പച്ചക്കറി വാങ്ങുമ്പോള്‍ ഇത്തിരി ശ്രദ്ധിച്ചാല്‍ ഒത്തിരി തുക ലാഭിക്കാം, എങ്ങനെയെന്ന് അറിയണ്ടേ!!!

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടുചിലവ് നിയന്ത്രിക്കാന്‍ സാധിക്കാത്തത് മിക്ക കുടുംബങ്ങളിലേയും പ്രശ്നമാണ്. സ്വയം ശ്രമിച്ചാല്‍ മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ കഴിയൂ. സാമ്പത്തിക അച്ചടക്കമില്ലാത്തവര്‍ ഭാവിയില്‍ ദുഖിക്കേണ്ടി വരും. നിങ്ങളുടെ വരുമാനം അറിഞ്ഞ് ചിലവാക്കാന്‍ ശീലിക്കുകയാണ് ഉചിതം. ഒപ്പം ഓരോ മാസത്തിന്റെയും തുടക്കത്തില്‍ കുടുംബ ബജറ്റ് തയാറാക്കുകയും വേണം. പണം പാഴാകുന്ന വഴികളറിഞ്ഞ് ചിലവുചുരുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. കൂടാതെ വീട്ടിലെ വരുമാനം അനുസരിച്ച് ചിലവഴിക്കാന്‍ കുടുംബാംഗങ്ങളെയും പ്രേരിപ്പിക്കുക. ഇവിടെയാണ് കുടുംബ ബജറ്റിന്റെ ആവശ്യം.

 

വീട്ടുചിലവില്‍ തന്നെ ഏറ്റവും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളത് ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോഴാണ്. അതില്‍ വച്ച് ഏറെ ചിലവാക്കുന്നത് പച്ചക്കറികളും മറ്റും വാങ്ങാനും. കുറച്ച് കാര്യങ്ങള്‍ സ്വയം ശ്രദ്ധിച്ചാല്‍ 50 ശതമാനം വരെ പാഴ്ചിലവ് ഒഴിവാക്കാന്‍ സാധിക്കും.

പ്ലാന്‍ ചെയ്യാം

പ്ലാന്‍ ചെയ്യാം

അവശ്യവസ്തുക്കളുടെ കൃത്യമായ പട്ടിക തയ്യാറാക്കുക. കാണുന്നതെല്ലാം വാങ്ങിക്കൂട്ടുന്ന ശീലം മാറ്റുക. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഓഫറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ക്രെഡിറ്റ് കാര്‍ഡിനു പകരം പണം കൊടുത്തു മാത്രമേ വാങ്ങുവെന്ന് ഉറപ്പിക്കുക. പഠനങ്ങള്‍ തെളിയിക്കുന്നത് പ്ലാസ്റ്റിക് കാര്‍ഡ് ഉപയോഗം ചിലവ് കുത്തനെ ഉയര്‍ത്തുമെന്നാണ്.

വിലകള്‍ തമ്മില്‍ താരതമ്യം ചെയ്യാം

വിലകള്‍ തമ്മില്‍ താരതമ്യം ചെയ്യാം

പാക്കറ്റ് സാധനങ്ങളൊഴിച്ചാല്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കുമൊക്കെ ഓരോ കടകളിലും വില വ്യത്യാസമുണ്ടാകും. കടകളിലെ വിലകള്‍ തമ്മില്‍ താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ ശരിക്കുമുള്ള വിലയിലാണോ നിങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്നതെന്ന് അറിയാന്‍ കഴിയൂ.

ഒരേ കടയില്‍ നിന്ന് വാങ്ങുന്ന ശീലം നിര്‍ത്തണം

ഒരേ കടയില്‍ നിന്ന് വാങ്ങുന്ന ശീലം നിര്‍ത്തണം

പലരും തങ്ങളുടെ സൗകര്യവും എളുപ്പവും കണക്കിലെടുത്ത് വീട്ടുസാധനങ്ങളും പച്ചക്കറികഴും എപ്പോഴും ഒരു കടയില്‍ നിന്ന് വാങ്ങാറുണ്ട്. ഇങ്ങനെ വരുമ്പോള്‍ പലപ്പോഴും മറ്റുള്ള കടകളില്‍ വില കൂടുതലാണോ കുറവാണോയെന്ന് ശ്രദ്ധിക്കില്ല. ഇത് നിങ്ങളുടെ മാസബജറ്റില്‍ നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കടകള്‍ ഇടയ്ക്കിടയ്ക്ക് മാറ്റുന്നത് നല്ലതാണ്.

ചെറിയ രീതിയില്‍ കൃഷി ആവാം

ചെറിയ രീതിയില്‍ കൃഷി ആവാം

സ്ഥലമില്ലാത്തവര്‍ക്കു പോലും ഇന്ന് കൃഷി ചെയ്യാന്‍ അവസരം ഉണ്ട്. ഫ്ളാറ്റിലും മറ്റും താമസിക്കുന്നവര്‍ക്ക് ടെറസിലും കാരി ബാഗിലും ബാല്‍ക്കണിയിലുമൊക്കെ സ്വന്തം ആവശ്യത്തിനായി ചെറിയ രീതിയില്‍ പച്ചക്കറി കൃഷി നടത്താം. മാത്രമല്ല ഇത്തരം കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി സര്‍ക്കാര്‍ പദ്ധതികളുമുണ്ട്. പൂന്തോട്ടങ്ങള്‍ പലരുടേയും ഹോബിയാണ്. ഒപ്പം അല്‍പ്പം പച്ചക്കറി കൂടി ആയാല്‍ വലിയ തോതില്‍ ചിലവു ചുരുക്കല്‍ സാധ്യമാണ്. കറിവേപ്പിലയും പച്ചമുളകും തന്നെ ഉണ്ടാക്കാനായാല്‍ വലിയ നീക്കിവരവ് നേടാം.

വീട്ടില്‍ നിന്നൊരു ബിസിനസ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് ചിന്തിച്ചുകൂടാ

ഭക്ഷണം പാഴാക്കരുത്

ഭക്ഷണം പാഴാക്കരുത്

വലിയ വില കൊടുത്തു വാങ്ങുന്ന പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെ പാഴാക്കല്‍ മിക്ക അണുകുടുംബങ്ങളിലേയും സ്ഥിരം കാഴ്ച്ചയാണ്, ഇത് ഒഴിവാക്കണം. ഈ ഇനങ്ങളില്‍ ഇടത്തരം കുടുംബം വാങ്ങുന്നതിന്റെ 15-20 ശതമാനം പാഴാക്കുന്നുവെന്നാണ് കണക്ക്.

സ്ഥിരമായി പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക

സ്ഥിരമായി പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക

ഇന്ന് കുട്ടികള്‍ വരെ കാന്റീനില്‍ നിന്നാണ് ഉച്ച ഭക്ഷണം കഴിക്കുന്നത്. ഹോട്ടലില്‍ നിന്ന് കഴിക്കുമ്പോള്‍ ചിലവ് 80 മുതല്‍ 200 രൂപ വരെയാകും. ഒരു പൊതി കയ്യില്‍ കരുതിയാല്‍ ഇതൊഴിവാക്കാം. ആരോഗ്യവും മെച്ചമാകും. പരമാവധി വീട്ടില്‍ തന്നെ പാചകം ചെയ്യണം. ഇതൊക്കെ പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാറില്ലെങ്കിലും ഒരു മാസം പുറത്ത് നിന്നുള്ള ഭക്ഷണത്തിന് വേണ്ടിയുള്ള കണക്ക് പരിശോധിച്ചാല്‍ ഞെട്ടും.

കടങ്ങളില്ലാതെ ടെന്‍ഷന്‍ഫ്രീ ആയി ജീവിക്കണോ?ഇതാ ചില വഴികള്‍

സാധാരണ കടകള്‍ പരീക്ഷിക്കുക

സാധാരണ കടകള്‍ പരീക്ഷിക്കുക

പ്രാദേശികമായി ലഭിക്കുന്ന നല്ല ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും വാങ്ങാനും ശ്രമിക്കുക. അതായത് പച്ചക്കറി വാങ്ങാനായി സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകേണ്ട ആവശ്യമില്ല. എങ്ങനെ നോക്കിയാലും നമ്മുടെ നാട്ടിലെ സാധാരണ പച്ചക്കറിക്കടകളെ അപേക്ഷിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില കുറച്ച് അധികമായിരിക്കും. മാത്രമല്ല പച്ചക്കറി വാങ്ങാനാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുന്നതെങ്കിലും ആവശ്യമില്ലാത്ത പല സാധനങ്ങളും വാങ്ങിക്കൂട്ടാനും സാധ്യതയുണ്ട്. ഇത് ഒരധികച്ചിലവാണ്.

 വീട്ടുസാധനങ്ങള്‍ ഒരുമിച്ചു വാങ്ങാം

വീട്ടുസാധനങ്ങള്‍ ഒരുമിച്ചു വാങ്ങാം

ഓരോ മാസത്തിന്റേയും തുടക്കത്തില്‍ തന്നെ വീട്ടുസാധനങ്ങളെല്ലാം ഒരുമിച്ച് വാങ്ങുന്നത് ഗുണം ചെയ്യും. അരി, പയര്‍വര്‍ഗ്ഗങ്ങള്‍, പഞ്ചസാര, സവാള തുടങ്ങിയവ മൊത്ത വിലയില്‍ വാങ്ങാം. കൂട്ടുകുടുംബങ്ങള്‍ക്ക് മാത്രമല്ല ചെറിയ കുടുംബങ്ങള്‍ക്കും പരീക്ഷിക്കാവുന്ന മാര്‍ഗ്ഗമാണിത്.

വീട്ടിലെ ഒഴിവ് സമയങ്ങള്‍ ആനന്ദകരവുമാക്കാം ഒപ്പം വരുമാനവും ഉണ്ടാക്കാം

English summary

How To Spend Less Money At The Grocery Stores?

By taking little effort you can save a lot of money on the cost of food. Here are some steps to practice to your next shopping routine. You can cut your spending by as much as 50% or even more!
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X