ഇൻഷുറൻസ് പോളിസിയിൽ നിന്നും ലോൺ എടുക്കുന്നതെങ്ങനെ?
പണത്തിന് അത്യാവശ്യം വന്നാൽ ഇനി വിഷമിക്കേണ്ട നിങ്ങളുടെ ഇൻഷുറൻസ് പോളിസിയിൽ നിന്നും ലോൺ എടുക്കാം. പേഴ്സണൽ ലോണിനേക്കാൾ കുറഞ്ഞ പലിശയ്ക്ക് നിങ്ങൾക്ക് ഇൻഷുറൻസ് പോളിസി ലോൺ ലഭ്യമാകും. വായ്പ എടുക്കുന്നതിനാൽ പോളിസി മൂല്യം കുറയുകയുമില്ല.
ആവശ്യമായ രേഖകൾ
ഇൻഷുറൻസ് പോളിസിയിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് ചില രേഖകൾ ആവശ്യമാണ്. ഇതിനായി അപേക്ഷകൻ മുൻകൂറായി ഒരു അപേക്ഷ ഫയൽ ചെയ്യണം. കൂടാതെ ഒറിജിനൽ ലൈഫ് ഇൻഷുറൻസ് പോളിസി സമർപ്പിക്കുകയും ഒരു കരാറിൽ ഒപ്പുവയ്ക്കുകയും വേണം. ചിലപ്പോൾ കാൻസൽ ചെയ്ത ചെക്ക് ലീഫും സമർപ്പിക്കേണ്ടി വരും.
ഓർത്തിരിക്കേണ്ട കാര്യങ്ങൾ
വായ്പ എടുക്കുന്നതിന് മുമ്പ് നിങ്ങൾ ഓർത്തു വയ്ക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്.
- പോളിസി കാലയളവിനുള്ളിൽ തന്നെ അപേക്ഷകൻ വായ്പ തിരിച്ചടയ്ക്കണം.
- വായ്പ തിരിച്ചടവിൽ മുടക്കം വരുത്തിയാൽ ഇത് ഈടാക്കിയ ശേഷം മാത്രമാകും ക്ലെയിം തുക ലഭിക്കുക
- വായ്പ എടുത്ത ശേഷം പോളിസിയിൽ തുടർന്നുള്ള പ്രീമിയം അടയ്ക്കാതിരുന്നാൽ ഇൻഷുറൻസ് പോളിസി തന്നെ അവസാനിപ്പിച്ചേക്കാം
യോഗ്യത
എല്ലാ ഇൻഷുറൻസ് പോളിസികളിൽ നിന്നും നിങ്ങൾക്ക് വായ്പ ലഭിക്കില്ല. എൻഡോവ്മെന്റ് പോളിസികൾ, മണി ബാക്ക് പ്ലാനുകൾ, യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പോളിസികൾ തുടങ്ങിയ പദ്ധതികളിൽ നിന്ന് വായ്പ ലഭിക്കും.
തിരിച്ചടവ്
വായ്പാ തുക പോളിസി കാലയളവിൽ തന്നെ തിരിച്ചടയ്ക്കണം. ഓരോ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും തിരിച്ചടവ് ഓപ്ഷനുകൾ വ്യത്യസ്തമാണ്. ചില സ്ഥാപനങ്ങൾ ആറ് മാസം വരെയുള്ള കാലാവധിയാകും തിരിച്ചടവിന് അനുവദിക്കുക. ആറുമാസത്തിനു മുമ്പ് ഉപഭോക്താവ് പണം തിരിച്ചടച്ചാലും ചിലപ്പോൾ ആറ് മാസത്തെ മുഴുവൻ പലിശയും നൽകേണ്ടി വരും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications