കൈയിൽ കാശുള്ളവരുടെ ശ്രദ്ധയ്ക്ക്!!! ഇക്കാര്യങ്ങൾ മറന്നാൽ മുട്ടൻ പണി കിട്ടും

പണം ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടത് എങ്ങനെ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നത് എത്ര സങ്കീര്‍ണ്ണമാണ്! വാസ്തവത്തില്‍ ഇത്രയും ലളിതമായി മറ്റൊന്നില്ല തന്നെ. സാമ്പത്തികവിദഗ്ധരുടെയും അവലോകനക്കാരുടെയും വാക്കുകളെ തൊള്ളതൊടാതെ വിഴുങ്ങേണ്ട. കടുത്ത പദാവലികള്‍ മറന്നുകളയുക. സാമാന്യബുദ്ധിക്കു നിരക്കുന്ന കാര്യങ്ങള്‍ സാമാന്യബോധത്തോടെ ഓര്‍ത്തുവയ്ക്കുക.

 

ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയ്ക്കുക

ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയ്ക്കുക

അവനവനെ അറിയുക. സങ്കീര്‍ണതകള്‍ നിങ്ങള്‍ക്കൊരു ഹരമല്ലെങ്കില്‍ സാമ്പത്തിക ക്രയവിക്രയങ്ങളും സങ്കീര്‍ണമാക്കേണ്ട; ലളിതമായിരിക്കട്ടെ. വാങ്ങിക്കൂട്ടാന്‍ ഹരമുള്ളയാളാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയ്ക്കുക. പ്രതിസന്ധികളില്‍ പതറുന്നയാളാണെങ്കില്‍ അപകടസാധ്യത കുറഞ്ഞ നിക്ഷേപപദ്ധതികള്‍ തിരഞ്ഞെടുക്കുക. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാ‍രായ ബിസിനസുകാർ ഇവരാണ്

ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ്

വീടിനും കാറിനും ഇന്‍ഷുറന്‍സ് അത്യാവശ്യം തന്നെ. പക്ഷേ ശ്രദ്ധിച്ചു വാങ്ങുക. കമ്പനിക്കല്ല, നിങ്ങള്‍ക്കാണ് ലാഭം കിട്ടേണ്ടത്. അപകട, അത്യാഹിത ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തുവയ്ക്കുക. പരുക്കായോ മരണമായോ ദുരന്തങ്ങള്‍ വന്നുവീണാലും വീട്ടുകാര്‍ കഷ്ടപ്പെടാതിരിക്കട്ടെ. മാസം 5000 രൂപ മാറ്റി വയ്ക്കൂ, കോടീശ്വരനാകാം... എങ്ങനെയെന്നറിയണ്ടേ??

സമ്പാദ്യശീലം നേരത്തേ തുടങ്ങുക

സമ്പാദ്യശീലം നേരത്തേ തുടങ്ങുക

സമ്പാദ്യശീലം നേരത്തേ തുടങ്ങുക; പതിവായി തുടരുക. ഒരു രൂപ പത്തു കൊല്ലം കൊണ്ട് ഒന്നര രൂപയാകും; 40 കൊല്ലം കൊണ്ട് അഞ്ചു രൂപയാകും-സാധാരണ ബാങ്ക് പലിശയുടെ നിരക്കില്‍ പോലും. അന്നു നിങ്ങള്‍ക്ക് അത് ആവശ്യം വന്നേക്കും. അതുകൊണ്ട് ഇപ്പോഴേ കരുതിവയ്ക്കുക. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!

ആശയടക്കം ശീലിക്കുക

ആശയടക്കം ശീലിക്കുക

കൂടുതല്‍ കിട്ടുന്തോറും പിന്നെയും കൂടുതല്‍ കിട്ടാന്‍ കൊതി തോന്നും. കുഞ്ചന്‍ നമ്പ്യാര്‍ പണ്ടേ പാടിയിട്ടുള്ളതാണിത്. 'ഒന്നു കിട്ടുകില്‍ പത്തു മതിയെന്നും... ആശയായുള്ളോരു പാശമതിങ്കേന്ന്...'. ഇതിനെ പാശ്ചാത്യ മനശാസ്ത്രജ്ഞര്‍ 'ഹെഡണിക് ട്രെഡ്മില്‍' എന്നു വിളിക്കുന്നു. ഇതിന് മറുമരുന്ന് ഒന്നേയുള്ളൂ--ആശയടക്കം. തൃപ്തി ശീലിക്കുക, സന്തോഷിക്കാന്‍ പഠിക്കുക. ഉറങ്ങിക്കിടന്നും കൈ നിറയെ കാശുണ്ടാക്കാം...‌ ഇതാ ഈ വഴികളാണ് ബെസ്റ്റ്

