തൊഴിലില്ലാത്തവർക്ക് സർക്കാർ വായ്പ നൽകും!! അപേക്ഷിക്കേണ്ടത് എങ്ങനെ?

വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ ചെറുപ്പക്കാർക്ക് പ്രധാനമന്ത്രി റോസ്ഗാർ യോജന എന്ന പദ്ധതി വഴി ലോൺ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ അടുത്തിടെ നിങ്ങളുടെ ജോലി ഉപേക്ഷിച്ചോ, അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ബിസിനസ് ആരംഭിക്കാനുള്ള പ്ലാനിലാണോ? എന്തായാലും ടെൻഷൻ വേണ്ട സർക്കാർ നിങ്ങൾക്ക് ലോൺ നൽകും. പ്രധാനമന്ത്രി റോസ്ഗാർ യോജന എന്ന പദ്ധതി വഴിയാണ് ലോൺ ലഭിക്കുക. വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ ചെറുപ്പക്കാർക്കാണ് ഈ പദ്ധതി വഴി ലോൺ ലഭിക്കുക.

 

എന്താണ്  പ്രധാനമന്ത്രി റോസ്ഗാർ യോജന?

എന്താണ് പ്രധാനമന്ത്രി റോസ്ഗാർ യോജന?

നിർമാണം, ബിസിനസ്സ്, വ്യാപാര സംബന്ധമായ മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വിദ്യാസമ്പന്നരും തൊഴിലില്ലാത്തതുമായ യുവാക്കൾക്ക് വായ്പ നൽകുകയാണ് പ്രധാനമന്ത്രി റോസ്ഗാർ യോജനയുടെ ലക്ഷ്യം. സ്ത്രീ സംരംഭക‍ർക്ക് ലോൺ റെഡി!! ഇതാ മികച്ച 9 പദ്ധതികൾ

പേ സ്ലിപ് വേണ്ട

പേ സ്ലിപ് വേണ്ട

ഈ സ്കീമിനു കീഴിൽ നിങ്ങളുടെ മുൻകാല പേ സ്ലിപ്പുകളും മറ്റും സമർപ്പിക്കേണ്ട ആവശ്യമില്ല. കൂടാതെ വായ്പയ്ക്ക് അംഗീകാരം ലഭിക്കുന്നതിന് ക്രെഡിറ്റ് സ്കോറും പരിശോധിക്കില്ല. ബാങ്കുകളോട് നോ പറഞ്ഞോളൂ... വെറും 2 ശതമാനം പലിശയ്ക്കും ലോൺ കിട്ടും!!

പ്രായപരിധി

പ്രായപരിധി

18 നും 35 നും ഇടയ്ക്ക് പ്രായമുള്ളവർക്കാണ് വായ്പ ലഭിക്കുക. സ്ത്രീകൾ, പട്ടികജാതി പട്ടിക വർഗ വിഭാഗക്കാർ, വികലാംഗർ, ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് 10 വയസ്സ് വരെ ഇളവുകൾ ലഭിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പൗരന്മാർക്ക് പ്രായപരിധ 18 നും 40 നും ഇടയിലാണ്. പ്രൊഫഷണൽ ജോലിക്കാർക്ക് വായ്പ ലഭിക്കാൻ എന്തെളുപ്പം!!! ചെയ്യേണ്ടത് ഇത്രമാത്രം

യോഗ്യതകൾ

യോഗ്യതകൾ

  • താമസിക്കുന്ന സ്ഥലം കുറഞ്ഞത് 3 വർഷമെങ്കിലും താമസിച്ചിട്ടുണ്ടാകണം.
  • എട്ടാം ക്ലാസ് എങ്കിലും പാസ്സായിരിക്കണം.
  • സർക്കാർ അംഗീകൃത ട്രേഡ് സ്ഥാപനങ്ങളിൽ കുറഞ്ഞത് 6 മാസത്തെ പരിശീലനം ലഭിച്ചവർക്ക് മുൻഗണന ലഭിക്കും.
  • അപേക്ഷകന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയോ ഭർത്താവിന്റെയോ അടക്കം വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

ശമ്പളവുമില്ല, ശമ്പള വർദ്ധനവുമില്ല!! അടുത്ത വഴി എന്ത്??ശമ്പളവുമില്ല, ശമ്പള വർദ്ധനവുമില്ല!! അടുത്ത വഴി എന്ത്??

അയോഗ്യരാകുന്ന സാഹചര്യങ്ങൾ

അയോഗ്യരാകുന്ന സാഹചര്യങ്ങൾ

ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കുകളിൽ അല്ലെങ്കിൽ ഫിനാൻഷ്യൽ സ്ഥാപനങ്ങളിൽ നിങ്ങൾ വായ്പ തിരിച്ചടയ്ക്കാനുണ്ടെങ്കിൽ നിങ്ങൾക്ക് വായ്പ ലഭിക്കില്ല. മറ്റൊരു സർക്കാർ സബ്സിഡി പദ്ധതി നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിലും വായ്പ ലഭിക്കില്ല. ജോലിക്കൊപ്പം അൽപ്പം സൈഡ് ബിസിനസ് ആയാലോ?? കൈ നിറയെ കാശുണ്ടാക്കാൻ വഴികളിതാ...

പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രവർത്തനങ്ങൾ

പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രവർത്തനങ്ങൾ

സാമ്പത്തികമായി ലാഭകരമായ ബിസിനസുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. കൃഷി വ്യവസായങ്ങളും അനുബന്ധ മേഖലകളും പദ്ധതിയിൽ ഉൾപ്പെടുന്ന മേഖലയാണ്. ജോലി എന്നു പറഞ്ഞാൽ ഇതാണ് ജോലി; പണി കുറവ് ഉഗ്രൻ ശമ്പളം!!!

വായ്പ തുക

വായ്പ തുക

വിവിധ മേഖലകളിൽ നിങ്ങൾക്ക് പരമാവധി തുക താഴെ കൊടുക്കുന്നു:

  • ബിസിനസ്സ് മേഖല: രണ്ടു ലക്ഷം 
  • സേവനമേഖല: അഞ്ച് ലക്ഷം 
  • വ്യവസായം: അഞ്ച് ലക്ഷം 
  • പാർട്ണർഷിപ്പ് ബിസിനസ്: 10 ലക്ഷം

ദിവസം 1000 രൂപ സമ്പാദിക്കാം ഈസിയായി; ഈ പണികൾ അന്വേഷിക്കൂ..ദിവസം 1000 രൂപ സമ്പാദിക്കാം ഈസിയായി; ഈ പണികൾ അന്വേഷിക്കൂ..

പലിശ നിരക്ക്

പലിശ നിരക്ക്

പലിശനിരക്കിൽ കാലാകാലങ്ങളിൽ മാറ്റം സംഭവിക്കും. വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ നിങ്ങൾക്ക് ഇത് സംബന്ധിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കും. വിദേശത്തേയക്ക് പറക്കേണ്ട; സ്വന്തം നാട്ടിൽ നിന്ന് കാശുണ്ടാക്കാൻ ചില വഴികൾ ഇതാ...

സബ്സിഡി

സബ്സിഡി

 

  • പ്രൊജക്ട് ചെലവിന്റെ 15% വരെ സബ്സിഡി ലഭിക്കും. എന്നാൽ പരമാവധി തുക 12,500 രൂപയാണ്. 
  • ഹിമാചൽ പ്രദേശ്, ഉത്തരാഞ്ചൽ, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ സബ്സിഡി 15,000 രൂപ വരെ ലഭിക്കും. 
  • സ്വയം സഹായ സംഘങ്ങളിലെ ഗുണഭോക്താക്കൾക്ക് 15,000 രൂപ വരെ സബ്സിഡി ലഭിക്കും. ഒരു ഗ്രൂപ്പിന് 1.25 ലക്ഷമാണ് പരിധി.

പ്രധാനമന്ത്രി ചില്ലറക്കാരനല്ല; സാധാരണക്കാർക്കായി ഇതാ 15 പദ്ധതികൾപ്രധാനമന്ത്രി ചില്ലറക്കാരനല്ല; സാധാരണക്കാർക്കായി ഇതാ 15 പദ്ധതികൾ

തിരിച്ചടവ് കാലാവധി

തിരിച്ചടവ് കാലാവധി

മൂന്ന് മുതൽ ഏഴ് വർഷം വരെയാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. പ്രധാനമന്ത്രി മുദ്രാ യോജന: 10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട

ട്രെയിനിംഗ്

ട്രെയിനിംഗ്

പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് പരിശീലനവും ലഭിക്കും. ഇതിനായുള്ള ചെലവുകൾ ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്ററാണ് (ഡിഐസി) നൽകുന്നത്. ബിസിനസ്, സേവന മേഖലകൾക്കുള്ള പരിശീലനം 7 മുതൽ 10 ദിവസം വരെയാണ്. വ്യാവസായിക മേഖലയ്ക്ക് 15 മുതൽ 20 ദിവസം വരെയായിരിക്കും. നിങ്ങൾക്കും നേടാം വെറും 2% പലിശയ്ക്ക് ഭവനവായ്പ; അപേക്ഷിക്കേണ്ടത് എങ്ങനെ???

റോസ്ഗാർ യോജനയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

റോസ്ഗാർ യോജനയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

റോസ്ഗാർ യോജന പദ്ധതിയിൽ അപേക്ഷിക്കാൻ താത്പര്യമുള്ളവർ നിങ്ങളുടെ സമീപത്തുള്ള ഡിഐസി ജനറൽ മാനേജരുമായി ബന്ധപ്പെടുക. കൂടുതൽ പലിശ നേടാൻ പുതിയ നിക്ഷേപ പദ്ധതി; പ്രധാനമന്ത്രി വയാ വന്ദന യോജന

malayalam.goodreturns.in

English summary

A Government Loan Scheme for the Unemployed

Indian government has a loan scheme designed just for you. The Pradhan Mantri Rojgar Yojana (PMRPY) was designed for the young educated population of the country that is unemployed. Under this scheme, you don't need to worry about submitting your past payslips, evaluate your credit score and other tedious procedures you need to go through to get your loan approved.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X