നിങ്ങൾ ലോൺ എടുത്തിട്ടുണ്ടോ? തിരിച്ചടവ് മുടങ്ങിയാൽ കിട്ടാൻ പോകുന്നത് മുട്ടൻ പണി!!

വായ്പ തിരിച്ചടയ്ക്കാത്തവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പ എടുക്കുന്നവ‍ർക്ക് ബാങ്ക് അധികൃത‍ർ ഏറെ വിശ്വാസത്തോടെയാണ് പണം നൽകുന്നത്. എന്നാൽ പലപ്പോഴും പല കാരണങ്ങളാലും പലർക്കും പണം തിരിച്ചടയ്ക്കാൻ കഴിയാതെ വരാറുണ്ട്. ഇങ്ങനെ ലോൺ തിരിച്ചടയ്ക്കാത്തവരിൽ നിന്ന് പണം ഈടാക്കാൻ ബാങ്ക് നടത്തുന്ന ചില നടപടികൾ ഇവയാണ്.

 

ക്രെഡിറ്റ് സ്കോ‍ർ

ക്രെഡിറ്റ് സ്കോ‍ർ

വായ്പയുടെ ഒരു തിരിച്ചടവ് മുടങ്ങിയാൽ പോലും ബാങ്കുകൾ ഇത് ക്രെഡിറ്റ് ബ്യൂറോകൾക്ക് റിപ്പോർട്ട് ചെയ്യും. സാധാരണയായി, വായ്പയടയ്ക്കാൻ 30 ദിവസമെങ്കിലും വൈകുമ്പോഴാണ് ഇത് സംഭവിക്കുക. ഇങ്ങനെ റിപ്പോ‍ർട്ട് ചെയ്യപ്പെടുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോ‍ർ നിരക്ക് താഴേയ്ക്ക് പോകും. ഇത് പിന്നീട് നിങ്ങൾക്ക് ലോൺ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. ബാങ്കുകളോട് നോ പറഞ്ഞോളൂ... വെറും 2 ശതമാനം പലിശയ്ക്കും ലോൺ കിട്ടും!!

കളക്ഷൻ ഏ‍ജൻസിക്ക് കൈമാറും

കളക്ഷൻ ഏ‍ജൻസിക്ക് കൈമാറും

നിങ്ങൾ പണം തിരിച്ചടയ്ക്കുന്നില്ല എന്ന് ബാങ്കിന് ഉറപ്പായാൽ ബാങ്ക് അധിക‍ൃത‍ർ വായ്പ കളക്ഷൻ ഏജൻസിക്ക് കൈമാറും. ഇത് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിനെ കൂടുതൽ ബാധിക്കും. ബാങ്കിൽ നിന്ന് ഒരുപക്ഷേ പണം ആവശ്യപ്പെട്ടു കൊണ്ട് നിങ്ങളെ വിളിക്കുകയോ കത്തുകൾ അയക്കുകയോ മാത്രമാകും ചെയ്യുക. എന്നാൽ കളക്ഷൻ ഏജൻസി പണം ലഭിക്കുന്നതിനായി നിങ്ങളെ നിരന്തരം ശല്യം ചെയ്തു കൊണ്ടിരിക്കും. പ്രൊഫഷണൽ ജോലിക്കാർക്ക് വായ്പ ലഭിക്കാൻ എന്തെളുപ്പം!!! ചെയ്യേണ്ടത് ഇത്രമാത്രം

ജപ്തി നടപടി

ജപ്തി നടപടി

എന്തെങ്കിലും വസ്തുക്കളോ സ്ഥലമോ ഈട് നൽകിയാണ് നിങ്ങൾ ലോൺ എടുക്കുന്നതെങ്കിൽ തിരിച്ചടവ് മുടങ്ങിയാൽ ബാങ്കുകൾ ജപ്തി നടപടിയിലേയ്ക്ക് കടക്കും. ഉദാഹരണത്തിന് നിങ്ങളുടെ കാ‍ർ ലോൺ തിരിച്ചടവാണ് മുടങ്ങുന്നതെങ്കിൽ ബാങ്കുകൾ കാ‍‍ർ ജപ്തി ചെയ്യും. വായ്പാ കരാറും നിങ്ങളുടെ സംസ്ഥാന നിയമങ്ങളും അനുസരിച്ച് ജപ്തി നടപടികൾ വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ വിദ്യാഭ്യാസ വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവയ്ക്ക് ജപ്തി നടപടികൾ ബാധകമല്ല. മരണ ശേഷം നിങ്ങളുടെ കടങ്ങൾക്ക് എന്ത് സംഭവിക്കും? ബാധ്യത ആര് തീർക്കും??

കേസ്

കേസ്

ബാങ്കോ, കളക്ഷൻ ഏ‍ൻസിയോ നിങ്ങൾക്ക് എതിരെ കേസ് നൽകിയാൽ പണത്തിന്റെ തിരിച്ചടവിനായി കോടതിയും ഇടപെടും. നിങ്ങൾ കോടതിയുടെ ആവശ്യകതകൾക്ക് അനുസൃതമായി പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങൾക്ക് എതിരെ വാറന്റ് പുറപ്പെടുവിക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്യാനും സാധ്യതയുണ്ട്. ഇൻഷുറൻസ് പോളിസിയിൽ നിന്നും ലോൺ എടുക്കാം; എങ്ങനെയെന്ന് അറിയണ്ടേ??

അക്കൗണ്ട് പിടിച്ചെടുക്കൽ

അക്കൗണ്ട് പിടിച്ചെടുക്കൽ

വായ്പയെടുത്ത ബാങ്കിൽ നിങ്ങൾക്ക് ഒരു സേവിംഗ്സ് അക്കൌണ്ടുണ്ടെങ്കിൽ പണം തിരിച്ചടയ്ക്കാത്ത സാഹചര്യത്തിൽ ആ അക്കൗണ്ട് ബാങ്കുകൾക്ക് പിടിച്ചെടുക്കാൻ സാധിക്കും. ഇത് ബാങ്കിന്റെ അവകാശമാണ്. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും

ഇനി ലോൺ ലഭിക്കില്ല

ഇനി ലോൺ ലഭിക്കില്ല

ഒരു വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത നിങ്ങളുടെ ക്രെഡിറ്റ് സ്കോ‍ർ വളരെ മോശമായിരിക്കും. അതുകൊണ്ട് തന്നെ പിന്നീട് ഒരു ലോൺ ലഭിക്കാൻ പാടുപെടും. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?

malayalam.goodreturns.in

English summary

What Happens When You Don't Pay Off Loans From Banks?

When you miss a loan payment, your lender will report it to the credit bureaus. Typically, this happens when you become 30 days late. Having a late payment on your credit will probably make your score go down.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X