റിട്ടയര്‍മെന്‍റ്‌ സമ്പാദ്യം

റിട്ടയര്‍മെന്‍റ്‌ സമ്പാദ്യം

ദീര്‍ഘകാല ജീവിതം മുന്നില്‍ കണ്ട് ആസൂത്രണം ചെയ്യുക. അപായങ്ങളൊന്നും സംഭവിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ആയുസിന്റെ മൂന്നിലൊന്നും ജീവിക്കേണ്ടത് റിട്ടയര്‍മെന്‍റ്‌ പ്രായത്തിനു ശേഷമാണ്. റിട്ടയര്‍ ചെയ്യുന്ന സമയത്തുള്ള വാര്‍ഷിക വരുമാനത്തിന്‍്‌റ പത്തിരട്ടി അപ്പോഴേക്ക് സമ്പാദ്യമായി കരുതിവയ്ക്കാന്‍ ശ്രമിക്കുക. മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ എന്തൊക്കെ ചെയ്തു?? മറക്കരുത് ഇക്കാര്യങ്ങൾ...

മാസത്തവണകള്‍ അടച്ചുതീര്‍ക്കുക

മാസത്തവണകള്‍ അടച്ചുതീര്‍ക്കുക

തിരിച്ചടവു മുടക്കിയിട്ട് അവസാനം പാപ്പരായി പ്രഖ്യാപിക്കാന്‍ അപേക്ഷ കൊടുക്കാന്‍ ഉദ്ദേശ്യമുണ്ടോ? അങ്ങനെ വല്ല അഭ്യാസവും മുന്നില്‍ കണ്ടാണെങ്കിലേ വായ്പയുടെ തവണകള്‍ മുടക്കാവൂ. അല്ലെങ്കില്‍ എന്തു വിലകൊടുത്തും മാസത്തവണകള്‍ കൃത്യമായി അടച്ചുതീര്‍ക്കുക. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

അനാവശ്യച്ചെലവുകള്‍ വെട്ടിച്ചുരുക്കുക

അനാവശ്യച്ചെലവുകള്‍ വെട്ടിച്ചുരുക്കുക

ഏതു മധ്യവര്‍ഗ ബജറ്റിലുമുണ്ടാകും ഇങ്ങനെ ചുരുക്കാവുന്ന തുകകള്‍ ധാരാളം. മൊബൈല്‍, ഇന്റര്‍നെറ്റ്, ടെലിഫോണ്‍, ടെലിവിഷന്‍, ആഡംബര കാര്‍, ആഡംബര ഫര്‍ണിഷിങ്, ഹോട്ടലില്‍നിന്നുള്ള ശാപ്പാട്, പാര്‍ട്ടി, ബിയര്‍, വൈന്‍... ഒന്നോര്‍ത്തുനോക്കൂ. പലതുമുണ്ടാകും നിങ്ങളുടെ പട്ടികയിലും. ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!

ലക്ഷ്വറി ബ്രാന്‍ഡുകള്‍ മറന്നേക്കുക

ലക്ഷ്വറി ബ്രാന്‍ഡുകള്‍ മറന്നേക്കുക

പരസ്യങ്ങളിലേക്ക് അധികം നോക്കണ്ട. നിങ്ങളുടെ കാശു പിടുങ്ങാന്‍ മിടുക്കന്മാര്‍ (മിടുക്കികളും) ഒത്തുചേര്‍ന്നുള്ള അഭ്യാസങ്ങളാണ് അവിടെ ഏറെയും. ഷോ ഓഫിന് അധികം കാശു മുടക്കേണ്ട. നിങ്ങളുടെ അരക്ഷിതബോധത്തെ ചൂഷണം ചെയ്യാനുള്ളവയാണ് ഡിസൈനര്‍ ലക്ഷുറി ബ്രാന്‍ഡുകള്‍. പുതുപ്പണക്കാരാ വന്നോളൂ എന്ന് മോഹിപ്പിക്കുന്ന അപ്‌സരസുകള്‍. പണം കണ്ടു വളര്‍ന്നവര്‍ ഇങ്ങനെ ഷോ ബിസിനസിനു നിന്നുകൊടുക്കാറില്ല. ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാ‍ർ

