ചിട്ടിയിൽ ചേരും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മലയാളികളുടെ പ്രധാന നിക്ഷേപ മാർഗങ്ങളിലൊന്നാണ് ചിട്ടി. സാധാരണക്കാരുടെ സാമ്പത്തികമായ ആവശ്യങ്ങൾക്ക് പലപ്പോഴും അത്താണിയാകുന്നതും ചിട്ടി തന്നെ. എന്നാൽ ചിട്ടിയിലൂടെ തട്ടിപ്പ് നടത്തുന്ന നിരവധി സാമ്പത്തിക സ്ഥാപനങ്ങളുമുണ്ട്. അതിനാൽ ചിട്ടിയിൽ ചേരും മുമ്പ് ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
എത്രകാലമായി പ്രവര്‍ത്തിക്കുന്നു?
ചിട്ടിക്കമ്പനി എത്രകാലമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് ആദ്യമായി പരിശോധിക്കേണ്ട കാര്യം. കാരണം പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച പല കമ്പനികളും തട്ടിപ്പുകളാകാനാണ് സാധ്യത. പ്രവാസികൾക്ക് ചിട്ടി പിടിക്കാം വിദേശത്ത് നിന്ന് തന്നെ; മാസത്തവണയും ലേലവും ഓൺലൈൻ വഴി
സോള്‍ ഓണര്‍ഷിപ്പ്
നിങ്ങൾ പണം നിക്ഷേപിക്കാനിരിക്കുന്ന കമ്പനി ഏത് തരം സ്ഥാപനമാണെന്ന് പരിശോധിക്കേണ്ടതുണ്ട്. അതായത് പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിക്, പാര്‍ട്ട്ണര്‍ഷിപ്പ്, സോള്‍ ഓണര്‍ഷിപ്പ് എന്നീ വിഭാഗങ്ങളില്‍ ഏതിനം സ്ഥാപനമാണ് നിങ്ങൾ ചേരാൽ ഉദ്ദേശിക്കുന്നതെന്ന് നോക്കുക. സോള്‍ ഓണര്‍ഷിപ്പ് ആണെങ്കില്‍ റിസ്ക് കൂടും. കാരണം പണം മറ്റ് മേഖലകളില്‍ ചെലവഴിക്കാനുള്ള സാധ്യതയുണ്ട്. കാശ് ഇരട്ടിയാക്കാം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ; ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം
വരിക്കാരുടെ എണ്ണം
ചിട്ടിയില്‍ ആകെ എത്ര വരിക്കാരുണ്ട് എന്ന് നോക്കുക. ഇതിന്റെ കൃത്യം എണ്ണം പറയാത്ത ചിട്ടിക്കമ്പനികളില്‍ ചേരാതിരിക്കുന്നതാകും നല്ലത്. മറ്റ് അധിക ചാര്‍ജുകള്‍ ഈടാക്കുന്നുണ്ടോയെന്നും പരിശോധിക്കണം. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!
കേരള ചിട്ടി ആക്ട്
കേരള ചിട്ടി ആക്ട് അനുസരിച്ച് 30 ശതമാനം കിഴിവിനേ വിളിക്കാന്‍ പാടുള്ളൂ. നിങ്ങള്‍ ചേരാന്‍ പോകുന്ന ചിട്ടിയില്‍ എത്ര കിഴിവിനാണ് വിളിക്കുന്നത് എന്ന് പരിശോധിക്കുക. അതോടൊപ്പം ചില ചിട്ടികള്‍ ചിട്ടി വിളിച്ചെടുത്തവര്ക്ക് ഡിവിഡന്റ് നല്‍കാറില്ല. അതുകൊണ്ട് ഡിവിഡന്റ് സമമായി വീതിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. കൈയിൽ കാശുള്ളവരുടെ ശ്രദ്ധയ്ക്ക്!!! ഇക്കാര്യങ്ങൾ മറന്നാൽ മുട്ടൻ പണി കിട്ടും
ലേലം/നറുക്ക്
ചിട്ടിയുടെ കിഴിവ് എത്രയെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. കൂടാതെ ലേലം/നറുക്ക് എന്നിവയില്‍ പങ്കെടുക്കാനുമുള്ള അവകാശം എല്ലാ വരിക്കാര്‍ക്കും ഒരു പോലെയാണോയെന്നും ഉറപ്പു വരുത്തണം. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആർഇ നിക്ഷേപങ്ങൾ ഇതാ...
malayalam.goodreturns.in
More From GoodReturns

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications