ജോലി എന്നു പറഞ്ഞാൽ ഇതാണ് ജോലി; പണി കുറവ് ഉഗ്രൻ ശമ്പളം!!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ജോലിക്കിടയിലെ ഇടവേളകളിലാണ് നമ്മൾ അൽപ്പ സമയം കാപ്പി കുടിച്ചിരിക്കുന്നത്. എന്നാൽ കാപ്പി കുടി തന്നെ ഒരു ജോലി ആയാലോ? ലോകത്തിലെ ഏറ്റവും അവിശ്വസനീയവും അസാധാരണവുമായ ചില ജോലികൾ എന്തൊക്കെയാണെന്ന് നോക്കാം...

  വോഡ്ക ടേസ്റ്റർ

  വോഡ്ക രുചിച്ച് നോക്കുക. എത്ര മനോഹരമായ ജോലി. വോഡ്കയുടെ രുചി മനസ്സിലാക്കി അവയുടെ ഗുണ നിലവാരം കണ്ടെത്തുകയാണ് ഈ ജോലി കൊണ്ട് ഉദ്ദേശിക്കുന്നത്. ടേസ്റ്ററിന്റെ വിലയിരുത്തലിന് അനുസരിച്ച് കമ്പനിയ്ക്ക് മാറ്റങ്ങൾ വരുത്തുകയും ചെയ്യാം. ദിവസം 1000 രൂപ സമ്പാദിക്കാം ഈസിയായി; ഈ പണികൾ അന്വേഷിക്കൂ..

  റോയൽ ട്വീറ്റർ

  ഒരു രാജ്ഞിക്ക് വേണ്ടി ജോലി ചെയ്യാൻ താല്പര്യമുണ്ടോ? ബ്രിട്ടീഷ് രാജകുടുംബം ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ഓഫീസറെ അന്വേഷിക്കുകയാണ്. രാഞ്ജിയുടെ സോഷ്യൽ മീഡിയ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിലേയ്ക്കാണ് ഒഴിവ്. 38,700 ഡോളറാണ് വാഗ്ദാനം ചെയ്യുന്ന ശമ്പളം. വെറും ഗൾഫുകാരനായാൽ മതിയോ കാശുള്ള ​ഗൾഫുകാരനാകണ്ടേ??

  കുട്ടിക്കളി

  കുട്ടികളുടെ മനശാസ്ത്രം നിങ്ങൾക്ക് അറിയാമോ? കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി 21-ാം നൂറ്റാണ്ടിലെ കുട്ടികളുടെ പ്രശ്നങ്ങൾ അവയ്ക്കുള്ള പരിഹാരം, ആത്മനിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ പഠിപ്പിക്കുന്നതിനായി പ്രൊഫസർമാരെ തിരഞ്ഞെടുക്കുന്നുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 108,000 ഡോളറാണ് ശമ്പളം. കേട്ടാൽ നിങ്ങൾ ഞെട്ടും... 2018ൽ നശിക്കാൻ പോകുന്ന രാജ്യങ്ങൾ ഇവയാണ്!!!

  ഇൻസ്റ്റഗ്രാമർ

  റോയൽ കരീബിയൻ ഇന്റർനാഷണൽ മികച്ച ഇൻസ്റ്റഗ്രാമറെയാണ് തിരയുന്നത്. ഓരോ ദിവസവും മനോഹരങ്ങളായ മൂന്ന് ഫോട്ടോകൾ റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യണം. ഇതിന് ലഭിക്കുന്ന ശമ്പളം 67,000 ഡോളറാണ്. 20 വയസു മുതൽ ഈ 10 കാര്യങ്ങൾ ചെയ്താൽ... 30-ാം വയസ്സിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

  കെയർ ടെയ്ക്കർ

  2009ൽ ഓസ്ട്രേലിയയിലെ ക്യൂൻസ്‍ലൻഡിലെ ഒരു ദ്വീപിന് കെയർ ടെയ്ക്കറെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ജോലി എന്നാണ് ഇത് വിശേഷിപ്പിക്കപ്പട്ടത്. ഗ്രേറ്റ് ബാരിയർ റീഫ് എന്ന ഈ ദ്വീപ് പരിചരിക്കുന്നവർക്ക് ലഭിക്കുന്ന ശമ്പളം വർഷം തോറും 120,000 ഡോളറാണ്. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