മക്കളെ പണത്തിന്‍റ മൂല്യം പഠിപ്പിക്കുക

മക്കളെ പണത്തിന്‍റ മൂല്യം പഠിപ്പിക്കുക

മക്കളെ പണത്തിന്‍റ മൂല്യം പഠിപ്പിക്കുക; പണം കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുക. അത് എത്ര നേരത്തേ ആകാമോ അത്രയും നല്ലത്. അതു മറ്റാരും ചെയ്യില്ല; അവര്‍ക്ക് അവരുടെ വഴിയേ ചരിക്കേണ്ട നാള്‍ വൈകാതെ വന്നുചേരുകയും ചെയ്യും. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്

പണം പോലെ സമയവും പ്രധാനം

പണം പോലെ സമയവും പ്രധാനം

പണത്തിനു മൂല്യം കല്‍പിക്കുക. നിങ്ങള്‍ പണിയെടുക്കുന്ന ഓരോ മണിക്കൂറിനും എത്ര വച്ചു സമ്പാദിക്കാന്‍ പറ്റുന്നുണ്ടെന്ന് കണക്കാക്കുക. അത് ഓര്‍മയില്‍ സൂക്ഷിക്കുക. വിശേഷിച്ചും മോഹിപ്പിക്കുന്ന വിപണിയിലേക്കിറങ്ങുമ്പോള്‍. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണോ?? എങ്കിൽ വെറും 50 രൂപ മതി ജീവിതം മാറിമറിയാൻ

പങ്കുവയ്ക്കുക

പങ്കുവയ്ക്കുക

ജീവകാരുണ്യസംഭാവനകളും അറിയുന്നവരും അറിയാത്തവരുമായ അര്‍ഹിക്കുന്നവരെ സഹായിക്കലും നിങ്ങളുടെ ബജറ്റില്‍ അപ്രധാന ഇനങ്ങളാണോ? അതൊന്നു പുനര്‍വിചിന്തനം ചെയ്യുന്നതു നന്നായിരിക്കും. അമ്പലത്തിനും പള്ളിക്കും വഴിയില്‍ ഇരക്കുന്ന പിച്ചക്കാര്‍ക്കും കൊടുത്ത് ബാധ്യത തീര്‍ക്കുന്ന ഔദാര്യമല്ല ഉദ്ദേശിച്ചത്. അര്‍ഹിക്കുന്നവര്‍ക്ക്, ഹൃദയത്തില്‍ തൊട്ട്, സ്‌നേഹം ചാലിച്ചു നല്‍കുന്ന പങ്കുവയ്ക്കലുകള്‍. പലപ്പോഴും അതു നിങ്ങളുടെ സമൃദ്ധിയില്‍ നിന്നായിരിക്കില്ല താനും. കൈയിൽ കാശുണ്ടോ??? ഒരു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാം; സം​ഗതി വളരെ സിമ്പിളാണ്!!!

പ്രവചനങ്ങള്‍ക്കു ചെവികൊടുക്കേണ്ട

പ്രവചനങ്ങള്‍ക്കു ചെവികൊടുക്കേണ്ട

സാമ്പത്തിക പ്രവചനങ്ങള്‍ക്കു ചെവികൊടുക്കേണ്ട. അതു പ്രവാചകരുടെ അരിക്കാശാണ്. അത്രയ്‌ക്കേ ഉള്ളൂ അതിന്‍റ പ്രാധാന്യം. സാമ്പത്തിക ലോകത്തെ വലിയ തകര്‍ച്ചകളോ വന്‍കുതിപ്പുകളോ മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞവരില്ല. കാശ് ഇരട്ടിയാക്കാം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ; ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം

ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ഓടേണ്ട

ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ഓടേണ്ട

വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ഓടേണ്ട. 'ഏറ്റവും മികച്ചത്' എന്ന് അവര്‍ വിധിക്കുന്ന ഓഹരികളെക്കാള്‍ ഒട്ടും മോശമല്ല 'ഏറ്റവും മോശം' എന്ന് അവര്‍ വിധിക്കുന്നവയുടെയും പ്രകടനം. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം

ദീര്‍ഘകാല നിക്ഷേപങ്ങള്‍

ദീര്‍ഘകാല നിക്ഷേപങ്ങള്‍

ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഓഹരികളിലായിരിക്കട്ടെ; പക്ഷേ പെട്ടെന്നു പണക്കാരനാകാന്‍ കൊതിക്കേണ്ട. ദീര്‍ഘകാലത്തേക്കായിരിക്കണം നിക്ഷേപം. ഒട്ടൊന്നു ക്ഷീണിക്കുന്നതു കണ്ടാലുടന്‍ പരിഭ്രാന്തനായി നഷ്ടത്തില്‍ വിറ്റൊഴിവാക്കാനോടരുത്; തിരിച്ചുകയറി കരുത്തുകാട്ടും വരെ ക്ഷമയോടെ കാത്തിരിക്കണം. ചിലപ്പോള്‍ വര്‍ഷങ്ങളോളം. ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ??? ഇതാ നിങ്ങളെ കാത്തിരിക്കുന്ന ചില നൂലാമാലകള്‍

നിക്ഷേപങ്ങള്‍ ലളിതമാകട്ടെ

നിക്ഷേപങ്ങള്‍ ലളിതമാകട്ടെ

നിക്ഷേപങ്ങള്‍ ലളിതമായിരിക്കട്ടെ. നിങ്ങള്‍ക്കു മനസിലാകുന്ന കാര്യങ്ങളില്‍ നിക്ഷേപിക്കുക. സങ്കീര്‍ണമായ നിക്ഷേപപദ്ധതികള്‍ ഫണ്ട് മാനേജര്‍മാര്‍ക്കും ഏജന്‍റുമാര്‍ക്കും വയറ്റുപിഴപ്പിനുള്ളതാണ്. വില കുറഞ്ഞ, വളരാന്‍ സാധ്യതയുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കുക; കാലാകാലം ശ്രദ്ധയോടെ സമതുലനം പാലിക്കുക. നിങ്ങളുടെ അക്കൌണ്ട് ഏത് ബാങ്കിലാണ്? ഈ എട്ട് ബാങ്കുകളിൽ നിക്ഷേപിച്ചാൽ പലിശ കുറയും

നിക്ഷേപം സര്‍ക്കാര്‍ ഫണ്ടുകളിലും കടപ്പത്രങ്ങളിലും

നിക്ഷേപം സര്‍ക്കാര്‍ ഫണ്ടുകളിലും കടപ്പത്രങ്ങളിലും

സര്‍ക്കാര്‍ ഫണ്ടുകളിലും കടപ്പത്രങ്ങളിലും ഒരു വിഹിതം നിക്ഷേപിക്കുക. ഓഹരികള്‍ തകരുമ്പോഴും തകരാതെ നില്‍ക്കാന്‍ കെല്പുള്ളവയാണ് അവ. രാഷ്ട്രം ഒന്നാകെ തകര്‍ന്നാലേ സര്‍ക്കാരിന്‍റ നിക്ഷേപപദ്ധതികള്‍ തകരൂ. അച്ഛനമ്മമാരുടെ മരണ ശേഷം മക്കൾ തീ‍ർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ

ഭാഗ്യക്കുറിയെ മറന്നേക്കുക

ഭാഗ്യക്കുറിയെ മറന്നേക്കുക

ഭാഗ്യക്കുറി വാങ്ങിക്കളിക്കേണ്ട. വെറുതെ കിട്ടുന്ന കാശ് സന്തോഷം തരില്ല. ചില പഠനങ്ങളും അതുതന്നെ സൂചിപ്പിക്കുന്നു-ഭാഗ്യക്കുറിയും ചൂതുകളിയും നേടിയവര്‍ തോറ്റവരെക്കാള്‍ ഒട്ടും അധികം സന്തുഷ്ടരല്ല തന്നെ. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാ‍ർ പഠിക്കുന്ന സ്കൂളുകൾ ഇതാ...

malayalam.goodreturns.in

English summary

Smart Ways To Cut Corners

While many people spend most of their time and energy on earning more, it is important to note that without learning the art of spending money well along with judicious saving and prudent investing, they may not be able to create a promising future for themselves and their families.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X