ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 2018ൽ നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന രാജ്യങ്ങൾ
ദാരിദ്രവും അസന്തുലിതമായ സാമ്പത്തിക സ്ഥിതിയുമുള്ള നിരവധി രാജ്യങ്ങൾ ലോകത്തിലുണ്ട്. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 2018ൽ നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന രാജ്യങ്ങൾ താഴെ പറയുന്നവയാണ്.
ഇക്വറ്റോറിയൽ ഗിനിയ
പ്രധാനമായും എണ്ണയെ ആശ്രയിക്കുന്ന രാജ്യമാണ് ഇക്വറ്റോറിയൽ ഗിനിയ. 2013 മുതൽ കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ് രാജ്യം. കൂടാതെ പൊതു കടവും ഇവിടെ വർദ്ധിച്ചു വരികയാണ്. ദൗർഭാഗ്യവശാൽ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നികുതി ഇല്ലാതെ ജീവിക്കണോ? ഈ സ്ഥലങ്ങളിൽ താമസിക്കാൻ നികുതി വേണ്ട
ഹെയ്തി
അടുത്തകാലത്തുണ്ടായ പ്രകൃതി ദുരന്തത്തിനു ശേഷമാണ് ഹെയ്തിയുടെ സാമ്പത്തിക നില തകർന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി അടുത്ത വർഷം ചെറിയ തോതിൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നുത്. അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും സാമ്പത്ത് വ്യവസ്ഥ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. 2028ൽ ഇന്ത്യ ലോകത്തെ ഞെട്ടിക്കും!!! കടത്തിവെട്ടുന്നത് വമ്പന്മാരെ
സിംബാവെ
2000 മുതൽ സിംബാവെയിൽ മോശം സാമ്പത്തിക സ്ഥിതി തുടർക്കഥയായിരിക്കുകയാണ്. ഇതോടെ കൊള്ളയും പിടിച്ചുപറിയും ക്രമാതീതമായി വർദ്ധിച്ചു. പ്രസിഡന്റ് റോബർട്ട് മുഗാബിയെ പുറത്താക്കിയിട്ടും പുതിയ നേതൃത്വം ഭരണം തുടങ്ങിയിട്ടും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!
മൊസാമ്പിക്ക്
കടത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു രാജ്യമാണ് മൊസാമ്പിക്. ബോണ്ടുകളും മറ്റും തിരിച്ചടയ്ക്കാനാകാത്ത സ്ഥിതിയിലാണ് രാജ്യം. ഈ വർഷം സ്ഥിതി വീണ്ടും വഷളാകാനാണ് സാധ്യത. രാജ്യത്ത് അമിതമായി ഉയർന്ന കടബാധ്യതയും രാഷ്ട്രീയ സംഘർഷങ്ങളും വിദേശ നിക്ഷേപം നിരുത്സാഹപ്പെടുത്തുന്ന കാരണങ്ങളാണെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കില്ല, 2030ല്‍ ലോകം ഭരിക്കും ഈ രാജ്യങ്ങള്‍
സൗത്ത് സുഡാൻ
പ്രതിസന്ധിയിലുള്ള മറ്റൊരു ആഫ്രിക്കൻ രാജ്യമാണ് സൗത്ത് സുഡാൻ. സംഘർഷവും കടുത്ത വരൾച്ചയുമാണ് സുഡാന്റെ സാമ്പത്തിക സ്ഥിതി തകരാറിലാക്കിയത്. രാജ്യത്തെ കാർഷിക ഉത്പാദനം വളരെയധകം കുറഞ്ഞു. എണ്ണ ഉൽപ്പാദനം കുറഞ്ഞതോടെ കയറ്റുമതിയിലും ഇടിവുണ്ടായി. ഇത് സാമ്പത്തിക മാന്ദ്യത്തെ ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ്. 2025ൽ ലോകം ഈ രാജ്യങ്ങൾക്ക് കീഴിൽ; സമ്പത്തിൽ മുന്നിൽ ഈ 19 നഗരങ്ങൾ
യെമൻ
ആഭ്യന്തരയുദ്ധമാണ് യെമന്റെ സമ്പദ്വ്യവസ്ഥയെ തകർത്ത പ്രധാന കാരണം. യെമൻ സമ്പദ്വ്യവസ്ഥയുടെ മുഖ്യധാരകൾ വളരെ ഗുരുതരമായി തന്നെ തകർന്നിട്ടുണ്ട്. അതിൽ നിന്ന് കരകയറുക എന്നത് നിസാരമായ കാര്യമല്ല. സണ്ണി ലിയോണിന് പണമുണ്ടാക്കാൻ മാത്രമല്ല നിക്ഷേപിക്കാനുമറിയാം, മണി ടിപ്സ് ഇതാ...
വെനസ്വല
എണ്ണയെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയാണ് വെനെസ്വേലയുടേത്. വൻതോതിലുള്ള ദാരിദ്ര്യം കാരണം ഭക്ഷ്യധാന്യങ്ങളും മറ്റും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇന്ത്യയിലെ 25 കോടീശ്വരന്മാർ ഇവരാണ്; ആസ്തി എത്രയെന്ന് കേട്ടാൽ ഞെട്ടും!!
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
