ മുഴുവൻ തുകയും 10 ദിവസത്തിനകം തിരികെ നൽകണമെന്നാണ് ആ‍ർബിഐ നിർദ്ദേശം.

ഉപഭോക്താക്കൾക്ക് സംരക്ഷണം

ഉപഭോക്താക്കൾക്ക് സംരക്ഷണം

അനധികൃത ഇലക്ട്രോണിക് ഇടപാടുകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായാണ് ആർബിഐ കർശന നി‍ർദ്ദേശം നൽകിയിരിക്കുന്നത്. തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നത് മൂന്ന് ദിവസത്തിനും ഏഴു ദിവസത്തിനുമകമാണെങ്കിൽ ഓരോ ഇടപാടിന്റെയും ബാധ്യത ഉപഭോക്താവിനായിരിക്കും. എന്നാൽ ഉപഭോക്താവിന്റെ പരമാവധി ബാധ്യത 5,000 മുതൽ 25000 രൂപ വരെയായിരിക്കും. ഏഴ് ദിവസത്തിനു ശേഷമാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ബന്ധപ്പെട്ട ബാങ്കിന് ബാധ്യത സംബന്ധിച്ച് തീരുമാനം എടുക്കാം.

പൂർണ ഉത്തരവാദിത്വം ഉപഭോക്താവിന്

പൂർണ ഉത്തരവാദിത്വം ഉപഭോക്താവിന്

പിൻ നമ്പർ പോലുള്ള രഹസ്യമായ വിവരങ്ങൾ ആർക്കെങ്കിലും കൈമാറിയത് മൂലമാണ് പണം നഷ്ട്ടപ്പെട്ടതെങ്കിൽ തുകയുടെ പൂർണ ഉത്തരവാദിത്വം ഉപഭോക്താവിനായിരിക്കും. കൂടാതെ മൂന്ന് ദിവസത്തിനകം ബാങ്കിൽ വിവരം അറിയിച്ചില്ലെങ്കിലും ഉപഭോക്താവിന് പണം തിരികെ ലഭിക്കില്ല. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷവും പണം നഷ്ട്ടപ്പെട്ടാൽ ഉത്തരവാദിത്വം ബാങ്ക് ഏറ്റെടുക്കണമെന്നും ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.

മെസേജ് അലേർട്ട്

മെസേജ് അലേർട്ട്

ബാങ്കുകൾ എല്ലാ ഉപഭോക്താക്കളെയും നിർബന്ധമായും ടെക്സ്റ്റ് മെസേജ് അലേർട്ടുമായി ബന്ധിപ്പിക്കണമെന്നും ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്. അം​ഗീകൃതമല്ലാത്ത ഇടപാടുകൾ റിപ്പോർട്ട് ചെയ്യാൻ ഇത് സഹായകമാകും.

ബാങ്ക് അക്കൗണ്ട് - മൊബൈൽ നമ്പർ ബന്ധിപ്പിക്കൽ

ബാങ്ക് അക്കൗണ്ട് - മൊബൈൽ നമ്പർ ബന്ധിപ്പിക്കൽ

ബാങ്ക് അക്കൗണ്ടുകളുമായി മൊബൈൽ നമ്പറുകൾ ബന്ധിപ്പിക്കേണ്ടതും ഒരു പരിധി വരെ തട്ടിപ്പുകൾ കുറയ്ക്കും. ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിട്ടുണ്ടെങ്കിൽ ഏതൊരു പണമിടപാട് നടത്തുമ്പോഴും എസ്എംഎസ് വഴി ഒടിപി നമ്പര്‍ അഥവാ വണ്‍ ടൈം പാസ് വേര്‍ഡ് ലഭിക്കും. നിങ്ങളുടെ പണമിടപാട് സുരക്ഷിമാക്കാനും വ്യക്തമാക്കാനും വേണ്ടിയാണിത്. മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്താല്‍ എന്തൊക്കെയാണ് ഗുണങ്ങള്‍

 

 

malayalam.goodreturns.in

English summary

Victim of card fraud? RBI's new rules ensure you won't bear the loss; follow these steps

According to an RBI notification, customers will not suffer any loss if unauthorised electronic banking transactions are reported within three working days.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X