ചെറുപ്പത്തിലെ തന്നെ ധരികരാകാൻ ചില എളുപ്പവഴികൾ ഇതാ
ജീവിതത്തിൽ ഓരോരുത്തർക്കും ഓരോരോ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ട്. 35 - 40 വയസ്സ് ആകുമ്പോഴേക്കും സാമ്പത്തികമായി സുരക്ഷിതരാകാൻ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ ജോലി കിട്ടി ആദ്യകാലങ്ങളിൽ ജീവിതം അടിച്ചു പൊളിക്കാനാകും പലരും ശ്രമിക്കുക. ഇതിനിടെ സമ്പാദ്യത്തെക്കുറിച്ച് മറക്കും. എന്നാൽ ചെറുപ്പത്തിലെ തന്നെ ധരികരാകാൻ ചില എളുപ്പവഴികൾ ഇതാ...
നികുതി ലാഭിക്കാം
ശരിയായ നികുതി ആസൂത്രണത്തിലൂടെ, നിങ്ങളുടെ നികുതി ബാധ്യത കുറയ്ക്കാൻ സാധിക്കും. ഈ തുക മറ്റ് ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുകയും ചെയ്യാം. ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ (ഇഎൽഎസ്എസ്) ആണ് ഏറ്റവും മികച്ച ടാക്സ് സേവിംഗ്സ് ടൂളുകളിൽ ഒന്ന്. ഇത് ഒരു ഓപ്പൺ എൻഡഡ് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ആണ്. നിങ്ങൾ ചിട്ടിയിൽ ചേർന്നിട്ടുണ്ടോ?? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും
അടിയന്തര നിക്ഷേപം
അപകടങ്ങൾ, അസുഖങ്ങൾ തുടങ്ങിയവ ജീവിതത്തിൽ ഉണ്ടാകാനിടയുള്ള ചില അപ്രതീക്ഷിത സംഭവങ്ങളാണ്. ഇത് എപ്പോഴും സംഭവിക്കണമെന്നില്ല എന്നാൽ ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനുള്ള വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയിരിക്കണം. സാമ്പത്തിക ഭദ്രത തന്നെയാണ് ഇതിൽ പ്രധാന ഘടകം. കുറഞ്ഞത് 5, 6 മാസത്തെ ജീവിത ചെലവുകൾക്ക് ആവശ്യമായ തുക അടിയന്തര നിക്ഷേപമായി കരുതണം. സേവിഗിംസ് ബാങ്ക് അക്കൗണ്ടുകളും ലിക്വിഡ് മ്യൂച്വൽ ഫണ്ടുകളുമാണ് ഇത്തരത്തിൽ പണം നിക്ഷേപിക്കാൻ മികച്ച മാർഗങ്ങൾ. മാസം 5000 രൂപ മാറ്റി വയ്ക്കൂ, കോടീശ്വരനാകാം...എങ്ങനെയെന്നറിയണ്ടേ??
ദീർഘകാല നിക്ഷേപം
നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങളായ വിവാഹം, വീട്, സ്വന്തം സംരംഭം, വിരമിക്കൽ തുടങ്ങിയവയ്ക്കായി പണം മാറ്റി വയ്ക്കേണ്ടതും വളരെ പ്രധാനമാണ്. ഓരോ ലക്ഷ്യത്തിനും എത്ര തുക ആവശ്യം വരുമെന്ന് നിശ്ചയിച്ച ശേഷം ലക്ഷ്യം നേടാൻ ആവശ്യമായ സേവിംഗ്സ് കണ്ടെത്തുക. മ്യൂച്വൽ ഫണ്ടുകളിലെ പ്രതിമാസ നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതാകും ഇതിന് അഭികാമ്യം. ബാങ്ക് നിക്ഷേപങ്ങൾ മ്യൂച്വൽ ഫണ്ടിലേയ്ക്ക് മാറ്റിയാൽ സംഭവിക്കുന്നത് എന്ത്??
ഹ്രസ്വകാല നിക്ഷേപം
അവധിക്കാല യാത്രകൾ, വാഹനം വാങ്ങൽ തുടങ്ങിയ ഹ്രസ്വകാല ലക്ഷ്യങ്ങൾക്കും നിങ്ങൾക്ക് പണം മാറ്റി വയ്ക്കാം. അത്തരം ലക്ഷ്യങ്ങൾക്കായി സേവിംഗ്സ് അക്കൗണ്ടുകളേക്കാൾ നല്ലത് ലിക്വിഡ് അല്ലെങ്കിൽ ആർബിട്രേജ് മ്യൂച്വൽ ഫണ്ടുകളാണ്. ശമ്പളക്കാർക്ക് കാശ് ഇരട്ടിയാക്കാം...ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കൂ...
ഇൻഷുറൻസ്
ലൈഫ് ആൻഡ് ഹെൽത്ത് ഇൻഷുറൻസ് സാധാരണയായി നിക്ഷേപം എന്ന നിലയിൽ പരിഗണിക്കപ്പെടുന്നതല്ല. എന്നിരുന്നാലും രണ്ടും വളരെ പ്രധാനമാണ്. നിങ്ങൾക്ക് 30 വയസ്സ് ആകുന്നതിന് മുമ്പ് തന്നെ ഇതിനായി പണം കണ്ടെത്തണം. ഇൻഷുറൻസ് പോളിസിയിൽ നിന്നും ലോൺ എടുക്കാം; എങ്ങനെയെന്ന് അറിയണ്ടേ??
malayalam.goodreturns.in
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
