സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ മൊബൈല്‍ വാലറ്റുകള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കൂ

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് നോട്ട് നിരോധനം നടപ്പായതോടെ മൊബൈല്‍ വാലറ്റ് ഉപയോഗത്തില്‍ വന്‍ വര്‍ദ്ധനയാണുണ്ടാകുന്നത്. കറണ്‍സി നിരോധനത്തിനു ശേഷം മൊബൈല്‍ വാലറ്റിടപാടില്‍ ഏകദേശം ആയിരം ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് ടെലികോം കമ്പനികള്‍ നല്‍കുന്ന കണക്ക്. 75 കോടി രൂപയിലധികം മൊബൈല്‍ വാലറ്റ് ഇടപാടാണ് ഒരു ദിവസം നടക്കുന്നതെന്നും ഈ കണക്കുകള്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍ വാലറ്റുകള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ആലോചിച്ചിട്ടുണ്ടോ?

 

മൊബൈല്‍ വാലറ്റുകള്‍ സുരക്ഷിതമാണോ?

മൊബൈല്‍ വാലറ്റുകള്‍ സുരക്ഷിതമാണോ?

പേടിഎം, മൊബിക്യുക്ക്, ഫ്രീചാര്‍ജ് തുടങ്ങിയവ പോലുള്ള മൊബൈല്‍ വാലറ്റകള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? കറന്‍സി നിരോധനം പ്രതിസന്ധിയുണ്ടാക്കുന്നതിനോടൊപ്പം ചിലര്‍ ഈ അവസരത്തെ മുതലെടുക്കുന്നുമുണ്ട്. വ്യാജ മൊബൈല്‍ വാലറ്റ് ആപ്പുകള്‍ വഴി പണം തട്ടിയെടുക്കാന്‍ വരെ സാധ്യതയുണ്ട്. കൂടാതെ വളരെയധികം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിങ്ങളുടെ ഇ-വാലറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നത്.

വാലറ്റ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ചെയ്യേണ്ടത്

വാലറ്റ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ചെയ്യേണ്ടത്

എപ്പോഴും ഇ-വാലറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വിശ്വസ്തവും സുരക്ഷിതവുമായ വെബ്സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക. സൈറ്റില്‍ നല്‍കിയിരിക്കുന്ന റേറ്റിംഗ് പരിശോധിച്ചാല്‍ അതിന്റെ ഗുണമേന്മ മനസ്സിലാക്കാന്‍ സാധിക്കും.

ഇ-വാലറ്റുകളുടെ പ്രത്യേകതകള്‍

ഇ-വാലറ്റുകളുടെ പ്രത്യേകതകള്‍

മൊബൈല്‍ വാലറ്റ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ ഒരൊറ്റ മെസേജോ കോളോ കൊണ്ട് എന്ത് തരത്തിലുള്ള പണമിടപാട് വേണമെങ്കിലും നടത്താം. പഴ്സില്‍ പണം സൂക്ഷിക്കുന്ന പോലെ തന്നെയാണ് മൊബൈല്‍ വാലറ്റും, കറണ്‍സി രൂപത്തില്‍ അല്ലെന്നു മാത്രം. കള്ളനോട്ടുകളുടേയും വലിയനോട്ടുകളുടേയും ടെന്‍ഷനും ഒഴിവാക്കാം. മൊബൈല്‍ വാലറ്റ് തരംഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് പേടിഎം ഇ-സേവന ധാതാക്കളാണ്. എങ്കിലും സ്വകാര്യ ടെലികോം കമ്പനികളടക്കം മൊബൈല്‍ വാലറ്റുമായി രംഗത്തുണ്ട്.

പേടിഎം മുന്നില്‍

പേടിഎം മുന്നില്‍

സാധാരണ ഫോണുള്ളവര്‍ക്കും പേടിഎം സേവനം ലഭിക്കും. ഒരിക്കല്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സ്മാര്‍ട്ട്ഫോണിലോ കംപ്യൂട്ടറിലോ പേ ടിഎം അക്കൗണ്ട് ആരംഭിച്ചാല്‍ പിന്നെ ഇന്റര്‍നെറ്റ് കൂടാതെയും ഇടപാടുകള്‍ നടത്താം.

മൊബൈല്‍, ഡിറ്റിഎച്ച് തുടങ്ങിയവയുടെ റീചാര്‍ജ്ജുകള്‍ക്കായാണ് ജനങ്ങള്‍ പേടിഎമ്മിനെ ആശ്രയിച്ചുകൊണ്ടിരുന്നത്. കേന്ദ്രസര്‍ക്കാര്‍ 500 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയും പകരം രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രം ഇറക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ റീചാര്‍ജ്ജിന് ഡിമാന്‍ഡ് കൂടുകയായിരുന്നു. ഇതോടെ പേ ടിഎമ്മിന്റെ വരുമാനം കുത്തനെ കൂടുകയായിരുന്നു. ഏകദേശം 8,50,000 ഓഫ്ലൈന്‍ വ്യാപാരികള്‍ പേടിഎം ഇടപാട് സ്വീകരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നിങ്ങളുടെ ബാങ്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ ആരുമായും പങ്ക് വയ്ക്കരുത്

English summary

Secure mobile wallets for secure payment

Secure mobile wallets for secure payment
Story first published: Thursday, March 2, 2017, 16:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X