  വാട്ട‍ർ സ്ലൈഡ് ടെസ്റ്റ‍ർ

  വാട്ട‍ർ സ്ലൈഡിന്റെ വേഗതയും ലാൻഡിങ്ങുകളും പരിശോധിക്കുകയാണ് വാട്ട‍ർ സ്ലൈഡ് ടെസ്റ്റ‍റിന്റെ ജോലി. റിസോർട്ടുകളിലും വാട്ടർ തീം പാ‍ർക്കുകളിലും മറ്റുമാണ് വാട്ട‍ർ സ്ലൈഡ് ടെസ്റ്ററിന്റെ ആവശ്യമുള്ളത്. ഇവരുടെ ഒരു വർഷത്തെ ശരാശരി വരുമാനം 28,500 ഡോളറാണ്. ഇവർ വാദിച്ചാൽ ഏത് കേസും ജയിക്കും; ഇന്ത്യയിലെ ഏറ്റവും വില കൂടിയ വക്കീലന്മാ‍‍ർ ആരൊക്കെ??

  ചോക്ലേറ്റ് ടേസ്റ്റ‍ർ

  ചോക്ലേറ്റ് ഇഷ്ട്ടപ്പെടുന്നവർക്ക് പറ്റിയ പണിയാണിത്. ധാരാളം ചോക്ലേറ്റ് കഴിക്കുകയും ചെയ്യാം വർഷം 54,000 ഡോളർ ശമ്പളവും നേടാം. രുചിച്ച് നോക്കി ചോക്ലേറ്റിന്റെ ​ഗുണ നിലവാരം പരിശോധിക്കുകയും ഗവേഷണം നടത്തുകയുമാണ് ഇവരുടെ ജോലി. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്

  ലക്ഷ്വറി ബെഡ് ടെസ്റ്റ‍ർ

  ഓക്സിമോറോൺ പോലുള്ള ആഡംബര ബെഡുകളിൽ കിടന്നും നിങ്ങൾക്ക് ജോലി ചെയ്യാം. വിവിധ തരം മെത്തകളിൽ കിടന്നുറങ്ങി ടെസ്റ്ററിന് ഉറങ്ങാൻ സുഖമുള്ള ബെഡ് കണ്ടെത്താവുന്നതാണ്. ഈ ജോലി സാധാരണയായി കരാറടിസ്ഥാനത്തിലാണ് ലഭിക്കുക. മാസം 5,600 ഡോളറാണ് ശമ്പളം. ഉറങ്ങിക്കിടന്നും കൈ നിറയെ കാശുണ്ടാക്കാം...‌ ഇതാ ഈ വഴികളാണ് ബെസ്റ്റ്

  ഗാഡ്ജറ്റ് നിരൂപകൻ

  പൊതു വിപണിയിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ​ഗാഡ്ജറ്റുകൾ ഉപയോ​ഗിച്ച് നിരൂപണം നടത്തുന്നതാണ് ഇവരുടെ പണി. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, പുതിയ തരം കളികോപ്പുകൾ തുടങ്ങിയവ ഉപയോ​ഗിച്ച് കമ്പനികൾക്ക് പ്രൊഫഷണൽ ഫീഡ്ബാക്ക് നൽകുക. പ്രതിവർഷം 77,000 ഡോള‍ർ വരെയാണ് ശമ്പളം. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ

  ഐസ്ക്രീം ടേസ്റ്റ‍ർ

  ചോക്ലേറ്റ് ടേസ്റ്ററിന് സമാനമാണ് ഐസ്ക്രീം ടേസ്റ്റ‍റിന്റെയും ജോലി. വിവിധ ഫ്ലേവറിലുള്ള ഐസ്ക്രീം രുചിച്ച് ​ഗുണനിലവാരം പറയാവുന്നതാണ്. സാധാരണയായി, ഈ ജോലിക്ക് ഓരോ വർഷവും ഏകദേശം 56,000 ഡോളർ വരെ ശമ്പളം ലഭിക്കും. ഐടിക്കാ‍ർക്ക് നോ രക്ഷ; ഈ ആറ് കമ്പനികളിൽ ഇനി ജോലിയില്ല!!!

  malayalam.goodreturns.in

  English summary

  The world's most incredible jobs and what they pay

  Drinking endless cups of coffee or testing water slides might seem like activities you'd do in your spare time, but there are some people who earn a living doing these things. Click through to find out more about some of the world's most incredible and unusual jobs and what they pay.
  Company Search
  Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
  Thousands of Goodreturn readers receive our evening newsletter.
  Have you subscribed?

  Find IFSC

  Get Latest News alerts from Malayalam Goodreturns

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more