രാജ്യത്ത് സാമ്പത്തിക വളർച്ച താഴേക്ക്; നോട്ട് നിരോധനം തിരിച്ചടിച്ചു

Posted By:
Subscribe to GoodReturns Malayalam

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കൂപ്പുകുത്തി. നോട്ട് അസാധുവാക്കല്‍ സാമ്പത്തികമാന്ദ്യത്തിന് കാരണമായെന്നാണ് വിവിധ മേഖലകളിലെ സ്ഥിതി വിവരക്കണക്ക് വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ ഇക്കൊല്ലം ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ വളര്‍ച്ച 1.2 ശതമാനം മാത്രമാണ്.

കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് ഈ മേഖലയില്‍ വളര്‍ച്ച 10.7 ശതമാനമായിരുന്നു. ജിഎസ്ടി ഏറ്റവുമധികം പ്രശ്നം സൃഷ്ടിച്ചിരിക്കുന്നതും നിര്‍മിതോല്‍പ്പന്നമേഖലയിലാണ്.

രാജ്യത്ത് സാമ്പത്തിക വളർച്ച താഴേക്ക്

കാര്‍ഷികമേഖലയില്‍ 2.3 ശതമാനം മാത്രമാണ് വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 2.5 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച ഇടിയാന്‍ സാധ്യതയുണ്ടെന്ന് ആഗസ്ത് 22ന് പുറത്തുവന്ന സാമ്പത്തിക സര്‍വേ വ്യക്തമാക്കിയിരുന്നു. വളര്‍ച്ച 6.75 ശതമാനം വരെ ഇടിയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2016-17ല്‍ വളര്‍ച്ച 7.1 ശതമാനമായിരുന്നു. തൊട്ട് മുന്‍ വര്‍ഷം എട്ട് ശതമാനം വളര്‍ച്ച നേടിയിരുന്നു. ഇത്തവണ ജിഡിപി വളര്‍ച്ച ഇടിവ് രേഖപ്പെടുത്തിയാൽ നരേന്ദ്ര മോദി സർക്കാരിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

malayalam.goodreturns.in

English summary

India’s GDP Growth Hits 3-Year Low of 5.7% as GST, Demonetisation Take a Toll

India’s GDP growth tumbled to 5.7% in the April-June quarter of 2017, in a further sign that the slowdown induced by demonetisation coupled with the uncertainty around GST hit growth. The growth rate was the slowest in 13 quarters.
Story first published: Saturday, September 2, 2017, 14:18 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns