വീട്ടിലെ ഒഴിവ് സമയങ്ങള്‍ ആനന്ദകരമാക്കാം... ഒപ്പം വരുമാനവും നേടാം...

Posted By: Staff
Subscribe to GoodReturns Malayalam

സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജോലിക്കിടയില്‍ അധിക വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്കും തുടങ്ങാന്‍ പറ്റിയ ഒട്ടേറെ ആശയങ്ങളുണ്ട്. വീട്ടില്‍ വെറുതെ ഇരിക്കുന്നലവര്‍ക്കാണെങ്കില്‍ ഇതൊരു വരുമാനമാര്‍ഗം മാത്രമല്ല ഒഴിവുവേളകള്‍ ആനന്ദകരമാക്കാനുള്ള ഒരു നല്ല വഴിയും കൂടെയാണ്. ഒഴിവ് സമയം അല്ലെങ്കില്‍ തിരക്കിനിടയില്‍ ഏതാനം മണിക്കൂറുകള്‍ ചിലവഴിച്ച് നിങ്ങളുടെ ഭാവനയും കഠിനാധ്വാനവും ഇഴചേര്‍ത്ത് വരുമാനമുണ്ടാക്കാന്‍ ഇതാ കുറച്ച് ആശയങ്ങള്‍:-

കേക്ക് നിര്‍മ്മാണം

ഒഴിവ് സമയമുള്ള ആര്‍ക്കും ഏര്‍പ്പെടാവുന്ന ബിസിനസ്സാണിത്. വീട്ടിലിരുന്ന് കേക്കുകള്‍ ഉണ്ടാക്കി വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കാം. ഇതിന്റെ വില്‍പ്പനക്കായി സോഷ്യല്‍ മീഡിയകളും പരമാവധി ഉപയോഗപ്പെടുത്താം. വലിയ മുടക്കുമുതലൊന്നും ഇതിന് ആവശ്യമില്ല. മുതലിന്റെ ഇരട്ടി വരുമാനം കിട്ടുന്ന, ആര്‍ക്കും എളുപ്പത്തില്‍ തുടങ്ങാന്‍ പറ്റുന്ന സംരംഭമാണിത്. നാട്ടിൽ ബിസിനസ് തുടങ്ങാനാണോ പ്ലാൻ? എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം ഈ 7 കാര്യങ്ങൾ

ഉച്ചഭക്ഷണം

രുചികരമായ രീതിയില്‍ ചോറും കറികളും പാചകം ചെയ്യാനറിയാമെങ്കില്‍ അധിക വരുമാനമുണ്ടാക്കാന്‍ ഇതിലും നല്ല ആശയം വേറെയില്ല. ഉച്ചഭക്ഷണപ്പൊതികള്‍ നിത്യേന ആവശ്യമുള്ള 200 പേരെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാസം നല്ലൊരു തുക കൈയ്യില്‍ വരും. പ്രധാനമായും നഗര-അര്‍ദ്ധ നഗര പ്രദേശങ്ങളിലെ സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍, ബാങ്കുകള്‍, ഫാക്ടറികള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിങ്ങള്‍ക്ക് കസ്റ്റമേര്‍ഴ്‌സിനെ കണ്ടെത്താം. ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയും പാടില്ല എന്നതാണ് ഈ ബിസിനസ് തുടങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. ഭക്ഷണം പാകം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും വെയ്‌സ്‌റ്റേജ് വരാന്‍ പാടില്ല. അത് വന്നാല്‍ സാമ്പത്തിക നഷ്ടമുണ്ടാകും. തൊഴിലില്ലാത്തവർക്ക് സർക്കാർ വായ്പ നൽകും!! അപേക്ഷിക്കേണ്ടത് എങ്ങനെ?

ഡിസ്ട്രിബ്യൂഷന്‍ ബിസിനസ്

തിരക്കുപിടിച്ച ജീവിതത്തില്‍ പലര്‍ക്കും സാധനങ്ങള്‍ ഷോറുമുകളില്‍ പോയി വാങ്ങാന്‍ സമയമില്ല. ഏത് ഉല്‍പ്പന്നത്തിലും ഇതിന് സാധ്യതയുണ്ട്. ആദ്യം കുറഞ്ഞത് ഒരു 25 പേര്‍ക്ക് ഏതെങ്കിലും ഉല്‍പ്പന്നം നല്‍കി വിശ്വാസ്യത നേടിയെടുക്കാനായാല്‍ തുടര്‍ന്ന് ആവശ്യക്കാര്‍ നിങ്ങളെ തേടി വരും. പിന്നെ നിങ്ങള്‍ക്ക് ഏതുല്‍പ്പന്നവും എളുപ്പത്തില്‍ വിറ്റഴിക്കാന്‍ സാധിക്കും. രണ്ടോ മൂന്നോ തവണ നന്നായി ഇടപാട് നടത്തിയാല്‍ കമ്പനി നിങ്ങള്‍ക്ക് ക്രെഡിറ്റില്‍ ഉല്‍പ്പന്നം നല്‍കും. സ്ത്രീ സംരംഭക‍ർക്ക് ലോൺ റെഡി!! ഇതാ മികച്ച 9 പദ്ധതികൾ

