ഇന്ത്യയിലെ 4 ക്രഡിറ്റ് ലോണ്‍ കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണ്ട് ബാങ്കുകള്‍ക്ക് ലോണ്‍ അനുവദിക്കും മുന്‍പ് കസ്റ്റമേഴ്‌സിന്റെ സാമ്പത്തികാവസ്ഥ അറിയാന്‍ ബുദ്ധിമുട്ടായിരുന്നു. ഇവിടെയാണ് ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളുടെ ഉദയം.

ക്രഡിറ്റ് സ്‌കോറും ക്രഡിറ്റ് വിശ്വാസ്യതയും അറിഞ്ഞ് ലോണ്‍ അനുവദിക്കാന്‍ ഈ കമ്പനികള്‍ സഹായി്ക്കുന്നു.നിര്‍ദേശങ്ങളനുസരിച്ച് എല്ലാ ക്രഡിറ്റ് സ്ഥാപനങ്ങളും നിര്‍ബന്ധമായും ഒരു കഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയിലെങ്കിലും(സിഐസി) മെമ്പറായിരിക്കണം.

സിഐസികളും സിഐയും ശേഖരിച്ച എല്ലാ വിവരങ്ങളും സൂക്ഷിക്കാനും സമയത്തിനനുസരിച്ച് മാറ്റം വരുത്താനും ബാധ്യസ്ഥരാണ്.

സിഐസിയിലും സിഐയിലും മെമ്പറാവണമെങ്കില്‍ മെമ്പര്‍ഷിപ്പ് ഫീസുണ്ട്. ഇത് 10,000 രൂപയില്‍ കൂടില്ല. വാര്‍ഷിക ഫീസ് 5,000 രൂപയിലും കൂടാറില്ല.

ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ ചെയ്യുന്നതെന്തെല്ലാം

ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ കസ്റ്റമറുടെ ക്രഡിറ്റ് വിശ്വാസ്യതയെക്കുറിച്ച് ബാങ്കുകളേയും ധനകാര്യസ്ഥാപനങ്ങളെയും അറിയിക്കും.

നിങ്ങല്‍ ഒരു ബാങ്കില്‍ ക്രഡിറ്റ് കാര്‍ഡിനായി അപേക്ഷിച്ചു എ്ന്നിരിക്കട്ടെ അപ്പോള്‍ ബാങ്കിന് നിങ്ങളുടെ തിരിച്ചടവ് ശേഷിയെപ്പറ്റി അറിയാന്‍ മാര്‍ഗമില്ലെങ്കില്‍
ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളെ സമീപിക്കാം അവര്‍ നിങ്ങളുടെ ക്രഡിറ്റ് ഹിസ്റ്ററി ബാങ്കിന് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് അനുവദിക്കുക.

ചുരുക്കിപ്പറഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സേവനം നല്‍കപ്പെടുന്ന്ത് ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ നല്‍കുന്ന റേറ്റിംഗ് അനുസരിച്ചാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള 4 ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളിതാ

ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡ്

ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡ്

സിബില്‍ (CIBIL) 2000ല്‍ നിലവില്‍ വന്ന ഒരു ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയാണ്. സിബിലിന്റെ പല സേവനങ്ങളും ലോണ്‍ ദാതാക്കള്‍ക്കളേയും ഉപഭോക്താക്കളെയും സഹായിക്കുന്നുണ്ട്.

ഇക്യുഫാക്‌സ് ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്

ഇക്യുഫാക്‌സ് ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്

യുഎസ്എ ആസ്ഥാനമായുള്ള ഇക്യുഫാക്‌സ് ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഉപഭോക്താക്കളെക്കുറിച്ച് ആധികാരികമായ വിവരങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ്.

എക്‌സ്പീരിയന്‍ ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി

എക്‌സ്പീരിയന്‍ ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി

ക്രഡിറ്റ് സ്‌കോര്‍,ക്രഡിറ്റ് റിപ്പോര്‍ട്ട് എന്നിവ പരിശോധിക്കാന്‍ സഹായിക്കുന്ന കമ്പനിയാണിത്. 2015ല്‍ ലോകത്തെ ഏറ്റവും മികച്ച ഇന്നോവേറ്റീവ് കമ്പനികളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു എക്‌സ്പീരിയന്‍ ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി.

ക്രഡിറ്റ് റിസ്‌ക് തരണം ചെയ്യാനും തട്ടിപ്പുകള്‍ തടയാനും,ഓഫറുകള്‍ നേടാനും തീരുമാനങ്ങള്‍ പെട്ടെന്നെടുക്കാനും കമ്പനി സഹായിക്കുന്നു.

 

ക്രിഫ് ഹൈ മാര്‍ക്കറ്റ് ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്

ക്രിഫ് ഹൈ മാര്‍ക്കറ്റ് ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്

ക്രഡിറ്റ് സ്‌കോറും റിപ്പോര്‍ട്ടും നല്‍കുന്നതിനൊപ്പം ചെറുകിടക്കാര്‍ക്കും കമേഴസ്യല്‍ ഇടപാടുകാര്‍ക്കും റീട്ടെയില്‍ കണ്‍സ്യൂമേര്‍സിനും മൈക്രോഫിനാന്‍സ് ഇടപാടുകാര്‍ക്കും സേവനം ലഭ്യമാക്കുന്നുണ്ട് ഈ കമ്പനി.

English summary

4 Credit Information Companies In India

Credit Information Companies are specialized institutions who maintain and record related credits and loans of customers and commercial entities.
Story first published: Saturday, June 4, 2016, 17:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X