ഉഗ്രൻ ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ടെക്ക് കമ്പനികൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെക്ക് വ്യവസായത്തിൽ ഏറ്റവും മികച്ച ശമ്പളം നൽകുന്ന കമ്പനികൾ ഏതൊക്കെ? ഗൂഗിൾ, ഫേസ്ബുക്ക്, മൈക്രോസോഫ്ട്. ഈ മൂന്ന് ഉത്തരങ്ങളായിരിക്കും എല്ലാവരുടെ മനസ്സിൽ ആദ്യം ഓടിയെത്തുക. എന്നാൽ മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്ന മറ്റ് അനേകം ടെക്ക് കമ്പനികളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

 

വിഎംവെയർ (VMware)

വിഎംവെയർ (VMware)

കമ്പ്യൂട്ടർ സെർവറുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും കമ്പ്യൂട്ടർ നെറ്റ്വർക്കിംഗിനുള്ള മൊബൈൽ ഉപാധികളെ നിയന്ത്രിക്കുന്നതുമായ സോഫ്റ്റ്വെയറുകളാണ് വിഎംവെയർ പ്രദാനം ചെയ്യുന്നത്.

 • ശരാശരി മൊത്ത ശമ്പളം: 167,050 ഡോളർ
 • ശരാശരി അടിസ്ഥാന ശമ്പളം: 136,750 ഡോളർ
സ്പ്ലങ്ക് (Splunk)

സ്പ്ലങ്ക് (Splunk)

ആപ്ലിക്കേഷനുകൾ, ലോഗുകൾ, മറ്റ് സാങ്കേതിക ഗവേഷണങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനുള്ള ഐടി ഇൻഫ്രാസ്ട്രക്ചർ നിരീക്ഷിക്കുന്ന വലിയ ഡാറ്റാ സോഫ്റ്റ്വെയറുകളും ഹാർഡ്വെയറുകളും സംബന്ധിച്ച കമ്പനിയാണ് സ്പ്ലങ്ക്.

 • ശരാശരി മൊത്ത ശമ്പളം: 161,010 ഡോളർ
 • ശരാശരി അടിസ്ഥാന ശമ്പളം: 132,500 ഡോളർ
കേഡൻസ് (Cadence)

കേഡൻസ് (Cadence)

വ്യാവസായിക ഡിസൈനർമാർക്ക് സോഫ്റ്റ്വെയറുകളും ടൂളുകളും പ്രദാനം ചെയ്യുന്ന കമ്പനിയാണ് കേഡൻസ്.

 • ശരാശരി മൊത്ത ശമ്പളം: 156,702 ഡോളർ
 • ശരാശരി അടിസ്ഥാന ശമ്പളം: 141,202 ഡോളർ
ഗൂഗിൾ (Google)

ഗൂഗിൾ (Google)

ഇന്റർനെറ്റ് സേർച്ച്, ഇന്റർനെറ്റ് പരസ്യം, ആൻഡ്രോയ്ഡ് ഫോണുകൾ, ഇമെയിൽ ക്ലൗഡ് സോഫ്റ്റ്വെയർ എന്നിവയ്ക്ക് പേരുകേട്ട കമ്പനിയാണ് ഗൂഗിൾ.

 • ശരാശരി മൊത്ത ശമ്പളം: 155,250 ഡോളർ
 • ശരാശരി അടിസ്ഥാന ശമ്പളം: 120,000 ഡോളർ
ഫേസ്ബുക്ക് (Facebook)

ഫേസ്ബുക്ക് (Facebook)

ഫേസ്ബുക്ക് ഒരു സോഷ്യൽ നെറ്റ്വർക്ക് ആണ്.

 • ശരാശരി മൊത്ത ശമ്പളം: 155,000 ഡോളർ
 • ശരാശരി അടിസ്ഥാന ശമ്പളം: 130,000 ഡോളർ
എൻവിഐഡിയ (NVIDIA)

എൻവിഐഡിയ (NVIDIA)

ഗ്രാഫിക് പ്രോസസ്സർ സാങ്കേതികവിദ്യയുടെ നിർമാണമാണ് എൻവിഐഡിയ കമ്പനി നടത്തുന്നത്.

 • ശരാശരി മൊത്ത ശമ്പളം: 154,000 ഡോളർ
 • ശരാശരി അടിസ്ഥാന ശമ്പളം: 150,000 ഡോളർ
ആമസോൺ ലാബ് 623

ആമസോൺ ലാബ് 623

ആമസോണിന്റെ ബേ ഏരിയ റിസർച്ച് ആന്റ് ഡെവലപ്മെന്റ് സംഘമാണ് ആമസോൺ ലാബ് 623.

 • ശരാശരി മൊത്ത ശമ്പളം: 152,800 ഡോളർ
 • ശരാശരി അടിസ്ഥാന ശമ്പളം: 130,400 ഡോളർ
ജൂനിപെർ നെറ്റ്വർക്ക്സ് (Juniper Networks)

ജൂനിപെർ നെറ്റ്വർക്ക്സ് (Juniper Networks)

കോർപറേറ്റ് നെറ്റ്വർക്കുകളും സർവീസ് പ്രൊവൈഡർ നെറ്റ്വർക്കുകളും നിർമ്മിക്കാനുള്ള ഉപകരണങ്ങൾ നൽകുന്ന കമ്പനിയാണ് ജൂനിപെർ നെറ്റ്വർക്ക്സ്.

 • ശരാശരി മൊത്ത ശമ്പളം: 150,000 ഡോളർ
 • ശരാശരി അടിസ്ഥാന ശമ്പളം: 138,500 ഡോളർ
ലിങ്ക്ഡ്ഇൻ (LinkedIn)

ലിങ്ക്ഡ്ഇൻ (LinkedIn)

ലിങ്ക്ഡ്ഇൻ ഒരു പ്രൊഫഷണൽ സോഷ്യൽ നെറ്റ്വർക്കാണ്. തൊഴിലന്വേഷകർക്കും റിക്രൂട്ടർമാർക്കും ഏറ്റവും മികച്ച സ്ഥലമായി അറിയപ്പെടുന്ന ഒന്നാണ് ലിങ്ക്ഡ്ഇൻ.

 • ശരാശരി മൊത്ത ശമ്പളം: 150,000 ഡോളർ
 • ശരാശരി അടിസ്ഥാന ശമ്പളം: 127,000 ഡോളർ
സെയ്ൽസ്ഫോഴ്സ് (Salesforce)

സെയ്ൽസ്ഫോഴ്സ് (Salesforce)

സെയ്ൽസ്ഫോഴ്സ് ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനമാണ് പ്രദാനം ചെയ്യുന്നത്. ഏറ്റവും മികച്ച സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സ്ഥാപനം കൂടിയാണിത്.

ശരാശരി മൊത്ത ശമ്പളം: 150,000 ഡോളർ

ശരാശരി അടിസ്ഥാന ശമ്പളം: 120,000 ഡോളർ

malayalam.goodreturns.in

English summary

highest paying tech companies

Who is the best paying company in the tech industry? Google? Facebook? Microsoft?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X