സണ്ണി ലിയോൺ തന്റെ പണം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് അറിയണ്ടേ...
അഭിനയേത്രിയും മോഡലുമായ സണ്ണി ലിയോൺ ഇപ്പോൾ ഇന്ത്യൻ സിനിമാ രംഗത്തെ നിറ സാന്നിദ്ധ്യമാണ്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചായിരുന്നു സണ്ണി ലിയോണിന്റെ കടന്നു വരവ്. ഇന്ത്യയിൽ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന താരവും സണ്ണി ലിയോണാണ്. കൂടാതെ മികച്ച ഒരു നിക്ഷേപക കൂടിയാണ് ഇവർ. സണ്ണി തന്റെ പണം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് അറിയണ്ടേ...
സണ്ണി ലിയോൺ എന്ന നിക്ഷേപക
18-ാം വയസിലാണ് സണ്ണി ലിയോൺ സ്വന്തമായി പണം സമ്പാദിക്കാൻ തുടങ്ങിയത്. അശ്ലീല സിനിമകളിൽ അഭിനയിച്ച് സ്വന്തമായി വെബ്സൈറ്റുണ്ടാക്കി സിനിമകളും ഫോട്ടോകളും ആളുകൾക്ക് ഷെയർ ചെയ്തായിരുന്നു പണം സമ്പാദിച്ചിരുന്നത്. സ്വന്തം ബ്രാൻഡ് ഉണ്ടാക്കി പണം സമ്പാദിക്കാൻ തുടങ്ങിയത് അന്ന് മുതലാണെന്ന് സണ്ണി ലിയോൺ പറയുന്നു. 10 വർഷം കൊണ്ട് 17 ലക്ഷം നേടാം... ദിവസവും ചെയ്യേണ്ടത് ഇത്രമാത്രം
മ്യൂച്വൽ ഫണ്ട്
ധാരാളം ബിസിനസ് നിക്ഷേപങ്ങൾ നടത്തുന്നയാളാണ് സണ്ണി ലിയോൺ. മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ. വളരെയേറെ കണക്കുകൂട്ടലുകൾ നടത്തിയും റിസ്ക് എടുത്തും നിക്ഷേപം നടത്തുന്ന വ്യക്തിയാണ് ഇവർ. നിങ്ങൾക്കും സ്വന്തം കാലിൽ നിൽക്കണ്ടേ?? കാശുണ്ടാക്കാൻ ചില എളുപ്പവഴികൾ ഇതാ...
എന്താണ് മികച്ച ചോയ്സ്?
സ്വർണ്ണം, ഭൂമി, ഓഹരികൾ ഇവയിൽ എന്താണ് മികച്ച ചോയ്സ് എന്ന് ചോദിച്ചാൽ ഓഹരികളിൽ 40 ശതമാനം 30 ശതമാനം വീതം സ്വർണത്തിലും ഭൂമിയിലും എന്ന് പറയും സണ്ണി ലിയോൺ. അമേരിക്കയിലെ മ്യൂച്വൽ ഫണ്ടുകളിലാണ് സണ്ണി ലിയോണിന്റെ ഭൂരിപക്ഷം നിക്ഷേപങ്ങളും. ഉറങ്ങിക്കിടന്നും കൈ നിറയെ കാശുണ്ടാക്കാം... ഇതാ ഈ വഴികളാണ് ബെസ്റ്റ്
റിയൽ എസ്റ്റേറ്റ്
ഇന്ത്യയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്താനാണ് ഇവർക്ക് ഇഷ്ടം. അമേരിക്കയിലെ ലോസ് ആഞ്ചലോസിൽ ഹോളിവുഡ് ഹിൽസിൽ 5,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടും ഇവർക്കുണ്ട്. ഇന്ത്യയിലെ ഈ ഹോട്ട് ദമ്പതികളുടെ വരുമാനം കേട്ടാൽ ഞെട്ടും; വിവാഹത്തിന് വാരിയെറിഞ്ഞത് കോടികൾ
സ്വർണ നിക്ഷേപം
സ്വർണം എപ്പോഴും സുരക്ഷിതമായ നിക്ഷേപമാണെന്നും ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ താൻ ഇഷ്ട്ടപ്പെടുന്നത് സ്വർണ ബോണ്ടുകളിൽ നിക്ഷേപം നടത്താനാണെന്നും സണ്ണി ലിയോൺ പറയുന്നു. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാരായ ബിസിനസുകാർ ഇവരാണ്
വാർദ്ധക്യ കാലത്തേയ്ക്കും സമ്പാദ്യം
ജോലിയിൽ നിന്ന് വിരമിച്ചാലും ജീവിക്കാനുള്ള പണവും സണ്ണി ലിയോൺ നിക്ഷേപിച്ചിട്ടുണ്ട്. അമേരിക്കയിൽ ഐആർഎയിലാണ് (ഇൻഡിവിജ്വൽ റിട്ടയേർമെന്റ് അക്കൗണ്ട്) ഇതിനായി പണം നിക്ഷേപിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!
ആരോഗ്യ ഇൻഷുറൻസ്
സണ്ണി ലിയോൺ അമേരിക്കയിൽ ഒരു ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഹെൽത്ത് കെയർ അത്ഭുതകരമാണെന്നും എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും മാന്യമായ ഇൻഷുറൻസ് കവർ ലഭ്യമാണെന്നും സണ്ണി ലിയോൺ വ്യക്തമാക്കി. ഇന്ത്യയിലെ 25 കോടീശ്വരന്മാർ ഇവരാണ്; ആസ്തി എത്രയെന്ന് കേട്ടാൽ ഞെട്ടും!!
ലൈഫ് ഇൻഷുറൻസ്
അമേരിക്കയിൽ, എല്ലാം ഇൻഷ്വർ ചെയ്യേണ്ടത് നിർബന്ധമാണ്. അതുകൊണ്ട് ഹോം ഇൻഷുറൻസ്, ഭൂകമ്പ ഇൻഷുറൻസ്, കാർ ഇൻഷുറൻസ് എന്നിവയുണ്ട്. ഇന്ത്യയിൽ ബിഎംഡബ്ല്യു 7 സീരീസ് കാറിന് മാത്രമാണ് ഇൻഷുറൻസ് ഉള്ളത്. ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാർ
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications