വേള്‍ഡ് ഇക്കണോമിക് ഫോറം തയ്യാറാക്കിയ സാമ്പത്തിക സുസ്ഥിരതയുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയുടെ റാങ്കിംഗില്‍ വന്‍ കുതിപ്പ്.
പട്ടികയില്‍ മറ്റേത് രാജ്യത്തേക്കാളും മികച്ച മുന്നേറ്റമാണ് ഇന്ത്യ കാഴ്ച വെച്ചത്. സാമ്പത്തിക രംഗത്ത് മികച്ച മത്സര ക്ഷമതയുള്ള രാജ്യങ്ങളുടെ പട്ടികയാണിത്.
ഇന്ത്യന്‍ കുതിപ്പിന് കാരണം
ഇന്ധന വില കുറഞ്ഞപ്പോള്‍ പണനയത്തിലെ പരിഷ്കാരങ്ങളുടെയും സാമ്പത്തിക മേഖലയില്‍ വരുത്തിയ നവീകരണത്തിന്റെയും പിന്തുണയിലാണ് ഗ്ലോബല്‍ കോംപറ്റീറ്റീവ് ഇന്‍ഡക്സില്‍ ഇന്ത്യ നില മെച്ചപ്പെടുത്തിയത്. മുമ്പുണ്ടായിരുന്ന 39ാം സ്ഥാനത്തുനിന്നു 16ാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചെന്നാണു വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ 39ാം സ്ഥാനത്തേക്ക് എത്തിയത്.
ജി20 രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്
ജി 20 രാജ്യങ്ങളില്‍ ഏറ്റവും വളര്‍ച്ച കൈവരിച്ച രാജ്യവും ഇന്ത്യയാണ്. പൊതുസ്ഥാപനങ്ങളുടെ വളര്‍ച്ചയും, വിദേശ നിക്ഷേപം ശക്തിപ്പെടുത്തിയതും രാജ്യാന്തര വ്യവസായങ്ങളുടെ വളര്‍ച്ചയും സാമ്പത്തിക മേഖലയിലെ സുതാര്യതയുമാണ് വളര്‍ച്ചയ്ക്ക് മുതല്‍ കൂട്ടായത്.
ബ്രിക്സ് കോംപറ്റീറ്റീവ് ഇക്കണോമി
ബ്രിക്സ് രാജ്യങ്ങളില്‍ രണ്ടാമത്തെ കോംപറ്റീറ്റീവ് ഇക്കണോമി ഇന്ത്യയുടെതാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ചൈന 28ാം സ്ഥാനത്താണ്.
ആദ്യസ്ഥാനങ്ങളില്‍ ഇവര്‍
സ്വിറ്റ്സര്‍ലന്‍ഡ്, സിംഗപ്പൂര്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്നത്. സാമ്പത്തിക ശേഷിയുടെയും ഉത്പാദന ക്ഷമതയുടെയും അടിസ്ഥാനത്തില്‍ 138 രാജ്യങ്ങളെയാണ് റിപ്പോര്‍ട്ടിനായി പരിഗണിച്ചത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