ഹാന്‍ഡ് ബാഗ് നിര്‍മ്മാണം

വീട്ടിലെ ജോലികളെല്ലാം തീര്‍ത്തശേഷമുള്ള ഒഴിവ് സമയം സ്ത്രീകള്‍ക്ക മറ്റാരുടേയും സഹായമില്ലാതെ ആരംഭിക്കാവുന്ന ഒരു സംരംഭമാണ് ഹാന്‍ഡ് ബാഗ് നിര്‍മ്മാണം. വെറും 10000 രൂപ മാത്രമാണ് ഇതിന് മുതല്‍മുടക്ക് വേണ്ടത്. വെല്‍വെറ്റ് തുണിയോ, നൈലോണ്‍ തുണിയോ കൊണ്ട് ബാഗുകള്‍, കുട്ടി പേഴ്‌സുകള്‍, പെന്‍സില്‍ പൗച്ചുകള്‍, സ്‌കൂള്‍ കിറ്റുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാം. വീട്ടിലെ ഏതെങ്കിലുമെീരു മുറി ഇതിനായി ഉപയോഗിക്കാം. തയ്യല്‍ മെഷീന്‍, കത്രിക, മേശ എന്നിവയാണ് ഇവ നിര്‍മ്മിക്കാനായി വേണ്ടിവരുന്ന ഉപകരണങ്ങള്‍. ആവശ്യമായ തുണി, റണ്ണര്‍ സിബ്, നൂല്‍, ചാര്‍ട്ട് പേപ്പര്‍ എന്നിവയാണ് നിര്‍മ്മാണത്തിന് വേണ്ട അസംസ്‌കൃത വസ്തുക്കള്‍. പച്ചക്കറി വാങ്ങുമ്പോള്‍ ഇത്തിരി ശ്രദ്ധിച്ചാല്‍ ഒത്തിരി തുക ലാഭിക്കാം, എങ്ങനെയെന്ന് അറിയണ്ടേ!!

ചമ്മന്തിപ്പൊടി

മലയആളികള്‍ ആവര്‍ത്തിച്ചുപയോഗിക്കുന്ന രുചികരമായ ഒരു തൊടുകറിയാണ് ചമ്മന്തിപ്പൊടി. വൈവിധ്യമാര്‍ന്ന രുചികളില്‍ ഇത് ഉണ്ടാക്കാം. 15 കിലോ ചമ്മന്തിപ്പൊടിയുണ്ടാക്കാന്‍ വെറും 2500 രൂപ മാത്രമാണ് ചിലവ് വരുന്നത്. ഇത് 100 ഗ്രാമിന്റെയും 250 ഗ്രാമിന്റേയുമൊക്കെ പാക്കറ്റുകളാക്കി കടകളില്‍ വില്‍ക്കാം. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറി, പലചരക്ക് കടകള്‍, കാന്റീന്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവ വഴി ഉല്‍പ്പന്നം വിറ്റഴിക്കാം. 10 വർഷം കൊണ്ട് 17 ലക്ഷം നേടാം... ദിവസവും ചെയ്യേണ്ടത് ഇത്രമാത്രം

കുഞ്ഞുടുപ്പ് നിര്‍മ്മാണം

നവജാതശിശുക്കള്‍ക്ക് വേണ്ടിയുള്ള തുണിത്തരങ്ങളില്‍ വ്യത്യസ്തയും വേറിട്ട ഭംഗിയും ആവശ്യപ്പെടുന്ന കാലമാണിത്. മുടക്കുമുതലിന്റെ രണ്ടിരട്ടി ലാഭം കിട്ടുന്ന ബിസിനസ്സാണിത്. കുട്ടികള്‍ക്കുള്ള ഉടുപ്പായതിനാല്‍ തന്നെ ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് തുണി തിരഞ്ഞെടുക്കുമ്പോഴാണ്. നിങ്ങൾക്കും സ്വന്തം കാലിൽ നിൽക്കണ്ടേ?? കാശുണ്ടാക്കാൻ ചില എളുപ്പവഴികൾ ഇതാ...

malayalam.goodreturns.in

English summary

Start and enjoy your free time with business

Start and enjoy your free time with business
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns