ഉറങ്ങിക്കിടന്നും കൈ നിറയെ കാശുണ്ടാക്കാം...‌ ഇതാ ഈ വഴികളാണ് ബെസ്റ്റ്

ഉറക്കത്തിലും കാശുണ്ടാക്കാൻ സഹായിക്കുന്ന 9 വഴികൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങൾക്ക് പണം സമ്പാ​ദിക്കാൻ കഴിയുമോ? ഇന്റർനെറ്റ് യു​ഗത്തിൽ ജീവിക്കുന്ന നമുക്ക് അത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. ഇതാ ഉറക്കത്തിലും കാശുണ്ടാക്കാൻ സഹായിക്കുന്ന 9 വഴികൾ...

ബ്ലോഗ്

ബ്ലോഗ്

സ്വന്തമായി ഒരു ബ്ലോ​ഗുണ്ടെങ്കിൽ നിങ്ങളറിയാതെ തന്നെ നിങ്ങൾക്ക് പണം സമ്പാദിക്കാം. നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ചാകണം ബ്ലോ​ഗിൽ എഴുതേണ്ടത്. മുഴുവൻ സമയ ബ്ലോഗ് എഴുത്തിലൂടെ പണം സമ്പാദിക്കുന്ന നിരവധി ആളുകളുണ്ട്. വായനക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ആയിരിക്കണം എന്നുമാത്രം. ജോലി നഷ്ടമായോ??? ടെൻഷൻ വേണ്ട, കൈയിലുള്ള പൈസ മുടക്കാതെ വീട്ടിലിരുന്ന് ചെയ്യാം ഈ ജോലികൾ !!!

ഇ-ബുക്ക്സ് അല്ലെങ്കിൽ വീഡിയോ

ഇ-ബുക്ക്സ് അല്ലെങ്കിൽ വീഡിയോ

നിങ്ങൾക്ക് അറിയാവുന്ന ഏതെങ്കിലും വിഷയത്തെക്കുറിച്ചോ കാര്യത്തെക്കുറിച്ചോ ഇ-ബുക്ക്സ് അല്ലെങ്കിൽ വീഡിയോകൾ പോലുള്ള ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുക. നിങ്ങളുടെ ബ്ലോഗിൽ അവ വിൽക്കാൻ തുടങ്ങുക. ഇതുവഴിയും നിങ്ങൾക്ക് പണം സമ്പാദിക്കാം. പൈസയാണോ നിങ്ങളുടെ പ്രശ്നം??? എങ്കിൽ ടെൻഷൻ വേണ്ട, സ്ഥിരവരുമാനം നേടാൻ ചില മാർഗങ്ങൾ ഇതാ...

റോയലിറ്റി

റോയലിറ്റി

നിങ്ങൾ കഴിവുറ്റ സംഗീതജ്ഞനോ നർത്തകിയോ എഴുത്തുകാരനോ ആണെങ്കിൽ നിങ്ങളുടെ ജോലിയിൽ നിന്ന് നിങ്ങൾക്ക് റോയൽറ്റി നേടാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നിങ്ങളുടെ ജോലി അല്ലെങ്കിൽ സൃഷ്ടിപരമായ ആസ്തി ഉപയോഗിക്കുന്നതിന് ആളുകൾ നിങ്ങൾക്ക് പണം നൽകേണ്ടി വരും. യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...

മെമ്പ‍ർഷിപ്പ് കമ്മ്യൂണിറ്റി

മെമ്പ‍ർഷിപ്പ് കമ്മ്യൂണിറ്റി

ഉയർന്ന നിലവാരമുള്ള ഉള്ളടക്കവും വിവരങ്ങൾ ലഭ്യമാക്കുന്നതുമായ ഒരു കമ്മ്യൂണിറ്റി ആരംഭിക്കുകയാണെങ്കിൽ അം​ഗങ്ങളാകുന്ന ഓരോരുത്തരിൽ നിന്നും നിങ്ങൾക്ക് അം​ഗത്വ ഫീസ് ഈടാക്കാം. കമ്മ്യൂണിറ്റിയുടെ നിലവാരമനുസരിച്ച് മാത്രമേ അം​ഗങ്ങൾ ചേരൂ. ജോലി നഷ്ട്ടമായാൽ എങ്ങനെ ജീവിക്കും? ഇതാ 8 വഴികൾ...

