2028ൽ ഇന്ത്യ ജപ്പാനെയും ജർമനിയെയും കടത്തിവെട്ടുമെന്ന് പഠന റിപ്പോർട്ട്.
അടുത്ത പത്തു വർഷത്തിനുള്ളിൽ ഇന്ത്യൻ സാമ്പത്തിക രംഗം ഉയരങ്ങൾ കീഴടക്കുമെന്ന് പഠന റിപ്പോർട്ട്. ജപ്പാനെയും ജർമനിയെയും പിന്തള്ളി അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിൽ ഇടംപിടിക്കുമെന്നാണ് വിലയിരുത്തൽ. ആഗോള ധനകാര്യ സ്ഥാപനമായ എച്ച്എസ്ബിസിയാണ് ഈ പഠനം നടത്തിയത്.
നിലവിൽ അഞ്ചാം സ്ഥാനം
ഇപ്പോള്‍ ആഗോള സമ്പദ്ഘടനയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 2028 ഓടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ഏഴു ലക്ഷം കോടി ഡോളറിന്റേതായി മാറുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 2.3 ലക്ഷം കോടി ഡോളറിന്റേതാണ് ഇന്ത്യന്‍ സമ്പദ്ഘടന. രാജ്യത്ത് സാമ്പത്തിക വളർച്ച താഴേക്ക്; നോട്ട് നിരോധനം തിരിച്ചടിച്ചു
ജിഎസ്ടി ഇഫക്ട്
ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ് (ജിഎസ്ടി) ഇന്ത്യയുടെ വളർച്ചയ്ക്ക് പ്രധാന പങ്ക് വഹിക്കും. അടുത്ത വർഷം മുതൽ ജിഎസ്ടി സുസ്ഥിരമാകുന്നതോടെ ഇന്ത്യൻ സാമ്പത്തിക വളർച്ചയും ഉയരും. സ്വര്‍ണ നിക്ഷേപത്തില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് പത്താം സ്ഥാനം
തുടർച്ചയായ മാറ്റം
തുടർച്ചയായ മാറ്റങ്ങളാണ് ഒരു രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകം. ജിഎസ്ടി നടപ്പാക്കിയതോടെ നിരവധി പേർക്ക് തൊഴിൽ നഷ്ട്ടമായെങ്കിലും മറ്റ് ചില മേഖലകളിലുള്ളവർക്ക് തൊഴിലിൽ നേട്ടം കൈവരിക്കാനായെന്നും പഠനത്തിൽ പറയുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജര്‍മ്മനിയുടേത്; ഇന്ത്യ 78-ാം സ്ഥാനത്ത്
ഉത്പാദന മേഖലയിൽ കൂടുതൽ ശ്രദ്ധ
ഉൽപാദന മേഖലയിലും കൃഷി മേഖലയും ഇന്ത്യ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരുമെന്നും പഠനത്തിൽ പറയുന്നു. ഉത്പാദന, കാർഷിക, സേവന മേഖലകളിലെ സംഭാവനകൾ നിലനിർത്തുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. മോഡി സര്‍ക്കാരിന്റെ നല്ല സമയം ഇന്ത്യ ഉയരങ്ങളില്‍, സാമ്പത്തിക മത്സരത്തില്‍ കുതിക്കുന്നു
malayalam.goodreturns.in
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications