ജോലി പേടിഎമ്മിൽ കിട്ടണം!! ജീവനക്കാർ ലക്ഷപ്രഭുക്കളായത് എങ്ങനെയെന്ന് അറിയണ്ടേ?

മൊബൈൽ വാലറ്റ് സർവീസ് പ്രൊവൈഡറായ പേടിഎമ്മിന്റെ വിപണി മൂല്യം ഏകദേശം 10 ബില്ല്യൻ ഡോളർ അതായത് 63,600 കോടി രൂപയായി ഉയർന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈൽ വാലറ്റ് സർവീസ് പ്രൊവൈഡറായ പേടിഎമ്മിന്റെ വിപണി മൂല്യം ഏകദേശം 10 ബില്ല്യൻ ഡോളർ അതായത് 63,600 കോടി രൂപയായി ഉയർന്നു. ഇതോടെ കമ്പനിയിലെ 200 ജീവനക്കാര്‍ ലക്ഷപ്രഭുക്കളായി.

ഓഹരികൾ

ഓഹരികൾ

ഇപ്പോള്‍ നിലവിലുള്ളതും കമ്പനി വിട്ടുപോവുന്നവരുമായ ജീവനക്കാര്‍ അവരുടെ കമ്പനിയിലെ ഓഹരികളടക്കമുള്ള ആസ്തികള്‍ പുതിയ നിക്ഷേപകര്‍ക്ക് വിറ്റാണ് ലക്ഷപ്രഭുക്കളായത്. 200 ഓളം ജീവനക്കാർ അവരുടെ ഓഹരികൾ പുതിയ നിക്ഷേപകർക്ക് വിറ്റപ്പോൾ ഏകദേശം 300 കോടിയോളം രൂപയാണ് സമാഹരിച്ചത്. എങ്ങനെ പേ ടി എമ്മിലൂടെ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം?

കമ്പനി മൂല്യം

കമ്പനി മൂല്യം

വൺ 97 കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന കമ്പനിയുടെ മൂല്യം ഇരട്ടിയായി മാറി. 2016 ആഗസ്റ്റിൽ കമ്പനി മൂല്യം 5 ബില്യൺ ഡോളർ അതായത് 31,800 കോടിയാണ് മാത്രമായിരുന്നു. സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ മൊബൈല്‍ വാലറ്റുകള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കൂ

സോഫ്റ്റ്ബാങ്ക് നിക്ഷേപം

സോഫ്റ്റ്ബാങ്ക് നിക്ഷേപം

ജാപ്പനീസ് കമ്പനിയായ സോഫ്റ്റ്ബാങ്ക് നിക്ഷേപം നടത്തിയതിന് ശേഷം 2017 മെയ് മാസത്തിൽ 7 ബില്യൺ ഡോളറായി മൂല്യം (44,520 കോടി രൂപ) ഉയർന്നിരുന്നു. ഫ്ലിപ്കാർട്ട് മാത്രമാണ് 12 ബില്ല്യൺ ഡോളറുമായി (76,320 കോടി രൂപ) പേടിഎമ്മിനേക്കാൾ മുന്നിലുള്ള ഏക ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി. ബാങ്കില്‍ നിന്ന് ഡിഡി എടുക്കുന്നത് എങ്ങനെയെന്ന് അറിയില്ലേ!!!ഇതാ ഇവിടെ ശ്രദ്ധിക്കൂ

എന്താണ് ഇഎസ്ഒപി?

എന്താണ് ഇഎസ്ഒപി?

200 ജീവനക്കാര്‍ തങ്ങളുടെ എംപ്ലോയീസ് സ്‌റ്റോക് ഓപ്ഷന്‍സ് അഥവാ ഇഎസ്ഒപികള്‍ 300 കോടി രൂപയ്ക്കാണ് വിറ്റത്. ശമ്പളം കൂടാതെ കമ്പനിയുടെ ഓഹരികളിലും മറ്റ് ആസ്തികളിലുമായി ജീവനക്കാര്‍ നിക്ഷേപിക്കുന്ന തുകയാണ് ഇഎസ്ഒപി. നിങ്ങള്‍ക്ക് അറിയാമോ, പേടിഎം ഉപയോഗിക്കാന്‍ മൊബൈല്‍ ഫോണ്‍ പോലും ആവശ്യമില്ല!

വിജയ് ശേഖര്‍ ശര്‍മ്മ

വിജയ് ശേഖര്‍ ശര്‍മ്മ

വിജയ് ശേഖര്‍ ശര്‍മ്മയാണ് പേടിഎമ്മിന്റെ സ്ഥാപകൻ. എന്‍ഡിഎ സര്‍ക്കാര്‍ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ പിന്‍വലിച്ചതോടെയാണ് പേടിഎം അടക്കമുള്ള ഇന്റര്‍നെറ്റ് ബാങ്കിങ് സ്റ്റാര്‍ട്ട് അപ്പ് സംവിധാനങ്ങൾ ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. മോദിയുടെ എട്ടിന്റെ പണി; കാശ് വാരിയത് ഈ ബിസിനസുകാരൻ

ഡിമാന്‍ഡ് കൂടി

ഡിമാന്‍ഡ് കൂടി

മൊബൈല്‍, ഡിറ്റിഎച്ച് തുടങ്ങിയവയുടെ റീചാര്‍ജ്ജുകള്‍ക്കായാണ് മുമ്പ് ജനങ്ങള്‍ പേടിഎമ്മിനെ ആശ്രയിച്ചുകൊണ്ടിരുന്നത്. കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയും പകരം രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രം ഇറക്കുകയും ചെയ്തതോടെ ഓണ്‍ലൈന്‍ റിചാര്‍ജ്ജിന് ഡിമാന്‍ഡ് കൂടി. ഇതോടെ പേടിഎമ്മിന്റെ വരുമാനവും കുത്തനെ കൂടി. നിങ്ങൾ പേടിഎം ഉപഭോക്താവാണോ? ബാങ്കിൽ പോകേണ്ട, നേടാം പലിശ രഹിത വായ്പ

malayalam.goodreturns.in

English summary

Paytm now valued at $10 billion as around 200 employees sell shares

Mobile wallet service provider Paytm is now valued at about $10 billion (Rs 63,600 crore), after around 200 of its employees sold some of their shares to new investors.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X