കാ‍ർ ലോണെടുത്ത് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്!! എസ്ബിഐ കാർ ലോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

എസ്ബിഐ കാർ ലോണിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുറഞ്ഞ പലിശ കാർ വായ്പ വാഗ്ദാനം ചെയ്യുന്നു. പുതിയ കാർ വാങ്ങുന്നതിനുള്ള മികച്ച കരാറാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്.

എസ്ബിഐ കാ‍ർ ലോണിന്റെ പ്രത്യേകതകൾ

എസ്ബിഐ കാ‍ർ ലോണിന്റെ പ്രത്യേകതകൾ

  • കുറഞ്ഞ പലിശനിരക്ക്
  • കുറഞ്ഞ ഇഎംഐ
  • കുറഞ്ഞ നടപടികൾ
  • വേ​ഗത്തിലുള്ള പണം കൈമാറൽ

ഒരു ലക്ഷം രൂപയ്ക്ക് ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന ബാങ്കുകൾ ഇതാ...ഒരു ലക്ഷം രൂപയ്ക്ക് ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന ബാങ്കുകൾ ഇതാ...

തിരിച്ചടവ് കാലാവധി

തിരിച്ചടവ് കാലാവധി

വായ്പയുടെ ഏറ്റവും നീണ്ട തിരിച്ചടവ് കാലാവധി 7 വർഷമാണ്. 'ഓൺ റോഡ് വില' വരെ വായ്പയായി ലഭിക്കും. കൂടാതെ തിരിച്ചടവ് കുറച്ചു കൊണ്ടായിരിക്കും പലിശ കണക്കാക്കുന്നത്. ഓവർഡ്രാഫ്റ്റ് സൗകര്യവും ലഭ്യമാണ്. നിങ്ങൾ ലോൺ എടുത്തിട്ടുണ്ടോ? തിരിച്ചടവ് മുടങ്ങിയാൽ കിട്ടാൻ പോകുന്നത് മുട്ടൻ പണി!!

പ്രായപരിധി

പ്രായപരിധി

വായ്പ ലഭിക്കണമെങ്കിൽ നിങ്ങളുടെ പ്രായപരിധി 21 വയസ്സിനും 65 വയസ്സിനുമിടയിൽ ആയിരിക്കണം. പുതിയ പാസഞ്ചർ കാറുകൾ, മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ (എംയുവി.), എസ്‍യുവി എന്നിവ വാങ്ങുന്നതിന് വായ്പ ലഭിക്കും. ബാങ്കുകളോട് നോ പറഞ്ഞോളൂ... വെറും 2 ശതമാനം പലിശയ്ക്കും ലോൺ കിട്ടും!!

യോ​ഗ്യത

യോ​ഗ്യത

സംസ്ഥാന/കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനി‌ എന്നിവയിലേതെങ്കിലും വാർഷിക വരുമാനം 2,50,000 രൂപയെങ്കിലും ലഭിക്കുന്നവർക്കേ വായ്പ അനുവദിക്കൂ. ഇത്തരക്കാ‍ർക്ക് പ്രതിമാസ വരുമാനത്തിന്റെ 48 ഇരട്ടി വരെ വായ്പ ലഭിക്കും. അപേക്ഷകൻ സ്വയം തൊഴിലോ ബിസിനസോ ആണ് ചെയ്യുന്നതെങ്കിൽ ആദായ നികുതി നൽകേണ്ട തുക 4 ലക്ഷം രൂപയെങ്കിലും ഉണ്ടായിരിക്കണം. കാർഷിക അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്നയാളാണ് അപേക്ഷകനെങ്കിൽ മൊത്തം വാർഷിക വരുമാനം കുറഞ്ഞത് 4 ലക്ഷം രൂപയുണ്ടായിരിക്കണം. ഭവന വായ്പ ക്ലോസ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും!!

പലിശ നിരക്ക്

പലിശ നിരക്ക്

8.70% മുതൽ 9.20% വരെയാണ് എസ്ബിഐ കാ‍ർ ലോണിന്റെ പലിശ നിരക്ക്. 6 ലക്ഷം രൂപ വരെയുള്ള വായ്പാ തുകയ്ക്ക് 1000 രൂപയും ജിഎസ്ടിയുമാണ് പ്രോസസിം​ഗ് ചാ‍ർജ്. വായ്പ തുക 6 ലക്ഷത്തിന് മുകളിലാണെങ്കിൽ 1500 രൂപയും ജിഎസ്ടിയും നൽകേണ്ടി വരും. കാറുകളിൽ കേമൻ ആര് ??? സംശയം വേണ്ട, ഇന്ത്യക്കാർക്ക് അന്നും ഇന്നും പ്രിയം മാരുതി

malayalam.goodreturns.in

English summary

How To Avail SBI Car Loans: Check Key Features, Interest Rates, Documents Required

Borrowers can avail SBI car loans for the purchase of new passenger cars, multi-utility and special-utility vehicles.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X