10 വർഷം കൊണ്ട് 17 ലക്ഷം രൂപ വരെ സമ്പാദിക്കാൻ ചില എളുപ്പ വഴികൾ
ദിവസവും അനാവശ്യമായുണ്ടാകുന്ന ചില ചെലവുകൾ മാറ്റി നിർത്തിയാൽ തന്നെ നിങ്ങൾക്ക് മാസം നല്ലൊരു തുക ലാഭിക്കാം. ഇത്തരത്തിൽ 10 വർഷം കൊണ്ട് 17 ലക്ഷം രൂപ വരെ സമ്പാദിക്കുന്നതെങ്ങനെയെന്ന് നോക്കാം.
വൈദ്യുതി
മാസ ബജറ്റിൽ വൈദ്യുതിക്ക് വളരെയേറെ പങ്കുണ്ട്. അതുകൊണ്ട് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ് വൈദ്യുതി. ലൈറ്റ്, ഫാൻ തുടങ്ങിയവ ആവശ്യമില്ലാത്തപ്പോൾ ഓഫ് ചെയ്യാൻ മറക്കരുത്. എസി ഉപയോഗിക്കുമ്പോൾ വാതിലുകളും മറ്റും അടച്ചിടുക. ഇത് കൂടുതൽ നേരം തണുപ്പ് മുറികളിൽ തങ്ങി നിൽക്കാൻ സഹായിക്കും. ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ മാസം കുറഞ്ഞത് 500 രൂപയെങ്കിലും ലാഭിക്കാനാകും. ഇന്ത്യയിലെ ഈ ഹോട്ട് ദമ്പതികളുടെ വരുമാനം കേട്ടാൽ ഞെട്ടും; വിവാഹത്തിന് വാരിയെറിഞ്ഞത് കോടികൾ
ഗതാഗതം
ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും പൊതു ഗതാഗത സൗകര്യം പ്രയോജനപ്പെടുത്തുക. സ്ഥിരമായി ടാക്സികളിൽ സഞ്ചരിക്കുന്നവർക്ക് ഷെയർ കാർ സംവിധാനവും ഉപയോഗപ്പെടുത്താവുന്നതാണ്. ആഴ്ചയിൽ രണ്ടു തവണ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചാൽ തന്നെ ഒരു മാസത്തിനുള്ളിൽ നിങ്ങൾ 800 രൂപ ലാഭിക്കാനാകും. ദിവസം 1000 രൂപ സമ്പാദിക്കാം ഈസിയായി; ഈ പണികൾ അന്വേഷിക്കൂ..
പച്ചക്കറി, പലചരക്ക്
പഴങ്ങളും പച്ചക്കറികളും ആഴ്ചതോറുമുള്ള വിപണികളിൽ നിന്ന് വാങ്ങുന്നതാണ് ലാഭം. സൂപ്പർ മാർക്കറ്റുകളെക്കാൾ 10 മുതൽ 12 ശതമാനം വരെ വിലക്കുറവാണ് ഇവിടെ ഉണ്ടാകുക. കൂടാതെ കേടാകാത്ത സാധനങ്ങൾ ഒരുമിച്ച് വാങ്ങുന്നതു വഴിയും പണം ലാഭിക്കാം. മാസം ആയിരം രൂപ ഇത്തരത്തിൽ നിങ്ങൾക്ക് ബാക്കി വയ്ക്കാം. ഇന്ത്യയിലെ 25 കോടീശ്വരന്മാർ ഇവരാണ്; ആസ്തി എത്രയെന്ന് കേട്ടാൽ ഞെട്ടും!!
വിനോദം
പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതിനേക്കാൾ നല്ലത് ഡിസ്കൗണ്ട് ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തി ഭക്ഷണം ഓർഡർ ചെയ്യുന്നതാണ്. വാരാന്ത്യങ്ങൾക്കു പകരം പ്രവത്തി ദിനങ്ങളിൽ തന്നെ സിനിമ കാണുന്നതു വഴി കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സിനിമ കാണാം. ഇത്തരത്തിൽ ഒരു മാസം 2,000 രൂപ വരെ ലാഭിക്കാം. നിങ്ങൾക്കും സ്വന്തം കാലിൽ നിൽക്കണ്ടേ?? കാശുണ്ടാക്കാൻ ചില എളുപ്പവഴികൾ ഇതാ...
പുകവലി
പുകവലി, ഇടയ്ക്കിടയ്ക്കുള്ള സ്നാക്സ് എന്നിവ ഒഴിവാക്കുക വഴിയും നിങ്ങൾക്ക് പണം ലാഭിക്കാം. ദിവസേനയുള്ള സിഗരറ്റുകളുടെ എണ്ണം കുറയ്ക്കുക വഴി നിങ്ങൾക്ക് പണം ലാഭിക്കുന്നതിനൊപ്പം ആരോഗ്യവും സംരക്ഷിക്കാം. അതുപോലെ ജോലിക്ക് പോകുമ്പോൾ ഭക്ഷണം വീട്ടിൽ നിന്ന് തന്നെ കൊണ്ടു പോകാവുന്നതാണ്. ഇത്തരത്തിൽ മാസം 3300 രൂപ വരെ നേടാവുന്നതാണ്. മാസം 5000 രൂപ മാറ്റി വയ്ക്കൂ, കോടീശ്വരനാകാം... എങ്ങനെയെന്നറിയണ്ടേ??
ഇ-വാലറ്റുകൾ
ഡിസ്കൗണ്ട്, ക്യാഷ്ബാക്കുകൾ, മറ്റ് ഇൻസെന്റീവ് എന്നിവ ലഭിക്കുന്നതിന് ഇ-വാലറ്റുകൾ ഉപയോഗിക്കാവുന്നതാണ്. ഇന്റർനെറ്റ്, ഡിടിഎച്ച്, മൊബൈൽ ബില്ലുകൾ, ടാക്സി റൈഡുകൾ, സിനിമാ ടിക്കറ്റുകൾ, ഓൺലൈൻ ഷോപ്പിംഗ്, ഫുഡ് ഓർഡറുകൾ, ഹോട്ടൽ ബുക്കിംഗ്, ഫ്ലൈറ്റ്, ബസ് ടിക്കറ്റ് എന്നിവ ഇ-വാലറ്റ് വഴി അടയ്ക്കാം. 600 രൂപ ഇത്തരത്തിൽ ലാഭിക്കാം. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!
പത്ത് വർഷം കൊണ്ട് 17 ലക്ഷം
മുകളിൽ പറഞ്ഞ രീതി അനുസരിച്ച് ഒരു മാസം നിങ്ങൾക്ക് 9,000 രൂപ വരെ ലാഭിക്കാം. ഈ പണം 9% വരെ നേട്ടം നൽകുന്ന ഏതെങ്കിലും സ്കീമിൽ നിക്ഷേപിച്ചാൽ അഞ്ചു വർഷത്തിനുള്ളിൽ നിങ്ങൾക്ക് 6.8 ലക്ഷം രൂപ നേടാം. 10 വർഷം കൊണ്ട് ഇത് 17 ലക്ഷം രൂപയാകും. പതിനഞ്ചു വർഷത്തിനുള്ളിൽ നിങ്ങൾക്ക് 33 ലക്ഷം രൂപ വരെ നേടാനാകും. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാരായ ബിസിനസുകാർ ഇവരാണ്
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
