കാറുകളിൽ കേമൻ ആര് ??? സംശയം വേണ്ട, ഇന്ത്യക്കാർക്ക് അന്നും ഇന്നും പ്രിയം മാരുതി

മേയിൽ ഏറ്റവും കൂടുതൽ വിറ്റ 10 കാറുകളിൽ ഏഴ് എണ്ണം മാരുതിയുടേതാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ കാർ വിപണിയിലെ രാജാക്കന്മാരായ മാരുതി കഴിഞ്ഞ മാസവും ഒന്നാം സ്ഥാനം നിലനിർത്തി. മേയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പട്ട 10 കാറുകളിൽ ഏഴും മാരുതിയുടേതാണ്. ഏപ്രിലിലെ പട്ടികയിലും മാരുതിയുടെ ഏഴ് കാറുകൾ ഉണ്ടായിരുന്നു. ഏതൊക്കെയാണ് അവയെന്ന് നോക്കാം.

മാരുതി ആൾട്ടോ

മാരുതി ആൾട്ടോ

വിൽപ്പനയിൽ എന്നും മുന്നിൽ മാരുതി ആൾട്ടോയാണ്. സാധാരണക്കാരന്റെ വാഹനമാണ് മാരുതി ആൾട്ടോ. 23618 ഓൾട്ടോ കാറുകളുടെ വിൽപ്പനയാണ് ഈ മാസം നടന്നിരിക്കുന്നത്. 3.32 മുതൽ 3.75 ലക്ഷം വരെയാണ് ആൾട്ടോ കാറുകളുടെ വില.

മാരുതി സ്വിഫ്റ്റ്

മാരുതി സ്വിഫ്റ്റ്

16,532 പേരാണ് മേയിൽ സ്വിഫ്റ്റ് വാങ്ങിയിരിക്കുന്നത്. 4.81 മുതൽ 6.6 ലക്ഷം വരെയാണ് സ്വിഫ്റ്റിന്റെ വില. വളരെ സ്മൂത്തായ എഞ്ചിനാണ് സ്വിഫ്റ്റിന്റെ പ്രത്യേകത.

മാരുതി വാഗൺ ആർ

മാരുതി വാഗൺ ആർ

വിൽപ്പനയിൽ മൂന്നാം സ്ഥാനം വാഗൺ ആറിനാണ്. 15,471 കാറുകളാണ് കഴിഞ്ഞ മാസം വിറ്റിരിക്കുന്നത്. വാഗണ്‍ ആറിന്റെ 5 വേരിയന്റുകൾ നിലവിൽ ലഭ്യമാണ്.

മാരുതി സുസുക്കി ബലേനോ

മാരുതി സുസുക്കി ബലേനോ

ഇത്തവണ നാലാം സ്ഥാനത്താണെങ്കിലും ഏപ്രിലിൽ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത് ബലേനോ ആയിരുന്നു. 14,629 ബലേനോ കാറുകളാണ് മേയിൽ വിറ്റഴിച്ചത്. മെച്ചപ്പെട്ട സുരക്ഷയ്ക്കായി മുന്നിൽ ഇരട്ട എയർബാഗുകളും ആന്റി ലോക്ക് ബ്രേക്കിങ് (എ ബി എസ്) സംവിധാനവും ‘ബലേനൊ'യുടെ എല്ലാ വകഭേദത്തിലും ലഭ്യമാണ്.

വിറ്റാര ബ്രീസ

വിറ്റാര ബ്രീസ

മാരുതി സുസുക്കിയുടെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമാണ് വിറ്റാര ബ്രീസ. 12,375 വാഹനങ്ങളാണ് മേയിൽ വിറ്റഴിച്ചിരിക്കുന്നത്. വിൽപ്പനയിൽ ആറാം സ്ഥാനമാണ് ബ്രീസയ്ക്ക്. 7.5 മുതല്‍ 10.19 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില.

മാരുതി ഡിസയർ

മാരുതി ഡിസയർ

രൂപത്തില്‍ അടിമുടി മാറ്റത്തോടെയാണ് മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറിന്റെ പുതിയ മോഡൽ കഴിഞ്ഞ മാസം പുറത്തിറക്കിയത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്ന കാറായിരിക്കും പുതിയ ഡിസയര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 9413 ഡിസയറുകളാണ് കഴിഞ്ഞ മാസം വിറ്റഴിഞ്ഞത്.

മാരുതി എർട്ടിഗ

മാരുതി എർട്ടിഗ

ഇന്നോവ ക്രിസ്റ്റ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ള എംപിവിയാണ് മാരുതി എർട്ടിഗ. ഹൈബ്രിഡ് സാങ്കേതികത ഉപയോഗിക്കുന്ന ഡീസൽ എർട്ടിഗ 24.52 കി മി ഇന്ധനക്ഷമത നൽകും. 7121പേരാണ് മേയിൽ എർട്ടിഗ സ്വന്തമാക്കിയിരിക്കുന്നത്.

മാരുതിയോട് മത്സരിച്ച് ഹ്യുണ്ടായ്

മാരുതിയോട് മത്സരിച്ച് ഹ്യുണ്ടായ്

മാരുതിയെ കൂടാതെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത് ഹ്യുണ്ടായ് കാറുകളാണ്. ഹ്യുണ്ടായുടെ മൂന്ന് മോഡലുകളാണ് വിൽപ്പനയിൽ അഞ്ച്, ഏഴ്, ഒൻപത് സ്ഥാനങ്ങളിലുള്ളത്. അവ ഏതൊക്കെയെന്ന് നോക്കാം.

ഹ്യുണ്ടായ് ഗ്രാൻഡ് ഐ10

ഹ്യുണ്ടായ് ഗ്രാൻഡ് ഐ10

സ്‌പോര്‍ട്ടി സ്‌റ്റൈലും അത്യാധുനിക സാങ്കേതികവിദ്യയും ഉയര്‍ന്ന സുരക്ഷയും ഏറ്റവും മികച്ച സൗകര്യങ്ങളും സംയോജിച്ച രൂപകല്പനയാണ്
ഹ്യുണ്ടായ് ഗ്രാൻഡ് ഐ10ന്റേത്. വിൽപ്പനയിൽ അഞ്ചാം സ്ഥാനമാണ് ഈ കാറിനുള്ളത്. 12,984 പേർ മേയിൽ ഐ10 വാങ്ങിയിട്ടുണ്ട്.

ഹ്യൂണ്ടായ് എലൈറ്റ് ഐ20

ഹ്യൂണ്ടായ് എലൈറ്റ് ഐ20

ഹ്യൂണ്ടായ് എലൈറ്റ് ഐ20 നിലവിൽ 10 വേരിയന്റുകളിൽ ലഭ്യമാണ്. 10,667 കാറുകളാണ് കഴിഞ്ഞ മാസം വിറ്റഴിഞ്ഞിരിക്കുന്നത്.

ഹ്യൂണ്ടായ് ക്രെറ്റ

ഹ്യൂണ്ടായ് ക്രെറ്റ

രാജ്യത്ത് അതിവേഗം വളരുന്ന കോംപാക്ട് എസ്.യു.വി വിപണിയിലേയ്ക്ക് കൊറിയന്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായ് എത്തിയത് ക്രെറ്റയുമായാണ്. 8377 പേർ കഴിഞ്ഞ മാസം ക്രെറ്റ വാങ്ങിയിട്ടുണ്ട്.

malayalam.goodreturns.in

English summary

Top 10 Cars Sold in May 2017 - Maruti Suzuki Swift, Vitara Brezza, Dzire and More

It's hard to imagine the kind of acceptance Maruti Suzuki enjoys in India, an acceptance that other car makers can’t even think of, in the coming years.
Story first published: Friday, June 23, 2017, 12:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X