ഫ്ലിപ് വെബ്സൈറ്റ്

ഫ്ലിപ് വെബ്സൈറ്റ്

വെബ്സൈറ്റിലൂടെ ബിസിനസ് നടത്തുന്നവർക്ക് മികച്ച ട്രാഫിക് ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് വിപണന പട്ടികയിൽ നിന്ന് തെരെഞ്ഞെടുക്കുന്ന കക്ഷിക്ക് നിങ്ങളുടെ വെബ്സൈറ്റ് വിൽക്കാം. ഇതുവഴിയും കാശുണ്ടാക്കാം. വീട്ടിലെ ഒഴിവ് സമയങ്ങള്‍ ആനന്ദകരമാക്കാം... ഒപ്പം വരുമാനവും നേടാം...

ഓഹരി നിക്ഷേപം

ഓഹരി നിക്ഷേപം

ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾ ഓഹരി ഉടമകളാകും. കമ്പനിയുടെ ലാഭത്തിന്റെ ഒരു പങ്ക് നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. നിക്ഷേപിക്കാനാ​ഗ്രഹിക്കുന്ന ഓഹരികൾ തിരഞ്ഞെടുക്കുന്നതിന് ഇന്റർനെറ്റ് നിങ്ങളെ സഹായിക്കും. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണോ?? എങ്കിൽ വെറും 50 രൂപ മതി ജീവിതം മാറിമറിയാൻ

പിയ‍ർ ടു പിയ‍ർ (പി ടു പി)

പിയ‍ർ ടു പിയ‍ർ (പി ടു പി)

പി ടു പി കടം കൊടുക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഒരു ജനകീയ ഫണ്ടിംഗ് മാതൃകയാണ്. കടം വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് കടം കൊടുക്കാൻ താത്പര്യമുള്ളവർക്ക് നേരിട്ട് പണം നൽകാം. സേവിംഗിനു പകരം അവരുടെ പണം കടം കൊടുക്കുകയും വായ്പക്കാർക്ക് താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കുകയും ചെയ്യുന്നതാണ് പദ്ധതി. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും

വാടക

വാടക

നിങ്ങളുടെ വീടോ കടമുറികളോ മറ്റോ വാടയ്ക്ക് കൊടുക്കുന്നതിലൂടെയും നിങ്ങൾക്ക് വരുമാനമുണ്ടാക്കാം. പാർക്കിംഗ് സ്ഥലം, അല്ലെങ്കിൽ ഉപയോഗിക്കാത്ത ഓഫീസ് എന്നിവയും നിങ്ങൾക്ക് വാടകയ്ക്ക് നൽകാവുന്നതാണ്. മറ്റ് ശമ്പളത്തിനൊപ്പം ലഭിക്കുന്ന ഒരു അധിക വരുമാനമായി ഇതിനെ കണക്കു കൂട്ടാം. നാട്ടിൽ സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? പുതിയ പരിഷ്കാരങ്ങൾ അറിയൂ...

ഇടനിലക്കാരൻ

ഇടനിലക്കാരൻ

വസ്തു വിൽപ്പനയോ മറ്റ് സേവനങ്ങൾ ആവശ്യക്കാരന് എത്തിക്കുന്നതിലോ ഇടനിലക്കാരനായാലും നിങ്ങൾക്ക് കാശുണ്ടാക്കാം. നിങ്ങൾ ചെയ്യുന്ന സേവനത്തിനനുസരിച്ചായിരിക്കും നിങ്ങൾക്ക് ലഭിക്കുന്ന പണം. കാശ് ഇരട്ടിയാക്കാം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ; ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം

malayalam.goodreturns.in

English summary

9 Ways to Make Money While You Sleep

Is your money making money while you sleep? Does it sound too good to be true? Since we still live in the age of the internet, it’s not that difficult to earn extra money on the side.
Story first published: Tuesday, November 14, 2017, 10:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X